ജാഗ്വാർ ലാൻഡ് റോവർ ഇന്ത്യ ജാഗ്വാർ എഫ്-പേസ് ഫേസ്ലിഫ്റ്റിന്റെ ബുക്കിങ്ങിന് തുടക്കം കുറിച്ചു. 2021 മേയിലാണ് വാഹനം ഇന്ത്യൻ വിപണിയിൽ എത്തുന്നത്. പുതുമയേറിയ എക്സറ്റീരിയർ ഡിസൈനുമായാണ് വാഹനം വിപണിയിലെത്തുന്നത്.
അകത്തുള്ള പ്രധാന സവിശേഷത സ്റ്റിയറിങ് വീലാണ്. ജാഗ്വാർ ഐ-പേസിൽ നിന്ന് കടംകൊണ്ടതാണ് സ്റ്റിയറിങ്. വലിയ ടച്ച് സ്ക്രീൻ ഇൻഫോടെയിൻമെന്‍റ് സിസ്റ്റമാണ് മറ്റൊരു സവിശേഷത. രണ്ട് എഞ്ചിൻ ഓപ്ഷനുകളിൽ വാഹനം ഇന്ത്യൻ വിപണിയിലെത്തും. രണ്ട് ലിറ്റർ ഡീസൽ എഞ്ചിനും രണ്ട് ലിറ്റർ ഫോർ സിലിണ്ടർ ടർബോ പെട്രോൾ എഞ്ചിനുമാണ് വാഹനത്തിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. എട്ട് സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സും ആൾ വീൽ ഡ്രൈവ് സിസ്റ്റവും എല്ലാ വേരിയന്‍റുകളിലും ഉൾക്കൊള്ളിച്ചിരിക്കുന്നു.
66.7 ലക്ഷമാണ് എഫ്-പേസിന്‍റെ ഇന്ത്യൻ വിപണിയിലെ വില. മേഴ്സിഡെസ് ബെൻസ് ജി.എൽ.ഇ, ബി.എം.ഡബ്യു എക്സ് 5 എന്നിവക്കാവും ജാഗ്വാറിന്‍റെ കരുത്തൻ വെല്ലുവിളി ഉയർത്തുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.