കൂടുതൽ സാേങ്കതിക വിദ്യകൾ ഉൾപ്പെടുത്തി പ്ലഷർ പ്ലസ് എക്സ് ടെക് അവതരിപ്പിച്ച് ഹീറോ. 69,500 രൂപ (എക്സ്-ഷോറൂം, ഡൽഹി) യാണ് വില. പുതിയ എൽ.ഇ.ഡി ഹെഡ്‌ലൈറ്റും അപ്ഡേറ്റ് ചെയ്ത ഇൻസ്ട്രുമെൻറ് ക്ലസ്റ്ററും സ്കൂട്ടറിന് ലഭിക്കും. ഹീറോയുടെ സ്റ്റാർട്ട്-സ്റ്റോപ്പ് ടെകും ഉൾപ്പെടുത്തിയിട്ടുണ്ട്. ഡിജിറ്റൽ അനലോഗ് ഇൻസ്ട്രുമെൻറ് ക്ലസ്റ്റർ, ഫോൺ കോൾ, എസ്എംഎസ് അലർട്ടുകളുള്ള ബ്ലൂടൂത്ത് കണക്റ്റിവിറ്റി ഫീച്ചർ ചെയ്യുന്നു.
സൈഡ്-സ്റ്റാൻഡ് കട്ട് ഓഫ് ഫംഗ്ഷനും ഐ 3 എസ് എന്ന ഹീറോയുടെ സ്റ്റാർട്ട്-സ്റ്റോപ്പ് സാങ്കേതികവിദ്യയും സ്കൂട്ടറിെൻറ മറ്റ് സവിശേഷതകളാണ്. 25 ശതമാനം കൂടുതൽ പ്രകാശ തീവ്രത പുതിയ എൽ.ഇ.ഡി ഹെഡ്‌ലൈറ്റിൽ ലഭിക്കുമെന്ന് ഹീറോ പറയുന്നു. പുതുതായി മഞ്ഞ നിറവും ഉൾപ്പെടുത്തിയിട്ടുണ്ട്. ഇസഡ് എക്സ് പ്ലാറ്റിനം വേരിയൻറിൽ സൈഡ് മിറർ, എക്‌സ്‌ഹോസ്റ്റ്, ബാക്ക്‌റെസ്റ്റ്, ഫെൻഡർ എന്നിവയിലെ ക്രോം ഫിനിഷ് പോലുള്ള സൗന്ദര്യവർധക ഘടകങ്ങളും ലഭിക്കും. പ്ലഷറിലെ 110 സി.സി സിങ്കിൾ സിലിണ്ടർ എഞ്ചിൻ 8എച്ച്.പി കരുത്തും 8.7 എൻ.എം ടോർക്കും ഉത്പ്പാദിപ്പിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.