ലംബോർഗിനി ഹുറാകാൻ, സൂപ്പർ കാറുകളിലെ കിരീടംവയ്ക്കാത്ത രാജാവെന്നാണ് ഹുറാകാൻ അറിയപ്പെടുന്നത്. ഹുറാകാൻ എസ്.ടി.ഒ എന്നുപറഞ്ഞാൽ അതിലും കടുപ്പമുള്ള ഒന്നാണ്. റോഡുകളല്ല ട്രാക്കാണ് ഇവരുടെ താവളം. സ്റ്റാേൻറർഡ് ഹുറാകാനുകളേക്കാൾ പരിഷ്കരിക്കപ്പെട്ട വാഹനമാണിത്. 5.2ലിറ്റർ വി 10 എഞ്ചിനാണ് എസ്.ടി.ഒകളുടെ കരുത്ത്. 640 എച്ച്.പി കരുത്തിൽ പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ എത്താൻ കേവലം 3.0 സെക്കൻഡുകളാണ് വാഹനത്തിന് വേണ്ടത്. ഇൗ മാസം 15ന് വാഹനം ഇന്ത്യയിലെത്തിക്കുമെന്ന് ലംബോർഗിനി അധികൃതർ പറഞ്ഞു.
മാറ്റങ്ങൾ
മറ്റ് ഹുറാക്കാനുകളുമായി താരതമ്യപ്പെടുത്തിയാൽ എസ്.ടി.ഒകൾക്ക് ട്രാക്കിൽ സഞ്ചരിക്കാനുള്ള സവിശേഷതകളാണ് അധികം ലഭിക്കുന്നത്. ഹുറാക്കാൻ ഇവോയ്‌ക്കും ജിടി 3 റേസിങ് മോഡലുകൾക്കും നൽകിയിട്ടുള്ള നിരവധി പ്രത്യേകതകൾ എസ്.ടി.ഒക്കും നൽകിയിട്ടുണ്ട്. ഡൗൺഫോഴ്‌സ് (റോഡ് പിടുത്തം) മെച്ചപ്പെടുത്തുകയും എഞ്ചിൻ കൂളിംഗ് വർധിപ്പിക്കുകയും ചെയ്യുന്ന മാറ്റങ്ങൾ ഇതിൽപ്പെടും.
റേസ് കാർ സ്റ്റൈലിങിനായി ഫ്രണ്ട് ഫെൻഡർ, ബോണറ്റിലെ വെൻറുകൾ, പുതിയ ഫ്രണ്ട് സ്പ്ലിറ്റർ, നാക എയർ ഇൻടേക്കുകൾ, എഞ്ചിൻ കവറിലെ എയർസ്‌കൂപ്പ്, ഡിഫ്ലെക്ടർ ഡിസൈൻ, ക്രമീകരിക്കാവുന്ന സ്‌പോയിലർ, മഗ്നീഷ്യം വീലുകൾ, പുതിയ റിയർ ഡിഫ്യൂസർ, പുനർരൂപകൽപ്പന ചെയ്‌ത അണ്ടർബോഡി എന്നിവയെല്ലാം നൽകിയിട്ടുണ്ട്. ഭാരം ലാഭിക്കാനായി കാറിെൻറ ബോഡി പാനലുകളിൽ 75 ശതമാനവും കാർബൺ ഫൈബറിലാണ് നിർമിച്ചതെന്ന് ലംബോർഗിനി പറയുന്നു.
കാർബൺ ഫൈബർ പിന്തുണയുള്ള സ്‌പോർട്‌സ് സീറ്റുകൾ, കാർബൺ ഫൈബർ ഫ്ലോർ മാറ്റുകൾ തുടങ്ങി കാർബണിെൻറ വ്യാപകമായ ഉപയോഗം ഭാരം ലാഭിക്കാൻ സഹായിച്ചിട്ടുണ്ട്. അടുത്തിടെ നിർത്തലാക്കിയ ഹുറാക്കാൻ പെർഫോർമെൻറിനേക്കാൾ 43 കിലോഗ്രാം ഭാരം കുറഞ്ഞതും 53 ശതമാനം കൂടുതൽ ഡൗൺഫോഴ്‌സ് ഉണ്ടാക്കുന്നതുമായ വാഹനമാണിത്. 7 സ്പീഡ്, ഡ്യുവൽ ക്ലച്ച് ഓട്ടോമാറ്റിക് ഗിയർബോക്സ് വഴി പിൻ ചക്രങ്ങളിലേക്കാണ് കരുത്തുപകരുന്നത്. കടുപ്പമുള്ള സ്പ്രിങ്ങുകൾ, വിശാലമായ ട്രാക് പുതിയ ആൻറി-റോൾ ബാറുകൾ, മികച്ച സ്റ്റിയറിംഗ്, കാർബൺ സെറാമിക് ബ്രേക്കുകൾ എന്നിവയാണ് മറ്റ് മെക്കാനിക്കൽ അപ്‌ഗ്രേഡുകൾ. റിയർ വീൽ സ്റ്റിയറിംഗും ഹുറാക്കൻ എസ്ടിഒയിൽ ഉണ്ട്.
ലംബോർഗിനി ഇന്ത്യയിൽ
ഓൾ-വീൽ ഡ്രൈവ്, റിയർ-വീൽ ഡ്രൈവ്, കൂപ്പെ, സ്‌പൈഡർ മോഡലുകളെ പിന്തുടർന്ന് ഇന്ത്യയിൽ വിൽപ്പനയ്‌ക്കെത്തുന്ന അഞ്ചാമത്തെ ഹുറാക്കാൻ വേരിയൻറാണ് എസ്‌ടിഒ. ഹുറാക്കാനെ മാറ്റിനിർത്തിയാൽ, ലംബോർഗിനിയുടെ ഇന്ത്യ ലൈനപ്പിൽ ഉറൂസ് എസ്‌യുവിയും അവന്തഡോർ സൂപ്പർകാറുമാണ് പിന്നീട് വരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.