ഹൈനസിന്‍റെ ഫ്രീക്കൻ അനിയനെ അവതരിപ്പിച്ച്​ ഹോണ്ട; പേര്​ സി.ബി 350 ആർ.എസ്​

ഇന്ത്യയിൽ ഹോണ്ടയുടെ പുതിയ ചുവടു​വയ്​പ്പായിരുന്നു ഹൈനസ്​ 350 എന്ന റെട്രോ സ്​റ്റൈൽ ബൈക്ക്​. 2020 സെപ്​തംബർ 20നാണ്​ വാഹനം വിപണിയിൽ എത്തിച്ചത്​. അഞ്ചുമാസംകൊണ്ട്​ 10,000ലധികം ഹൈനസുകളെ നിരത്തിലെത്തിക്കാൻ ഹോണ്ടക്കായിരുന്നു. ഈ സമയമാണ്​ ഹോണ്ട മറ്റൊരു പ്രഖ്യാപനം നടത്തിയത്​. ചിത്രം പങ്കുവച്ചുകൊണ്ടായിരുന്നു പുതിയ വാഹനം കമ്പനി അവതരിപ്പിച്ചത്​.


ചിത്രം കണ്ട ആരാധകർ ഇതൊരു സ്​ക്രംബ്ലർ ആണോ, കഫേറേസർ ആണോ എന്നൊക്കെയുള്ള ചർച്ചകളിൽ മുഴുകുകയുംചെയ്​തു. നിലവിൽ വാഹനം ഹോണ്ട വിപണിയിൽ അവതരിപ്പിച്ചിട്ടുണ്ട്​. ഹൈനസിന്‍റെ കുടുതൽ സ്​റ്റൈലും സ്​പോർട്ടിയുമായ ഒരു വകഭേദമാണ്​ ഹോണ്ട അവതരിപ്പിച്ചിട്ടുള്ളത്​. നിയോ റെട്രോ വിഭാഗത്തിൽപെട്ട പുതിയ ബൈക്കിന്‍റെ പേര്​ പേര്​ സി.ബി 350 ആർ.എസ്. 1.96 ലക്ഷം രൂപയാണ്​ (എക്സ്-ഷോറൂം, ഇന്ത്യ) ബൈക്കിന്‍റെ വില. ഹോണ്ടയുടെ പ്രീമിയം ​ൈബക്കുകൾ വിൽക്കുന്ന ബിഗ് വിങ്​ ഡീലർഷിപ്പുകൾ വഴിയാകും സി.ബി 350 ആർ.എസും വിൽക്കുക.


പുതിയ നിറങ്ങളും ഹെഡ്​ലൈറ്റുകളും

റേഡിയൻറ് റെഡ് മെറ്റാലിക്, ബ്ലാക്ക് വിത്ത് പേൾ സ്പോർട്സ് എല്ലോ എന്നീ രണ്ട് പുതിയ നിറങ്ങളിലാണ്​ ഹോണ്ട സിബി 350 ആർ‌എസ് അവതരിപ്പിച്ചത്. ഹൈനസിന്‍റെ ഹെഡ്​ലൈറ്റുകൾ ക്രോംഡ് ട്രീറ്റ്‌മെന്‍റുള്ള വൃത്താകൃതിയിലുള്ള ഹൗസിങ്ങുകളിലാണ്​ പിടിപ്പിച്ചിരിക്കുന്നത്​. സിബി 350 ആർ.എസിലെത്തു​േമ്പാൾ ഹെഡ്‌ലാമ്പിനായി ഗ്രേ ഫിനിഷുള്ള പുതിയ ബാഹ്യ കവർ അവതരിപ്പിക്കുന്നു. ഹൈനസിന്‍റെ വൃത്താകൃതിയിലുള്ള ടേൺ ഇൻഡിക്കേറ്റർ യൂനിറ്റുകൾ ഇപ്പോൾ എൽ‌ഇഡികളായ സ്പോർട്ടിയർ രൂപത്തിലേക്ക്​ മാറിയിട്ടുണ്ട്​.


ഹൈനസിന്‍റെ ഫ്രണ്ട് സസ്പെൻഷൻ ഫോർക്കുകൾ കൊണ്ട് അലങ്കരിച്ചിട്ടുണ്ടായിരുന്നു. സിബി 350 ആർ‌എസ് കൂടുതൽ സ്പോർട്ടി ലുക്കിനായി മുൻവശത്ത് ഫോർക്ക് ഗെയ്‌റ്ററുകൾ അവതരിപ്പിക്കുന്നു. സസ്പെൻഷൻ കൂടുതൽ വൃത്തിയായി സൂക്ഷിക്കാൻ ഇവ സഹായിക്കും. പുതിയ സിബി 350 ആർ‌എസിന് സ്‌കിഡ് പ്ലേറ്റ് ലഭിക്കുന്നു. ഇത് എഞ്ചിൻ പാനലുകളെ പരുക്കൻ ഉപയോഗത്തിന്​ പ്രാപ്​തമാക്കുന്നു. തടിച്ച പരുക്കൻ ടയറുകളാണ്​ മറ്റൊരു പ്രത്യേകത. സിബി 350 ആർ‌എസ് പതിപ്പിൽ ബ്ലോക്ക് പാറ്റേൺ ഉള്ള വിശാലമായ ടയറുകളാണുള്ളത്​. ഹോണ്ട സ്മാർട്ട്‌ഫോൺ വോയ്‌സ് കൺട്രോൾ (എച്ച്എസ്വിസി) സവിശേഷത ബൈക്കിൽ നിന്ന്​ ഒഴിവാക്കിയിട്ടുണ്ട്​.


പുതിയ സീറ്റും ടെയിൽ ലൈറ്റും

ആർ‌എസ് സ്പെക്ക് മോഡലിന് ഒരു ടക്ക് ആൻഡ് റോൾ സീറ്റ് ലഭിക്കുന്നു. ഇത് ലോങ്​ റൈഡുകളിൽ കൂടുതൽ സുഖപ്രദമാണ്​. ടെയിൽ ലൈറ്റ് ഡിസൈനും പരിഷ്​കരിച്ചിട്ടുണ്ട്​. സിബി 350 ആർ‌എസ് അടിസ്ഥാനപരമായി ഹൈനസിന്‍റെ രൂപകൽപ്പന നിലനിർത്തിയിട്ടുണ്ട്​. ക്രോം ഫിനിഷുകളിൽ കാര്യമായ കുറവുവരുത്തി കുടുതൽ സ്​പോർട്ടിയായാണ്​ വാഹനം നിരത്തിലെത്തുന്നത്​. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.