കോമ്പസി​െൻറ വല്ല്യേട്ടൻ​​, കമാൻഡർ സെവൻ സീറ്റർ അവതരിപ്പിച്ച്​ ജീപ്പ്; ഇന്ത്യയിലെ പേര്​ മെറിഡിയൻ

നിലവിൽ രാജ്യത്ത്​ രണ്ട്​ ജീപ്പ്​ മോഡലുകളാണ്​ വിൽക്കുന്നത്​, കോമ്പസും റാംഗ്ലറും. ഇതിൽ സാധാരണക്കാർക്ക്​ താങ്ങാവുന്ന വാഹനം കോമ്പസ്​ മാത്രമാണ്​. റാംഗ്ലറാക​െട്ട 50 ലക്ഷത്തിന്​ മുകളിൽ വിലവരുന്ന വലിയ എസ്​.യു.വിയാണ്​. രണ്ട്​ വാഹനങ്ങൾക്കും ഇടയിൽ ഒരു എസ്​.യു.വി എന്നത്​ ജീപ്പ്​ ഏറെക്കാലമായി ആഗ്രഹിക്കുന്ന ഒന്നാണ്​. ഇത്തരമൊരു വാഹനത്തി​െൻറ പണിപ്പുരയിലായിരുന്നു ജീപ്പ്​. ഇതി​െൻറ ഫലമാണ്​ പുതിയ കമാൻഡർ എസ്​.യു.വി. ​


ഫോർച്യൂണർ, എൻഡവർ തുടങ്ങിയ വമ്പന്മാർക്ക്​ എതിരാളിയായിട്ടാകും കമാൻഡർ വിപണിയിൽ എത്തുക. മൂന്നുനിര സീറ്റുകളിലായി ഏഴുപേർക്ക്​ ഇരിക്കാം എന്നതാണ്​ വലിയ പ്രത്യേകത.​ ആഗോളതലത്തിലാകും ഇൗ വാഹനം കമാൻഡർ എന്ന്​ അറിയപ്പെടുക. ഇന്ത്യയിൽ മെറിഡിയൻ എന്നാകും വിളിപ്പേര്​. തുടക്കത്തിൽ ബ്രസീൽ പോലുള്ള ലാറ്റിനമേരിക്കൻ വിപണിയിലാകും വാഹനം എത്തുക. 2022പകുതിയോടെ മെറിഡിയൻ ഇന്ത്യയിൽ അവതരിപ്പിക്കപ്പെടും.

കോമ്പസിനേക്കാൾ മികവ്​

കഴിഞ്ഞ വർഷത്തിൽ പലതവണ ഇന്ത്യയിലും ബ്രസീലിലും കമാൻഡർ പരീക്ഷണ ഒാട്ടങ്ങൾ നടത്തിയിരുന്നു. കോമ്പസിൽ നിന്ന് വ്യത്യസ്​തമായി നിരവധി പ്രത്യേകതകൾ വാഹനത്തിനുണ്ട്​. ബ്രസീലിലെ ഗോയാനയിലെ ജീപ്പ് പ്ലാൻറിലാകും കമാൻഡർ നിർമ്മിക്കുക. കോമ്പസ്, റെനഗേഡ്, ഫിയറ്റ് ടോറോ എന്നിവയുടെ ലെഫ്​റ്റ്​ഹാൻഡ്​ ​മോഡലുകൾ നിർമിക്കുന്ന ഫാക്​ടറിയാണിത്​. ഈ എസ്‌യുവികളെല്ലാം കമാൻഡറുടെ അതേ പ്ലാറ്റ്ഫോം പങ്കിടുന്നവയാണ്​. കമാൻഡറി​െൻറ റൈറ്റ്​ഹാൻഡ്​ പതിപ്പുകൾ ഇന്ത്യയിലെ രഞ്ജംഗാവ് പ്ലാൻറിൽ ഒരുക്കും. ഇന്ത്യയിൽ നിന്ന്​ ആഗോളതലത്തിൽ വാഹനം കയറ്റുമതി ചെയ്യുകയും ചെയ്യും. 2.0 ലിറ്റർ ഡീസൽ എഞ്ചിനായിരിക്കും വാഹനത്തിന്​.


എക്സ്​റ്റീരിയർ

ഒറ്റനോട്ടത്തിൽ, കമാൻഡർ നീളമുള്ള കോമ്പസ് പോലെ കാണപ്പെടുന്നു. പക്ഷേ സൂക്ഷ്​മമായി പരിശോധിച്ചാൽ ഡിസൈൻ വിശദാംശങ്ങളിലെ വ്യത്യാസം കാണാം. ജീപ്പ്​ ഗ്രാൻഡ് ചെറോക്കിയുമായും വാഹനത്തിന്​ സാദൃശ്യമുണ്ട്​. എൽ. ആകൃതിയിലുള്ള ഫുൾ-എൽഇഡി ഹെഡ്‌ലാമ്പും കനംകുറഞ്ഞ ടെയിൽ ലാമ്പുകളും ജീപ്പി​െൻറ പുതിയ തലമുറ ഗ്രാൻഡ് ചെറോക്കിയിൽ കാണുന്ന ഡിസൈനുകളാണ്. വിൻഡോ ലൈനും പുതിയ ജീപ്പ് മോഡലുകൾക്ക് സമാനമാണ്. എൽഇഡി ഡേടൈം റണ്ണിങ്​ ലാമ്പുകളും ഫോഗ് ലാമ്പുകളും ഉൾക്കൊള്ളുന്ന വലിയ കൃത്രിമ വെൻറുകൾ, ക്രോം സ്ട്രിപ്പ് എന്നിവയും പ്രത്യേകതകളാണ്​.

കമാൻഡറിന് 4,769 മില്ലീമീറ്റർ നീളവും 1,859 മില്ലീമീറ്റർ വീതിയും 1,682 മില്ലീമീറ്റർ ഉയരവുമുണ്ട്. കോമ്പസിനേക്കാൾ 364 മില്ലീമീറ്റർ നീളവും 41 മില്ലീമീറ്റർ വീതിയും 42 മില്ലീമീറ്റർ ഉയരവും കൂടുതലാണ്​. 2794 എംഎം വീൽബേസ് ആണ്​ കമാൻഡറിന്. ഇത് കോമ്പസിനേക്കാൾ 158 എംഎം കൂടുതലാണ്​.


ഇൻറീരിയർ

കോമ്പസിന് സമാനമായ ഇൻറീരിയർ ആണ്​ വാഹനത്തിന്​. ഡാഷ്‌ബോർഡിലും ഇൗ സാമ്യം കാണാം. സൂക്ഷ്​മമായി നോക്കിയാൽ ഡാഷ്‌ബോർഡിലും ഡോർ പാനലുകളിലും പുതിയ മെറ്റൽ ഇൻസേർട്ടുകളും ഫാബ്രിക് ട്രിമ്മും കാണാവുന്നതാണ്​. തവിട്ട് ലെതർ അപ്ഹോൾസ്റ്ററിയിൽ പൊതിഞ്ഞ സീറ്റുകളാണ്​. മുന്നിലെ ആംറെസ്റ്റിൽ 'ജീപ്പ് 1941' എന്ന്​ സ്​റ്റിച്ച്​ ചെയ്​തിട്ടുണ്ട്​. സെൻറർ കൺസോളിലെ റോസ് ഗോൾഡ് ആക്​സൻറുകളും മനോഹരമാണ്​.

പുതുക്കിയ കോമ്പസ് പോലെ, കമാൻഡറിനും 10.25 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെൻറ്​ ക്ലസ്റ്റർ ലഭിക്കും. വയർലെസ് ആപ്പിൾ കാർപ്ലേ, ആൻഡ്രോയ്ഡ് ഓട്ടോ എന്നിവയുള്ള സെൻട്രൽ ഇൻഫോടെയ്ൻമെൻറ്​ സ്ക്രീൻ 10.1 ഇഞ്ച് വലുപ്പമുള്ളതാണ്. ഇലക്ട്രിക്കലായി ക്രമീകരിക്കാവുന്ന ഡ്രൈവർ, പാസഞ്ചർ സീറ്റുകൾ, വയർലെസ് ഫോൺ ചാർജർ, കണക്റ്റഡ് കാർ ടെക്​, അലക്​സ വിർച്വൽ അസിസ്റ്റൻറ്​, പനോരമിക് സൺറൂഫ്, ഹർമൻ കാർഡൺ സൗണ്ട് സിസ്റ്റം, ഇലക്ട്രിക് ഓപ്പണിംഗ് ട്രങ്ക് എന്നിവയും പ്രത്യേകതകളാണ്​. സുരക്ഷാ സവിശേഷതകളിൽ ഏഴ് എയർബാഗുകൾ, അഡാപ്റ്റീവ് ക്രൂസ് കൺട്രോൾ, ഓട്ടോമാറ്റിക് എമർജൻസി ബ്രേക്കിങ്​ സിസ്റ്റം, ലെയ്ൻ കീപ്പ് അസിസ്റ്റ് എന്നിവയും ഉൾപ്പെടുന്നു.കമാൻഡറി​െൻറ പ്രധാനപ്പെട്ട ഹൈലൈറ്റ് അതി​െൻറ മൂന്നാം നിര സീറ്റുകളാണ്. മൂന്നാം നിര യാത്രക്കാർക്ക് ബ്ലോവർ സ്പീഡ് അഡ്ജസ്റ്റ്മെന്റ്, യുഎസ്ബി ചാർജിംഗ് പോർട്ടുകൾ തുടങ്ങിയ സൗകര്യങ്ങളും ഉണ്ടായിരിക്കും.


മൈൽഡ്-ഹൈബ്രിഡ് ഡീസൽ എഞ്ചിൻ

2.0 ലിറ്റർ മൾട്ടിജെറ്റ് ഡീസൽ എഞ്ചിനാണ്​ വാഹനത്തിന്​. എഞ്ചിൻ 9 സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി ബന്ധിപ്പിച്ചിരിക്കുന്നു. കൂടാതെ 4x4 സിസ്റ്റം സ്റ്റാൻഡേർഡാണ്​. ബ്രസീലിയൻ-സ്പെക്​ കമാൻഡർ ഡീസലിന് മൈൽഡ്-ഹൈബ്രിഡ് സിസ്റ്റം ലഭിക്കില്ല. ഇന്ത്യയിൽ നിർമിക്കുന്ന വാഹനത്തിന്​ ഹൈബ്രിഡ് സംവിധാനം ഉണ്ടാകുമെന്നാണ്​ പ്രതീക്ഷിക്കുന്നത്​.

ഫ്ലക്​സ്​-ഫ്യുവൽ ടെകോടുകൂടിയ 185 എച്ച്പി, 270 എൻഎം, 1.3 ലിറ്റർ ടർബോ പെട്രോൾ എഞ്ചിനും കമാൻഡറിന് ലഭിക്കും. ഈ എഞ്ചിൻ 6 സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി ബന്ധിപ്പിച്ചിരിക്കുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.