സംസ്ഥാനത്തെ വൈദ്യുത വാഹനമേഖല ശക്തിപ്പെടുത്താനുള്ള ശ്രമത്തിലാണ് സർക്കാർ. ഇതിെൻറ ഭാഗമായി കെ.എസ്.ഇ.ബിയുടെ മേൽനോട്ടത്തിൽ സംസ്ഥാനത്തുടനീളം ചാർജിങ് സ്റ്റേഷനുകൾ നിർമിക്കാനും തീരുമാനിച്ചിരുന്നു. ഇതിൽ ആദ്യെത്ത ചാർജിങ് സ്റ്റേഷൻ തിരുവനന്തപുരം നേമത്ത് നിർമാണം പൂർത്തിയാക്കി.
ഒൗദ്യോഗിക തീരുമാനം വരാത്തതിനാൽ സ്റ്റേഷൻ തുറന്നുപ്രവർത്തിപ്പിച്ചിട്ടില്ല. സംസ്ഥാനത്തൊട്ടാകെ 250 ഇ വി ചാർജിംഗ് സ്റ്റേഷനുകളാണ് കെ.എസ്.ഇ.ബി നിർമിക്കാൻ ഉദ്ദേശിക്കുന്നത്. 80 കിലോവാട്ട് ചാർജിംഗ് ശേഷിയുള്ള കുറഞ്ഞത് മൂന്ന് കാറുകളെങ്കിലും ഒറ്റയടിക്ക് പ്ലഗ് ഇൻ ചെയ്യാൻ കഴിയുന്ന സ്റ്റേഷനുകളാണ് നിർമിക്കുന്നത്. 45 മിനിറ്റ് മുതൽ ഒരു മണിക്കൂർ വരെ സമയം കൊണ്ട് വാഹനം പൂർണ്ണമായി ചാർജ് ചെയ്യാനാകും.
നേമത്തെ കെ.എസ്.ഇ.ബി സ്റ്റേഷനോട് ചേർന്നാണ് പുതിയ സ്റ്റേഷൻ തുടങ്ങിയത്. രാജ്യത്ത് ലഭ്യമായ എല്ലാ ഇലക്ട്രിക് വാഹനങ്ങൾക്കും അനുയോജ്യമായ പ്ലഗ് പോയിൻറുകൾ സ്റ്റേഷനുകളിൽ ഉണ്ടായിരിക്കുമെന്ന് കെഇഎസ്ബി ഫേസ്ബുക്ക് പോസ്റ്റിലൂടെ സ്ഥിരീകരിച്ചു. സർക്കാർ ഫണ്ട് ഉപയോഗിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. കൊല്ലം, എറണാകുളം, തൃശ്ശൂർ, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ ചാർജിംഗ് സ്റ്റേഷനുകൾ തുറക്കുന്നതിനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്.
മറ്റ് 56 സ്റ്റേഷനുകളുടെ നിർമ്മാണത്തിനുള്ള ടെൻഡറുകളും ക്ഷണിച്ചിട്ടുണ്ട്. ആദ്യ ഘട്ടത്തിൽ കെഎസ്‌ഇബി പരിസരത്ത് മാത്രം സ്റ്റേഷനുകൾ നിർമ്മിക്കുമെങ്കിലും ഭാവിയിൽ ഇത് സർക്കാർ ഉടമസ്ഥതയിലുള്ള സ്വകാര്യ സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കാൻ പദ്ധതിയുണ്ട്. സമീപഭാവിയിൽ 250 ചാർജിംഗ് പോയിൻറുകൾ ഉൾക്കൊള്ളുന്ന പാൻ-കേരള ശൃംഖല സ്ഥാപിക്കാനുള്ള ബോർഡിെൻറ വിശാലമായ പദ്ധതിയുടെ ഭാഗമാണിത്.
സംസ്ഥാനത്തെ ആദ്യത്തെ വൈദ്യുത ചാർജിംഗ് സ്റ്റേഷൻ 2019 ജൂണിൽ ഇടപ്പള്ളിയിലെ ഇന്ത്യൻ ഓയിൽ കോർപ്പറേഷെൻറ റീട്ടെയിൽ ഒൗട്ട്‌ലെറ്റിന് സമീപം തുറന്നിരുന്നു. സൗജന്യ നിരക്കിലാണ് ഇവിടെ വാഹനം ചർജ് ചെയ്യുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.