കിയ മോേട്ടാഴ്സിെൻറ കോംപാക്ട് എസ്.യു.വി സോനറ്റിെൻറ ബുക്കിങ് കുതിക്കുന്നു. ഒറ്റ ദിവസംകൊണ്ട് 6523 പേരാണ് വാഹനം ബുക്ക് ചെയ്തത്. 25,000 രൂപ നൽകി കമ്പനി ഡീലർഷിപ്പുകളിലൊ ഓൺലൈനായൊ വാഹനം ബുക്ക് ചെയ്യാവുന്നതാണ്.
ആന്ധ്രാപ്രദേശിലെ അനന്തപൂർ ഉൽപാദന കേന്ദ്രത്തിലാണ് സോനറ്റ് നിർമിക്കുന്നത്. ആഗോള വിപണിക്കുവേണ്ടിയും ഇവിടെയാണ് വാഹനം ഉൽപ്പാദിപ്പിക്കുന്നത്. ഓഗസ്റ്റ് ഏഴിനാണ് സോനറ്റ് ഇന്ത്യയിൽ അരങ്ങേറ്റം കുറിച്ചത്. കിയയിൽ നിന്നുള്ള ആദ്യത്തെ നാല് മീറ്ററിൽ താഴെ നീളമുള്ള വാഹനമാണിത്.
ഹ്യുണ്ടായ് വെന്യു, മാരുതി സുസുക്കി വിറ്റാര ബ്രെസ്സ, ടാറ്റ നെക്സൺ, ഫോർഡ് ഇക്കോ സ്പോർട്ട്, മഹീന്ദ്ര എക്സ് യു വി 300, വരാനിരിക്കുന്ന നിസ്സാൻ മാഗ്നൈറ്റ് തുടങ്ങിയവരാണ് സോനറ്റിെൻറ എതിരാളികൾ. സെൽറ്റോസിനെപ്പോലെ സോനറ്റും ജിടി ലൈൻ, ടെക് ലൈൻ എന്നീ രണ്ട് ട്രിം ഓപ്ഷനുകളിലാണ് വരുന്നത്.
വെൻറിലേറ്റഡ് സീറ്റുകൾ, ബോസ് സറൗണ്ട് ഓഡിയോ സിസ്റ്റം, സ്മാർട്ട്‌ഫോൺ കണക്റ്റിവിറ്റിയുള്ള 10.25 ഇഞ്ച് എച്ച്ഡി ടച്ച്‌സ്‌ക്രീൻ, വൈറസ് പരിരക്ഷയുള്ള ഇൻറഗ്രേറ്റഡ് എയർ പ്യൂരിഫയർ, ആംബിയൻറ് ലൈറ്റിംഗ്, മൊബൈൽ ഫോണിനായി വയർലെസ് ചാർജിംഗ് എന്നിവ പോലുള്ള മുൻനിര സവിശേഷതകൾ സോനറ്റ് വാഗ്ദാനം ചെയ്യുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.