ഹോണ്ട ഇന്ത്യൻ വിപണിയിൽ ആദ്യമായി അവതരിപ്പിച്ച റെട്രോ സ്റ്റൈൽ ബൈക്ക് ഹൈനസ് വിൽപ്പനയിൽ 1000 എണ്ണം പിന്നിട്ടു. മൂന്നാഴ്ച്ച കൊണ്ടാണ് വിൽപ്പനയിൽ ഹൈനസ് നാലക്കം പിന്നിട്ടത്. റോയൽ എൻഫീൽഡിന്റെ ആധിപത്യമുള്ള പ്രീമിയം മോട്ടോർസൈക്കിൾ വിഭാഗത്തിൽ പുറത്തിറക്കിയ തീർത്തും പുതിയ ഉൽപ്പന്നമാണ് ഹൈനസ് സിബി 350. പരീക്ഷണമെന്ന നിലക്ക് പുതിയ നേട്ടം പ്രതീക്ഷക്കുവകനൽകുന്നതാണെന്നാണ് ഹോണ്ടയുടെ വിലയിരുത്തൽ.
റോയൽ എൻഫീൽഡ് മെറ്റിയർ 350, ജാവയിൽ നിന്നുള്ള മോട്ടോർസൈക്കിളുകൾ എന്നിവക്കും നേരിട്ടുള്ള എതിരാളിയാണ് ഹൈനസ്. ഡിഎൽഎക്സ്, ഡിഎൽഎക്സ് പ്രോ എന്നീ രണ്ട് ട്രിമ്മുകളിൽ ബൈക്ക് ലഭിക്കും. അടിസ്ഥാന മോഡലിന് 1.85 ലക്ഷവും ഉയർന്ന സ്‌പെക്ക് ട്രിമിന് 1.90 ലക്ഷവുമാണ് വില. 346 സിസി, എയർ-കൂൾഡ്, സിംഗിൾ സിലിണ്ടർ യൂനിറ്റാണ് ഹൈനസിന് കരുത്തുപകരുന്നത്. 21 ബിഎച്ച്പി കരുത്തും 30 എൻഎം ടോർക്കും എഞ്ചിൻ ഉത്പാദിപ്പിക്കും. എഞ്ചിൻ കരുത്തിൽ എതിരാളികളുമായി തുല്യതപാലിക്കുന്ന വാഹനമാണ് ഹൈനസ്.
'ലോ-എൻഡ് ടോർക്ക് റൈഡിബിലിറ്റി' എന്നിവയ്ക്ക് പ്രാധാന്യം നൽകിയാണ് വാഹനം നിർമിച്ചിരിക്കുന്നത്.'18 വയസ് മുതൽ 70 വയസ്സ് വരെ പ്രായമുള്ളവർ ഹൈനസ് സ്വന്തമാക്കിയിട്ടുണ്ട്. ചുരുങ്ങിയ സമയത്തിനുള്ളിൽ 1000 ഉപഭോക്തൃ ഡെലിവറികൾ നേടാൻ കഴിഞ്ഞതിൽ ഞങ്ങൾ അഭിമാനിക്കുന്നു. ഹോണ്ട ബിഗ് വിംഗ് നെറ്റ്‌വർക്ക് വിപുലീകരണത്തിനുള്ള ഞങ്ങളുടെ പദ്ധതികളെ ശക്തിയാക്കാൻ ഇൗ നേട്ടം സഹായിക്കും'- ഹോണ്ട സെയിൽസ് & മാർക്കറ്റിംഗ് ഡയറക്ടർ യദ്വീന്ദർ സിങ് ഗുലേറിയ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.