ഹ്യൂണ്ടായ്യുടെ വരാനിരിക്കുന്ന മൾട്ടി പർപ്പസ് വെഹിക്കിളിന്‍റെ ആദ്യ ചിത്രങ്ങൾ പുറത്തുവിട്ടു. സ്റ്റാരിയ എന്നാണ് വാഹനത്തിന്‍റെ പേര്. സ്റ്റാൻഡേർഡ്, പ്രീമിയം എന്നീ രണ്ട് വേരിയന്‍റുകളിലാകും വിപണിയിലെത്തുക. പ്രീമിയം വേരിയന്‍റ് തെരഞ്ഞെടുത്ത വിപണികളിൽ മാത്രമാകും ലഭ്യമാകുക.
വാഹനത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വരും ആഴ്ചകളിൽ വെളിപ്പെടുത്തുമെന്നാണ് പ്രതീക്ഷ. സ്റ്റാർ, റിയ എന്നീ രണ്ട് പദങ്ങളിൽ നിന്നാണ് 'സ്റ്റാരിയ' എന്ന പേര് വന്നിട്ടുള്ളത്. 'പുഴയിൽ വെള്ളപ്പൊക്കം ഉണ്ടാകുമ്പോൾ രൂപം കൊള്ളുന്ന ജലത്തിന്‍റെ നീളമേറിയ പ്രദേശം' എന്നാണ് ഇതുകൊണ്ട് അർഥമാക്കുന്നത്.
സ്റ്റാരിയയുടെ രൂപകൽപ്പന തികച്ചും വ്യത്യസ്തമാണ്. വാനിനോട് സമാനമായ രൂപം ഏറെ അത്യാധുനികമാണ്. മുന്നിലെ ബോണറ്റിലുള്ള നീളമേറിയ എൽ.ഇ.ഡി ഡി.ആർ.എൽ വാഹനത്തെ വ്യത്യസ്താക്കുന്നു. ക്രോം ഫിനിഷ്ഡ് മെഷ് ഗ്രിൽ, ഹെഡ്‌ലാമ്പുകൾ എന്നിവ ഇതിന് താഴെയായി ഇടംപിടിച്ചിരിക്കുന്നു.
യാത്രക്കാർക്ക് മികച്ച അനുഭൂതി നൽകുന്ന ഡിസൈൻ ഘടകങ്ങളാണ് അകത്തുള്ളത്. രണ്ടാം നിരയിൽ ക്യാപ്റ്റൻ സീറ്റുകളാണ്. വിശാലമായ വിൻഡോകൾ, സ്ലൈഡിംഗ് ഡോറുകൾ എന്നിവയും പ്രേത്യകതയാണ്. അകത്ത് ഡാഷ്ബോർഡിന് ഇരട്ടനിറമാണ് നൽകിയിരിക്കുന്നത്. വലിയ ടച്ച്‌സ്‌ക്രീനിലും കൂടുതൽ ഫീച്ചറുകൾ അടങ്ങിയിരിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.