തിരുവനന്തപുരം: യുവജന കമ്മിഷന്‍ അധ്യക്ഷ ചിന്താ ജെറോമിന്റെ മണ്ണിൽ താഴുന്നുപോയ ഇന്നോവ ക്രിസ്റ്റ പുറത്തേക്കെടുക്കുന്ന മന്ത്രി സജി ചെറിയാന്‍റെ ഡ്രൈവിങ് സ്‌കില്‍ ആണ് സമൂഹമാധ്യമങ്ങളിൽ വൈറലാവുന്നത്.ബുധനാഴ്ച വൈകീട്ടാണ് സംഭവം.
ചെറിയ വെട്ടുകാട് വെച്ചാണ് ചിന്തയുടെ കാര്‍ പൂഴിമണലില്‍ താഴ്ന്നുപോയത്. വാഹനത്തിന്റെ ഡ്രൈവറും പൊലീസുകാരും പഠിച്ച പണി പതിനെട്ടും പയറ്റിയിട്ടും കാര്യമുണ്ടായില്ല. ഈ സമയമാണ് ചിറയിന്‍കീഴ് ഭാഗത്തെ തീരസദസ്സ് പരിപാടി കഴിഞ്ഞ് മടങ്ങുകയായിരുന്ന മന്ത്രി ഇവിടേക്കെത്തിയത്.
ആദ്യം കാര്യം തിരക്കി നിർദേശങ്ങൾ നൽകിയ മന്ത്രി പിന്നീട് ഡോർ തുറന്ന് ഡ്രൈവിങ് സിറ്റിലേക്ക്. അമ്പരന്ന് ചുറ്റുംകൂടിനിന്ന പൊലീസ് ഉദ്യോഗസ്ഥരും നാട്ടുകാരും. റിവേഴ്സ് ഗിയറിലിട്ട് വാഹനം പിന്നോട്ടെടുത്ത് ബ്രേക്കിട്ട് നിർത്തിയ ശേഷം മുന്‍വശത്തെ ടയറിന്‍റെ താഴെ കല്ലും മണ്ണും കൊണ്ടിടാൻ മന്ത്രിയുടെ നിർദേശം.
പിന്നീട് ഫസ്റ്റിലിട്ട് സ്റ്റൈലായിട്ട് വണ്ടി മുന്നോട്ടെടുത്തു. ഡ്രൈവിങ് സീറ്റിലിരിക്കുന്നത് മന്ത്രിയാണെന്ന് മനസിലായെന്ന മട്ടിൽ വാഹനം നിഷ്പ്രയാസം മണലിൽ നിന്ന് പുറത്തേക്ക്. ഇതൊക്കെ എന്തെന്ന ഭാവത്തിൽ മന്ത്രിയും. സാമൂഹികമാധ്യമത്തില്‍ സജി ചെറിയാന്‍ തന്നെയാണ് സംഭവത്തിന്‍റെ വിഡിയോ പങ്കുവെച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.