കിയ മോേട്ടാഴ്സിെൻറ കോംപാക്ട് എസ്.യു.വി സോനറ്റ് സെപ്റ്റംബർ 18 മുതൽ ഇന്ത്യൻ നിരത്തുകളിലിറങ്ങും. ആഗസ്റ്റ് 20ന് ഇതിെൻറ ബുക്കിങ് തുടങ്ങിയിരുന്നു. ഒറ്റദിവസം കൊണ്ട് 6523 പേരാണ് വാഹനം ബുക്ക് ചെയ്തത്. 25,000 രൂപ നൽകി കമ്പനി ഡീലർഷിപ്പുകളിലോ ഓൺലൈനായോ ആണ് വാഹനം ബുക്ക് ചെയ്യാനുള്ള അവസരമുള്ളത്.
ആന്ധ്രാപ്രദേശിലെ അനന്തപൂർ പ്ലാൻറിലാണ് സോനറ്റ് നിർമിക്കുന്നത്. ആഗോള വിപണിക്കുവേണ്ടിയും ഇവിടെയാണ് വാഹനം ഉൽപ്പാദിപ്പിക്കുന്നത്. ആഗസ്റ്റ് ഏഴിനാണ് സോനറ്റ് ഇന്ത്യയിൽ അവതരിപ്പിച്ചത്. കിയയിൽ നിന്നുള്ള ആദ്യത്തെ നാല് മീറ്ററിൽ താഴെ നീളമുള്ള വാഹനമാണിത്.
ഹ്യുണ്ടായ് വെന്യു, മാരുതി സുസുക്കി വിറ്റാര ബ്രെസ്സ, ടാറ്റ നെക്സൺ, ഫോർഡ് ഇക്കോ സ്പോർട്ട്, മഹീന്ദ്ര എക്സ്.യു.വി 300, വരാനിരിക്കുന്ന നിസ്സാൻ മാഗ്നൈറ്റ് തുടങ്ങിയവരാണ് സോനറ്റിെൻറ എതിരാളികൾ. സെൽറ്റോസിനെപ്പോലെ സോനറ്റും ജി.ടി ലൈൻ, ടെക് ലൈൻ എന്നീ രണ്ട് ട്രിം ഓപ്ഷനുകളിലാണ് വരുന്നത്.
വെൻറിലേറ്റഡ് സീറ്റുകൾ, ബോസ് ഓഡിയോ സിസ്റ്റം, സ്മാർട്ട്‌ഫോൺ കണക്റ്റിവിറ്റിയുള്ള 10.25 ഇഞ്ച് എച്ച്.ഡി ടച്ച്‌സ്‌ക്രീൻ, വൈറസ് പരിരക്ഷയുള്ള ഇൻറഗ്രേറ്റഡ് എയർ പ്യൂരിഫയർ, ആംബിയൻറ് ലൈറ്റിംഗ്, വയർലെസ് ചാർജിംഗ് എന്നിവ പോലുള്ള മുൻനിര സവിശേഷതകൾ സോനറ്റ് വാഗ്ദാനം ചെയ്യുന്നുണ്ട്.
1.2 ലിറ്റർ പെട്രോൾ, 1.0 ലിറ്റർ ടർബോ പെട്രോൾ, 1.5 ലിറ്റർ ഡീസൽ എന്നിങ്ങനെ മൂന്ന് എൻജിനുകളായിരിക്കും സോനറ്റിെൻറ ഹൃദയം. ഏഴ് സ്പീഡ് ഡ്യുവൽ ക്ലച്ച് ഓട്ടോമാറ്റിക്, ആറ് സ്പീഡ് മാനുവൽ, ആറ് സ്പീഡ് ഓട്ടോമാറ്റിക് എന്നീ ഗിയർബോക്സുകൾക്ക് പുറമെ ഇൻറലിജൻറ് മാനുവൽ ട്രാൻസ്മിഷൻ (ഐ.എം.ടി) സംവിധാനവും അടങ്ങിയ മോഡലുകൾ ലഭ്യമാകും. ക്ലച്ചില്ലാതെ ഗിയർ മാറ്റുന്ന സാങ്കേതിക വിദ്യയാണ് ഐ.എം.ടി. ഏഴ് മുതൽ 12 ലക്ഷം വരെയാണ് പ്രതീക്ഷിക്കുന്നു ഷോറൂം വില.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.