ഹ്യൂണ്ടായ് വാഹനങ്ങളിൽ പരീക്ഷിച്ച് വിജയിച്ച ഐ.എം.ടി ഗിയർബോക്സ് കിയ സെൽറ്റോസിലും ഉൾപ്പെടുത്തും. കോംപാക്ട് മിനി എസ്.യു.വിയായ വെന്യുവിലാണ് ഇൻറലിജൻറ് മാനുവൽ ട്രാൻസ്മിഷൻ അഥവാ ഐ.എം.ടി എന്ന് പേരിട്ട സംവിധാനം ഹ്യൂണ്ടായ് ആദ്യം അവതരിപ്പിച്ചത്. ക്ലച്ച് ചവിട്ടാതെ ഗിയർ മാറ്റാമെന്നതായിരുന്നു ഈ സംവിധാനത്തിെൻറ പ്രത്യേകത. ഫസ്റ്റ് ഇൻ ഇൻഡസ്ട്രി അഥവാ വാഹന വ്യവസായത്തിലാദ്യം എന്ന അവകാശവാദവുമായാണ് ഹ്യൂണ്ടായ് ഐ.എം.ടി സംവിധാനത്തെ ഉപഭോക്താക്കളിലെത്തിച്ചത്.
മാനുവൽ, ഓട്ടോമാറ്റിക് ഗിയർബോക്സുകളുടെ ശക്തി ഒരുപോലെ ലഭിക്കുമെന്നതാണ് ഐ.എം.ടി ഗിയർബോക്സിെൻറ പ്രത്യേകത. മാനുവൽ ഗിയർബോക്സിൽ ഗിയർ മാറ്റം സംബന്ധിച്ച പൂർണ്ണ തീരുമാനം എടുക്കുന്നത് ൈഡ്രവറാണ്. എന്നാൽ പുതിയ വെന്യുവിൽ ഗിയർ ലിവറിൽ ഇൻറൻഷൻ സെൻസർ ഉൾപ്പെടുത്തിയിട്ടുണ്ട്. സെൻസർ ട്രാൻസ്മിഷൻ കൺട്രോൾ യൂനിറ്റിലേക്ക് നൽകുന്ന വിവരങ്ങൾക്കനുസരിച്ചാണ് ഗിയർമാറ്റം തീരുമാനിക്കുന്നത്. ഹ്യൂണ്ടായുടെ സഹോദര സ്ഥാപനമായ കിയയിൽ നേരത്തേതന്നെ ഐ.എം.ടി ഗിയർബോക്സ് പരീക്ഷിച്ചിരുന്നു. കിയ സോണറ്റിലാണ് നിലവിൽ ഐ.എം.ടി ഉപയോഗിക്കുന്നത്.
2021ൽ സെൽേറ്റാസ് ൈലനപ്പ് പരിഷ്കരിക്കും
2021ൽ പുതുക്കിയ ലൈനപ്പായിരിക്കും സെൽറ്റോസിൽ വരിക. ചില വകഭേദങ്ങൾ നിർത്തലാക്കുമെന്നും ചിലത് കൂട്ടിച്ചേർക്കുമെന്നും കിയ പറയുന്നു. പുതുക്കിയ സെൽറ്റോസ് വേരിയൻറ് ലൈനപ്പ് 2021 ഏപ്രിൽ അവസാനത്തോടെ പ്രഖ്യാപിക്കും. 6 സ്പീഡ് ഐ.എം.ടി ഗിയർബോക്സ് 115 എച്ച്പി, 1.5 ലിറ്റർ പെട്രോൾ എഞ്ചിനുമായിട്ടായിരിക്കും കൂട്ടിച്ചേർക്കുക. മറ്റ് വേരിയന്‍റുകളിൽ കൂടുതൽ സവിശേഷതകൾ ഉൾപ്പെടുത്തുമെന്നും സൂചനയുണ്ട്.
ഐ.എം.ടി ഓപ്ഷൻ ഉൾപ്പെടുത്തുന്നതോടെ മൊത്തം ഏഴ് പവർട്രെയിൻ ഓപ്ഷനുകൾക്കൊപ്പം സെൽറ്റോസ് ലഭ്യമാകും. ആറ് സ്പീഡ് മാനുവൽ, ടോർക് കൺവെർട്ടർ ഓട്ടോമാറ്റിക് ഓപ്ഷനുകളുള്ള 115 എച്ച്പി, 1.5 ലിറ്റർ ഡീസൽ എഞ്ചിൻ, 140 എച്ച്പി, 1.4 ലിറ്റർ ടർബോ-പെട്രോൾ യൂനിറ്റ്, 6 സ്പീഡ് മാനുവൽ അല്ലെങ്കിൽ 7 സ്പീഡ് ഡ്യുവൽ ക്ലച്ച് ഓട്ടോ തുടങ്ങി സമ്പന്നമായ വാഹനനിരയാണ് നിലവിലുള്ളത്. ഹ്യുണ്ടായ് ക്രെറ്റ, നിസ്സാൻ കിക്സ്, എംജി ഹെക്ടർ, ടാറ്റ ഹാരിയർ, റെനോ ഡസ്റ്റർ, മാരുതി സുസുക്കി എസ്-ക്രോസ് എന്നിവയിൽ നിന്ന് കടുത്ത മത്സരം നേരിടുന്നുണ്ടെങ്കിലും മികച്ച വിൽപ്പന നേരിടുന്ന വാഹനങ്ങളിൽ ഒന്നാണ് കിയ സെൽറ്റോസ്.
ഐ.എം.ടിയുടെ ഗുണഫലങ്ങൾ
1. ക്ലച്ച് പെഡലിെൻറ ഉപയോഗം പൂർണമായും ഒഴിവാക്കാനാകും. ഇത് സിറ്റി ട്രാഫിക്കിൽ വലിയ അനുഗ്രഹമായിരിക്കും.
2. ഗിയർ മാറ്റി ഓടിക്കുന്നതിലെ ആഹ്ലാദം നിലനിർത്തും.
3. ഇന്ധനക്ഷമത മാനുവലിലേതുപോലെ മികച്ച രീതിയിൽ ലഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.