രാജ്യത്തെ ഏറ്റവും വലിയ ഇ.വി ചാർജിങ് സ്റ്റേഷൻ ഡൽഹി-ജയ്പൂർ ഹൈവേയിൽ

ന്യൂഡൽഹി: ഇന്ത്യയിലെ ഏറ്റവും വലിയ ഇലക്ട്രിക് വെഹിക്കിൾ (ഇ.വി) ചാർജിങ് സ്റ്റേഷൻ ഡൽഹി - ജയ്പൂർ ദേശീയപാതയിൽ സ്ഥാപിച്ചു. നാലു ചക്ര വാഹനങ്ങൾക്ക് 100 ചാർജിങ് പോയിന്റുകളുടെ ശേഷിയുള്ള സ്റ്റേഷനാണ് സ്ഥാപിച്ചിരിക്കുന്നത്.

ഗുരുഗ്രാമിൽ സെക്ടർ 52ലാണ് ഈ വലിയ സ്റ്റേഷൻ തുറന്നത്.

ഇത് ഈ പ്രദേശത്തെ വൈദ്യുതി വാഹന വിപണിയെ മാത്രമല്ല പ്രോത്സാഹനമാകുക, രാജ്യത്താകമാനം വലിയ ഇ.വി ചാർജിങ് സ്റ്റേഷനുകളിലെ നാഴികക്കല്ലായി മാറുമെന്നും സ്റ്റേഷൻ സ്ഥാപിച്ച സ്വകാര്യ കമ്പനി പ്രസ്താവിച്ചു.

നേരത്തെ, നവി മുംബൈയിലായിരുന്നു രാജ്യത്തെ ഏറ്റവും വലിയ ഇ.വി ചാർജിങ് സ്റ്റേഷൻ. 

Tags:    
News Summary - indias largest ev charging station opened at Gurugram

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.