● മണികിലുക്കി സൈക്കിൾ പായുകയാണ്.. കുന്നും താഴ്വാരവും കടൽത്തീരവും മരുഭൂമിയുമൊക്കെ വട്ടത്തിൽ ചവിട്ടിച്ചവിട്ടി ദൂരേയ്ക്ക്. കാലത്തിന്റെ വിരിമാറിലൂടെ ഉരുണ്ടുനീങ്ങിയ ഒരു ചെറുവണ്ടി. എണ്ണമറ്റ നീളൻ യാത്രകൾ പോയ ചരിത്ര വാഹനം പുതിയ കരുത്തുമായി പുതിയ ലോകത്തും കുതിക്കുകയാണ്.
● സൈക്കിൾ വെറുമൊരു വാഹനമല്ലെന്ന് തിരിച്ചറിഞ്ഞവരാണ് പുത്തൻ കാലത്തും സൈക്കിളിന്റെ ആരാധകർ. പ്രകൃതിയേയും യാത്രകളേയും ഹൃദയത്തോട് ചേർത്തുവയ്ക്കുന്നവരുടെ ഇഷ്ടവാഹനം. ചിലവ് കുറച്ചും ആരോഗ്യം സംരക്ഷിച്ചും മലിനീകരണം ഒഴിവാക്കിയും യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നവർ നാട്ടിലുമുണ്ട്, മറുനാട്ടിലുമുണ്ട്. പുതു മോഡൽ സൈക്കിളുകളുടെ ആരാധകർക്കൂടിയാണിവർ.
● ദൈനംദിന യാത്രകൾ എന്നതിനപ്പുറം സൈക്കിളിനെ ബഹുവിധ ഉപയോഗത്തിനായാണ് മിക്കവരും തെരഞ്ഞെടുക്കുന്നതെന്ന് യുഎഇയിലെ പ്രമുഖ സൈക്കിൾ ഷോറൂമായ ലണ്ടൻ ബൈക്കിന്റെ മാനേജിംഗ് ഡയറക്ടർ അബ്ദുൾ ജലീൽ പറയുന്നു. ചിലർ മൌണ്ടൻ യാത്രകൾക്കായും ചിലർ റേസിംഗിനായുമാണ് സൈക്കിളുകൾതെരഞ്ഞെടുക്കുന്നത്. സ്കൂൾ യാത്രകൾക്ക് ക്രൂയിസിംഗ് ബൈക്കുകൾ തേടിയെത്തുന്ന കുട്ടികളും കുറവല്ല.
● ഒറ്റക്കും കൂട്ടായും റൈഡുകൾ നടത്താൻ താത്പര്യമുളളവരും ഏറെയാണ്. ചെറുതും വലുതുമായ കൂട്ടായ്മകളിൽ അംഗമായവരും പ്രമുഖ റൈഡിംഗ് ക്ലബ്ബുകളിൽ അംഗമായവരും കരുത്തും മോടിയുമുളള ബ്രാൻഡഡ് സൈക്കിളുകളെയാണ് ആശ്രയിക്കുന്നത്. റോഡ് ബൈക്കുകൾ,മൗണ്ടൻ ബൈക്കുകൾ, ടൂറിംഗ് ബൈക്കുകൾ, ഹൈബ്രിഡ് ബൈക്കുകൾ, ഗിയർ ബൈക്കുകൾ, തുടങ്ങി ഇലക്ട്രിക് സ്കൂട്ടർ വരെ ലണ്ടൻ ബൈക്ക് ഷോറൂമിലുണ്ടെന്നും കുട്ടികൾക്കും മുതിർന്നവർക്കുമായി നൂറുകണക്കിന് വ്യത്യസ്ത ഓപ്ഷനുകളാണ് ലണ്ടൻ ബൈക്ക് ഷോറൂമുകളിലെ പ്രധാന ആകർഷണമെന്നും അബ്ദുൾ ജലീൽ കൂട്ടിച്ചേർത്തു.
● സൈക്കിളുകളുടെ വിൽപ്പനയ്ക്കപ്പുറം സൈക്കിൾ സർവീസ്, ആക്സസറികൾ തുടങ്ങി സൈക്കിൾ സവാരി ഇഷ്ടപ്പെടുന്നവർക്ക് ഒരു ഏകജാലകശാല എന്ന നിലയിലാണ് ലണ്ടൻ ബൈക്കിന്റെ പ്രവർത്തനം. സൈക്കിൾ സവാരി ഇഷ്ടപ്പെടുന്നവരുടെ യാത്രാ ആവശ്യവും ലക്ഷ്യങ്ങളും മനസ്സിലാക്കി അനുയോജ്യമായ ബൈക്കുകൾ തിരഞ്ഞെടുക്കാൻ വിദഗ്ദ്ധരുടെ സഹായവും നൽകുന്നുണ്ട്. Londonbikes.ae എന്ന ഓൺലൈൻ സംവിധാനം ഉപയോഗപ്പെടുത്തി യുഎഇയിലെവിടെനിന്നും സൈക്കിളുകൾ ഓർഡർ ചെയ്യാനുമാകും.
● സൈക്കിളോ അതൊരു പഴഞ്ചൻ വാഹനമല്ലേ.. എന്നാരെങ്കിലും ചിന്തിച്ചാൽ അവരെ അത്ഭുതപ്പെടുത്തിയാണ് പുതുപുത്തൻ മോഡലുകളുടെ പാച്ചിൽ. കാലം മാറിയാലും സൈക്കിളും സൈക്കിൾ സവാരിയും തരുന്ന മനസുഖവും ആത്മവിശ്വാസവും മറ്റൊന്നിനും പകരമാവില്ലെന്ന് സൈക്കിൾ പ്രേമികൾക്കറിയാം.. അതുകൊണ്ടുതന്നെ തിരക്കുകൾക്കിടയിലും അൽപസമയം സൈക്കിൾ സവാരിക്കായി മാറ്റിവയ്ക്കുന്നവർ നിരവധിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.