കോമ്പാക്ട് സെഡാൻ ഓറയുടെ പരിഷ്‍കരിച്ച പതിപ്പ് അവതരിപ്പിച്ച് ഹ്യൂണ്ടായ്. 6.29 ലക്ഷം മുതല്‍ 8.87 ലക്ഷം രൂപ വരെയാണ് വില. സി.എൻ.ജി വേരിയന്റുകളുടെ പ്രാരംഭ വില 8.1 ലക്ഷം രൂപയില്‍ തുടങ്ങി 8.87 വരെ ഉയരും. വാഹനത്തിന്റെ ബുക്കിങ് നേരത്തേ ആരംഭിച്ചിരുന്നു. 11,000 രൂപ നല്‍കി വാഹനം ബുക്ക് ചെയ്യാം.
എക്സ് റ്റീരിയർ ഡിസൈന്‍
ത്രീ ഡി മെഷ് പാറ്റേണുള്ള ബ്ലാക്ക് റേഡിയേറ്റര്‍ ഗ്രില്‍, സ്വെപ്റ്റ് ബാക്ക് പ്രൊജക്ടര്‍ ഹെഡ്ലാമ്പുകള്‍, ഇരട്ട ബൂമറാങ് ആകൃതിയിലുള്ള എല്‍ഇഡി ഡിആര്‍എല്‍, സ്‌കല്‍പ്റ്റഡ് ഹുഡ് ഡിസൈന്‍ തുടങ്ങിയ സവിശേഷതകളാണ് ഡിസൈനിൽ എടുത്തുപറയാനുള്ളത്. ക്രോം ഡോര്‍ ഹാന്‍ഡിലുകളും R15 15 ഇഞ്ച് ഡയമണ്ട് കട്ട് അലോയ് വീലുകളും മറ്റ് പ്രധാന ഹൈലൈറ്റുകളാണ്. ഇസഡ് ആകൃതിയിലുള്ള എല്‍ഇഡി ടെയില്‍ ലാമ്പുകള്‍ ആകർഷകമാണ്. ഉള്ളിലെത്തിയാൽ, ക്യാബിൻ ലേഔട്ട് അതേപടി തുടരുന്നതുകാണാം, സീറ്റുകൾക്കായി പുതിയ അപ്ഹോൾസ്സറി, ഫുട്‌വെൽ ഏരിയയ്ക്കുള്ള പുതിയ ലൈറ്റിങ്, പുതുക്കിയ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ എന്നിവയാണ് പ്രധാന മാറ്റങ്ങൾ.
ഫീച്ചറുകള്‍
നിരവധി സെഗ്മന്റ് ഫസ്റ്റ് ഫീച്ചറുകൾ ഹ്യൂണ്ടായ് ഓറയിൽ വരുന്നുണ്ട്. ഫ്രണ്ട്, സൈഡ്, കര്‍ട്ടന്‍ ഉള്‍പ്പെടെ ആറ് എയര്‍ബാഗുകള്‍, ടയര്‍ പ്രഷര്‍ മോണിറ്ററിങ് സിസ്റ്റം, വയര്‍ലെസ് ഫോണ്‍ ചാര്‍ജര്‍, ടൈപ്പ് സി ഫാസ്റ്റ് യു.എസ്.ബി ചാര്‍ജര്‍ എന്നിവ പുതുതായി വാഹനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്‍ട്രോള്‍, വെഹിക്കിള്‍ സ്റ്റെബിലിറ്റി മാനേജ്‌മെന്റ്, ഹില്‍ അസിസ്റ്റ് കണ്‍ട്രോള്‍ തുടങ്ങിയ ഫീച്ചറുകള്‍ ഉപയോഗിച്ച് വാഹനത്തിന്റെ സുരക്ഷയും വര്‍ധിപ്പിച്ചിട്ടുണ്ട്. പുഷ് ബട്ടണ്‍ സ്റ്റാര്‍ട്ട്/സ്റ്റോപ്പ്, 8 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, വോയ്സ് റെക്കഗ്‌നിഷന്‍, കൂള്‍ഡ് ഗ്ലൗ ബോക്സ്, ക്രൂസ് കണ്‍ട്രോള്‍ എന്നിവയാണ് മറ്റ് ഹൈലൈറ്റുകള്‍.
എഞ്ചിൻ
ഓറ ഫെയ്സ്ലിഫ്റ്റില്‍ 1.2 ലിറ്റര്‍ കപ്പ പെട്രോള്‍ മോട്ടോറാണ് സജ്ജീകരിച്ചിരിക്കുന്നത്. ഇത് പരമാവധി 83 bhp പവറും 113.8 Nm പീക്ക് ടോര്‍ക്കും സൃഷ്ടിക്കും. ട്രാന്‍സ്മിഷന്‍ ഓപ്ഷനുകളില്‍ 5-സ്പീഡ് മാനുവല്‍, സ്മാര്‍ട്ട് ഓട്ടോ AMT എന്നിവ ഉള്‍പ്പെടുന്നു. ഓറ ഫെയ്സ്ലിഫ്റ്റ് ബൈ-ഫ്യുവല്‍ (സിഎന്‍ജി-പെട്രോള്‍) വേരിയന്റ് 69 bhp പവറും 95.2 Nm ടോര്‍ക്കും നല്‍കുന്നു.
സി.എൻ.ജി പതിപ്പ് 5-സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷനില്‍ മാത്രമാണ് വാഗ്ദാനം ചെയ്യുന്നത്. E, S, SX, SX+, SX(O) എന്നിങ്ങനെ നാല് ട്രിമ്മുകളില്‍ വാഹനം ലഭിക്കും. ഇതില്‍ SX+ ട്രിം ലെവലില്‍ മാത്രമേ സ്മാര്‍ട്ട് ഓട്ടോ AMT ട്രാന്‍സ്മിഷന്‍ ലഭ്യമാകൂ. S, SX ട്രിമ്മുകളില്‍ CNG ഓപ്ഷന്‍ ലഭ്യമാകും. എതിരാളികളേക്കാള്‍ മികച്ച വാറന്റിയാണ് ഓറ വാഗ്ദാനം ചെയ്യുന്നത്. മൂന്ന് വര്‍ഷം അല്ലെങ്കില്‍ ഒരു ലക്ഷം കിലോമീറ്റര്‍ സ്റ്റാന്‍ഡേര്‍ഡ് വാറന്റി വാഹനത്തിന് ലഭിക്കും.
നിറങ്ങളും എതിരാളികും
പോളാര്‍ വൈറ്റ്, ടൈറ്റന്‍ ഗ്രേ, ടൈഫൂണ്‍ സില്‍വര്‍, സ്റ്റാറി നൈറ്റ്, ടീല്‍ ബ്ലൂ, ഫിയറി റെഡ് എന്നീ കളര്‍ ഓപ്ഷനുകളില്‍ പുതിയ ഓറ വാങ്ങാം. സ്റ്റാറി നൈറ്റ് ഒഴികെ മറ്റെല്ലാ കളര്‍ ഓപ്ഷനുകളും അടുത്തിടെ പുറത്തിറക്കിയ ഗ്രാന്‍ഡ് i10 നിയോസ് ഫെയ്സ്ലിഫ്റ്റിലും ഓഫര്‍ ചെയ്യുന്നുണ്ട്. മാരുതി സുസുകി ഡിസയര്‍, ടാറ്റ ടിഗോര്‍, ഹോണ്ട അമേസ് എന്നിവരാണ് പ്രധാന എതിരാളികൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.