ഇൗ ഉത്സവകാലത്ത് വമ്പൻ ഒാഫറുമായി ഹോണ്ട മോേട്ടാഴ്സ്. തിരഞ്ഞെടുത്ത കാറുകൾക്കാണ് പ്രത്യേക വിലയിളവുകൾ പ്രഖ്യാപിച്ചത്. പരമാവധി ഉപഭോക്താക്കളെ ആകർഷിക്കുകയാണ് ഹോണ്ട ഇതിലൂടെ ലക്ഷ്യമിടുന്നത്. പലതരം പാക്കേജുകളും 2.5 ലക്ഷം വരെ ആനുകൂല്യങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്. ക്യാഷ് ഡിസ്കൗണ്ട്, എക്സ്ചേഞ്ച് ആനുകൂല്യങ്ങൾ, എക്സ്റ്റൻറഡ് വാറൻറി തുടങ്ങിയവ ഹോണ്ട കാറുകളിൽ ലഭ്യമാണ്.
നിലവിലുള്ള ഹോണ്ട ഉപഭോക്താക്കൾക്ക് 6,000 രൂപയുടെ ലോയൽറ്റി ബോണസും 10,000 രൂപ എക്സ്ചേഞ്ച് ഡിസ്കൗണ്ടും ലഭിക്കും. 2020 സെപ്റ്റംബർ അവസാനിക്കുംവരെയൊ അല്ലെങ്കിൽ സ്റ്റോക്ക് തീരുംവരെയൊ ഒാഫറുകൾ നിലനിൽക്കുമെന്ന് കമ്പനി വൃത്തങ്ങൾ പറഞ്ഞു. അമേസ്, ന്യൂ-ജെൻ സിറ്റി, പുതിയ ഡബ്ല്യുആർ-വി, ജാസ്, സിവിക് എന്നിവക്കെല്ലാം ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചിട്ടുണ്ട്.
അമേസും സിറ്റിയും
മൊത്തം 47,000 രൂപയുെട ഇളവുകളാണ് അമേസിന് ലഭിക്കുക. നാല്, അഞ്ച് വർഷങ്ങളിലേക്കുള്ള 12,000 രൂപയുടെ വാറൻറിയും എക്‌സ്‌ചേഞ്ച് ആനുകൂല്യമായി 15,000 രൂപയും ഇതിൽ ഉൾപ്പെടുന്നു. പെട്രോൾ പതിപ്പിന് 20,000 ഡോളർ ക്യാഷ് ബെനിഫിറ്റും ഡീസൽ പതിപ്പ് 10,000 രൂപ ക്യാഷ് ഡിസ്കൗണ്ടും നൽകും. ഹോണ്ടയുടെ പുതുതലമുറ സിറ്റി സെഡാനും 30,000 രൂപ എക്‌സ്‌ചേഞ്ച് ആനുകൂല്യം നൽകുന്നുണ്ട്.
ഡബ്ല്യുആർ-വിയും ജാസും
2020 പതിപ്പ് ഡബ്ല്യുആർ-വി, ജാസ് എന്നിവയിൽ 25,000 രൂപ വരെ കിഴിവ് കാർ നിർമ്മാതാവ് വാഗ്ദാനം ചെയ്യുന്നു. ഡബ്ല്യുആർ-വി അല്ലെങ്കിൽ ജാസിെൻറ ബിഎസ് 6 പതിപ്പ് വാങ്ങുന്നവർക്ക് 15,000 രൂപവരെ എക്‌സ്‌ചേഞ്ച് ആനുകൂല്യങ്ങളും ലഭിക്കും. നാലാം തലമുറ ഹോണ്ട സിറ്റിയിൽ ഓഫറുകളൊന്നുമില്ല.
സിവിക്
ഹോണ്ടയുടെ മുൻനിര സെഡാനായ സിവികിന് 2.5 ലക്ഷം രൂപയുടെ ഓഫറുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. പെട്രോൾ മോഡലിന് ഒരു ലക്ഷം രൂപ കിഴിവ് ലഭിക്കും. ഡീസൽ മോഡലിൽ 2.5 ലക്ഷം രൂപയാണ് കുറച്ചുകൊടുക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.