കിയയുടെ എം.പി.വിയായ കാർണിവല്ലിന് വമ്പൻ ഇളവുകൾ പ്രഖ്യാപിച്ച് കിയ മോേട്ടാഴ്സ്. സെപ്തംബർ ഒാഫറായി 2.10 ലക്ഷത്തിെൻറ ഇളവുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. എക്സ്ചേഞ്ച് ബോണസ്, 3 വർഷത്തെ പരിധിയില്ലാത്ത കിലോമീറ്റർ സർവീസ് എന്നിവ ആനുകൂല്യങ്ങളിൽ ഉൾപ്പെടുന്നു.
എല്ലാ വകഭേദങ്ങൾക്കും പിൻസീറ്റ് വിനോദ പാക്കേജും സൗജന്യങ്ങളിൽെപടുന്നു. 80,000 രൂപയാണ് എക്‌സ്‌ചേഞ്ച് ബോണസായി നൽകുന്നത്. 48,000 രൂപയുടെ സർവിസ് പാക്കേജും 46,000 രൂപ വരെ കോർപ്പറേറ്റ് ആനുകൂല്യങ്ങളും ലഭിക്കും. പ്രീമിയം അല്ലെങ്കിൽ പ്രസ്റ്റീജ് ട്രിം ലെവൽ വാങ്ങുന്നവർക്ക് 36,560 രൂപ വിലമതിക്കുന്ന പിൻ സീറ്റ് യാത്രക്കാർക്കുള്ള സ്ക്രീനുകളും നൽകുന്നുണ്ട്.
ഏറ്റവും ഉയർന്ന ലിമോസിൻ ട്രിമിന് ഈ പായ്ക്ക് സ്റ്റാേൻറർഡാണ്. എല്ലാം കൂടി ചേർത്ത് ആകെ 2.10 ലക്ഷം രൂപയുടെ ആനുകൂല്യമാണ് ലഭ്യമാവുകയെന്ന് കിയ പറയുന്നു. പ്രീമിയം എംപിവി വിഭാഗത്തിൽ ആധിപത്യം പുലർത്തുന്ന ടൊയോട്ട ഇന്നോവ ക്രിസ്റ്റയുമായാണ് കാർണിവല്ലിെൻറ പ്രധാന മത്സരം.
കാർണിവൽ കൂടുതൽ വലിയ വാഹനമാണ്. എന്നാൽ ഇതിനനുസരിച്ച് വിലയും കൂടുതലാണ്. പ്രീമിയം, പ്രസ്റ്റീജ്, ലിമോസിൻ എന്നിങ്ങനെ മൂന്ന് വേരിയൻറുകളിലാണ് കാർണിവൽ ലഭിക്കുക. 7,8 അല്ലെങ്കിൽ 9 സീറ്റുകളിൽ വാഹനം ലഭ്യമാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.