മുംബൈ: ഇന്ത്യൻ വ്യവസായ മേഖലയുടെ ശിൽപിയും ടാറ്റ കമ്പനികളുടെ സ്ഥാപകനുമായ ജാംഷെഡ്ജി ടാറ്റ, ആഗോളതലത്തിൽ നൂറ്റാണ്ടിലെ ഏറ്റവും വലിയ മനുഷ്യസ്നേഹി. ഏറ്റവും കൂടുതൽ തുക ജീവകാരുണ്യ-മനുഷ്യസേവനത്തിനായി സംഭാവന ചെയ്ത 50 പേരുടെ പട്ടിക തയാറാക്കിയ ഹുറൂൺ റിപ്പോർട്ടിലാണ്, 1904ൽ മരണമടഞ്ഞ ജാംഷെഡ്ജി ടാറ്റയെ ലോകം കണ്ട ഏറ്റവും വലിയ മനുഷ്യസ്നേഹിയായി തെരഞ്ഞെടുത്തത്. 102 ബില്യൺ ഡോളറാണ് (7.6 ലക്ഷം കോടി) ടാറ്റ തെൻറ ജീവിതകാലത്ത് സംഭാവന ചെയ്തത്.
ബിൽ ഗേറ്റ്സ്-മെലിൻഡ ഗേറ്റ്സ് 74.6 ബില്യൺഡോളർ (5.5 ലക്ഷം കോടി), വാറൻ ബഫറ്റ് 37.4 ബില്യൺ ഡോളർ (2.8 ലക്ഷം കോടി), ജോർജ് സോറോസ് 34.8 ബില്യൺ ഡോളർ (2.6 ലക്ഷം കോടി) എന്നിങ്ങനെയാണ് സംഭാവന ചെയ്തവരുടെ പട്ടിക. തെൻറ ഉടമസ്ഥതയിലുള്ളവയുടെ മൂന്നിൽ രണ്ടു ഭാഗവും, വിദ്യാഭ്യാസ-ആരോഗ്യ മേഖലയിൽ ചെലവഴിക്കുന്ന ട്രസ്റ്റുകളുടെ പേരിലാക്കിയതാണ് ടാറ്റയെ ഒന്നാമതെത്തിച്ചത്.
1892 മുതൽ ജീവകാരുണ്യമേഖലയിൽ പ്രവർത്തനം ആരംഭിച്ചയാളാണ് ജാംഷെഡ്ജിയെന്നും ഹുറൂൺ ചെയർമാൻ റൂപർട്ട് ഹൂഗ്വെർഫ് പറഞ്ഞു. 50 പേരുടെ പട്ടികയിൽ ഇടംപിടിച്ച മറ്റൊരു ഇന്ത്യക്കാരൻ വിേപ്രാ ചെയർമാൻ അസിം പ്രേജിയാണ്. 22 ബില്യൺ ഡോളറാണ് (1.6 ലക്ഷം കോടി) അദ്ദേഹം ജീവകാരുണ്യപ്രവർത്തനത്തിന് നീക്കിവെച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.