ഹ്യുണ്ടായ് മോേട്ടാഴ്സിെൻറ ഇ.വി വാഹന വിഭാഗമാണ് അയോണിക്. വാഹനങ്ങൾ പുറത്തിറക്കി തുടങ്ങിയില്ലെങ്കിലും അയോണിക് ബ്രാൻഡിെൻറ സവിശേഷതകൾ ഒാരോന്നായി വെളിപ്പെടുത്തുകയാണ് കമ്പനി. അയോണിക് ഇ.വി കൺസപ്റ്റ് ക്യാബിനാണ് ആദ്യം അവതരിപ്പിച്ചിരിക്കുന്നത്.
വാഹനങ്ങൾ വെറും ഗതാഗത യുനിറ്റുകൾ മാത്രമെല്ലന്നാണ് അയോണിക് കാബിനുകൾ തെളിയിക്കുന്നത്. ജീവിതശൈലിക്ക് അനുയോജ്യമായ വ്യക്തിഗത മൊബിലിറ്റി സൊല്യൂഷനുകളാണ് തങ്ങൾ അവതരിപ്പിക്കാൻ ശ്രമിക്കുന്നതെന്ന് ഹ്യൂണ്ടായും പറയുന്നു.
ഫ്ലെക്സിബിൾ ഒ.എൽ.ഇ.ഡി മുതൽ റോബോട്ട് വരെ
എൽ.ജി ഇലക്ട്രോണിക്സുമായി സഹകരിച്ചാണ് അയോണിക് കൺസപ്റ്റ് ക്യാബിൻ നിർമിച്ചിരിക്കുന്നത്. സീലിങിൽ ഘടിപ്പിച്ചിരിക്കുന്ന 77 ഇഞ്ച് ഫ്ലെക്സിബിൾ ഒ.എൽ.ഇ.ഡി സ്ക്രീനാണ് കാബിെൻറ ഏറ്റവുംവലിയ ആകർഷണം. സ്ക്രീനുകൾ വളഞ്ഞുവരും എന്നതാണ് ഇവയുടെ സവിശേഷത. രണ്ട് ആളുകൾക്ക് ഒരേസമയം വ്യത്യസ്ത ഉള്ളടക്കം ആസ്വദിക്കാൻ കഴിയുന്നതരത്തിൽ ക്രമീകരിച്ചിരിക്കുന്ന സ്‌ക്രീനാണിത്.
വ്യക്തിഗത സ്പീക്കറുകളാണ് മറ്റൊരു പ്രത്യേകത. ഒാരോ സീറ്റുകളുടേയും ഹെഡ്‌റെസ്റ്റുകൾക്ക് പിന്നിലാണ് ഇവ പിടിപ്പിച്ചിരിക്കുന്നത്. സ്വകാര്യമായ സൗണ്ട് സോണുകൾ നിർമിക്കാൻ ഇവക്കാകും. വസ്ത്രങ്ങൾ സൂക്ഷിക്കാൻ 'ക്ലോത്തിംഗ് കെയർ', വൃത്തികെട്ട ഷൂകൾ സൂക്ഷിക്കാൻ ഷൂ ബട്ട്‌ലർ എന്നിവയും നൽകിയിട്ടുണ്ട്. ഓവർഹെഡ് യുവി എൽ.ഇ.ഡി ലൈറ്റുകൾക്കൊപ്പം ഒരു ഫ്ലോർ ക്ലീനിംഗ് റോബോട്ടും ക്യാബിൻ വൃത്തിയായി സൂക്ഷിക്കുകയും അണുവിമുക്തമാക്കുകയും ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.