എൻവിഡിയയുമായി പങ്കാളിത്തം പ്രഖ്യാപിച്ച് ജാഗ്വാർ ലാൻഡ് റോവർ

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI), കമ്പ്യൂട്ടി എന്നിവയിൽ മുൻനിരയിലുള്ള എൻവിഡിയയുമായി (NVIDIA) മൾട്ടി ഇയർ പങ്കാളിത്തം രൂപീകരിച്ച് ജാഗ്വാർ ലാൻഡ് റോവർ. അടുത്ത തലമുറ ഓട്ടോമേറ്റഡ് ഡ്രൈവിങ് സിസ്റ്റങ്ങളും AI ഉപയോഗിച്ചുള്ള സേവനങ്ങളും അനുഭവങ്ങളും സംയുക്തമായി വികസിപ്പിക്കാനും ഉപഭോക്താക്കൾക്ക് വിതരണം ചെയ്യാനുമാണ് കമ്പനി ലക്ഷ്യമിടുന്നത്.


2025 മുതൽ, എല്ലാ പുതിയ ജാഗ്വാർ, ലാൻഡ് റോവർ വാഹനങ്ങളും എൻവിഡിയ ഡ്രൈവ് സോഫ്‌റ്റ്‌വെയർ നിർവ്വചിച്ച പ്ലാറ്റ്‌ഫോമിൽ നിർമ്മിക്കപ്പെടും. ആക്റ്റീവ് സുരക്ഷ, ഓട്ടോമേറ്റഡ് ഡ്രൈവിങ്, പാർക്കിങ് സംവിധാനങ്ങൾ, ഡ്രൈവർ സഹായ സംവിധാനങ്ങൾ എന്നിവയുടെ വിപുലമായ സ്പെക്ട്രം ഇതിലൂടെ ലഭിക്കും. വാഹനത്തിനുള്ളിൽ, ഡ്രൈവറുടെയും യാത്രക്കാരുടെയും നിരീക്ഷണം, വാഹനം കടന്നുപോകുന്ന വിവിധ പരിതസ്ഥിതികളുടെ ദൃശ്യവൽക്കരണം എന്നിവയുൾപ്പെടെയുള്ള AI സവിശേഷതകൾ സിസ്റ്റം നൽകും.

Tags:    
News Summary - Jaguar Land Rover announces partnership with Nvidia

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.