കെ.എസ്.ആര്‍.ടി.സിക്ക് സൈഡ് കൊടുത്തില്ല, സ്വകാര്യ ബസിന്റെ ഫിറ്റ്നസ് റദ്ദാക്കി

എറണാകുളം: പെരുമ്പാവൂരിൽ കെ.എസ്.ആര്‍.ടി.സിയുടെ വഴിമുടക്കി ഓടിയെന്ന പരാതിയിൽ സ്വകാര്യ ബസിന്റെ ഫിറ്റ്നസ് മോട്ടോര്‍വാഹന വകുപ്പ് റദ്ദാക്കി. കെ.എസ്.ആര്‍.ടി.സി. ഡി.ടി.ഒ.യുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.

അലുവ-പെരുമ്പാവൂര്‍ റൂട്ടില്‍ ഓടുന്ന 'ഐവാ' എന്ന സ്വകാര്യ ബസിന്റെ ഫിറ്റ്നസാണ് റദ്ദാക്കിയത്. കെ.എസ്.ആര്‍.ടി.സിക്ക് മാര്‍ഗതടസ്സം സൃഷ്ടിച്ചതോടൊപ്പം ഡ്രൈവറെ കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചെന്ന പരാതിയും ഉണ്ട്.

സ്വകാര്യ ബസ് ഡ്രൈവറുടെ ലൈസന്‍സ് വാങ്ങിവെക്കുകയും ജോ.ആര്‍.ടി.ഒ. ഓഫീസില്‍ ഹാജരാകാന്‍ നിര്‍ദേശിക്കുകയും ചെയ്തു. പരാതിയുടെ അടിസ്ഥാനത്തില്‍നടന്ന പരിശോധനയില്‍ ബസിന് വേഗപ്പൂട്ട് ഘടിപ്പിച്ചിട്ടില്ലെന്നും എയര്‍ഹോണ്‍ പ്രവര്‍ത്തിപ്പിക്കുന്നതായും കണ്ടെത്തി.

സമാന സംഭവങ്ങൾ ഇതിനുമുമ്പും ഉണ്ടായതായി ബോധ്യപ്പെട്ടതോടെയാണ് ബസിന്‍റെ ഫിറ്റ്നസ് റദ്ദാക്കിയത്. അസി. വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഷിബു സുധാകരന്‍, അയ്യപ്പദാസ് എന്നിവര്‍ നേതൃത്വം പരിശോധനക്ക് നല്‍കി.

Tags:    
News Summary - KSRTC ran without giving sides and canceled the fitness of the private bus

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.