കഴിഞ്ഞ മാസമാണ് മഹീന്ദ്ര, ബൊലേറോ നിയോ ഇന്ത്യയിൽ അവതരിപ്പിച്ചത്. ടി.യു.വി എന്ന മോഡലിെൻറ പരിഷ്കരിച്ച രൂപമായിരുന്നു വാഹനത്തിന്. അടിസ്ഥാന ട്രിമ്മായ എൻ 4ന് 8.48 ലക്ഷം രൂപ മുതലാണ് വിലയിട്ടിരുന്നത്. എൻ 10 ട്രിമ്മിന് 9.99 ലക്ഷം രൂപ വരെ വിലവരും. ലോഞ്ച് സമയത്ത് ടോപ്-സ്പെക് എൻ10 (o) വേരിയൻറിെൻറ വില മഹീന്ദ്ര വെളിപ്പെടുത്തിയിരുന്നില്ല. കഴിഞ്ഞ ദിവസം നിയോ എൻ10 (o)െൻറ വില കമ്പനി പ്രഖ്യാപിച്ചു. 10.69 ലക്ഷത്തിന്(എക്സ് ഷോറൂം) വാഹനം ലഭ്യമാകും.
തൊട്ടുമുകളിലുള്ള ഒാപ്ഷനുമായി താരതമ്യം ചെയ്താൽ മെക്കാനിക്കൽ ലോക്കിങ് റിയർ ഡിഫറൻഷ്യൽ അഥവാ മൾട്ടി ടെറയിൻ ടെക്നോളജി (എം.ടി.ടി) യാണ് ഉയർന്ന വകഭേദത്തിെൻറ പ്രത്യേകത. തൊട്ട് താഴെയുള്ള മോഡലിനേക്കാൾ 70,000 രൂപ കൂടുതലാണ് പുതിയ വാഹനത്തിന്.
എന്താണ് എം.ടി.ടി?
ഉപഭോക്താക്കളുടെ പ്രതികരണങ്ങളിൽ നിന്ന് ഉൗർജം ഉൾക്കൊണ്ടാണ് കമ്പനി ടോപ്-സ്പെക് ബൊലേറോ നിയോ എൻ 10 (o) പുറത്തിറക്കിയിരിക്കുന്നത്. ഒാഫ്റോഡ് സാഹചര്യങ്ങളിൽ ഉപയോഗിക്കാവുന്ന പ്രത്യേകതകളിൽ ഒന്നാണ് എം.ടി.ടി. ചില പ്രതലങ്ങളിൽ സഞ്ചരിക്കുേമ്പാൾ ഒരു ചക്രം നിലത്തുനിന്ന് ഉയരുകയും വാഹനത്തിന് ഗ്രിപ്പ് നഷ്ടപ്പെടുകയും ചെയ്യുന്ന അവസ്ഥ ഉണ്ടാകാറുണ്ട്. ഇൗ സമയത്താണ് മെക്കാനിക്കൽ ലോക്കിങ് ഡിഫറൻഷ്യൽ പ്രയോജനപ്പെടുക. നിലത്തുള്ള ചക്രത്തിലേക്ക് പവർ തിരിച്ചുവിടാൻ സഹായിക്കുന്ന സംവിധാനമാണിത്. മറ്റ് പ്രത്യേകതകളെല്ലാം
തൊട്ടുമുകളിലുള്ള എൻ10 ട്രിമിന് സമാനമാണ്. ബ്ലൂടൂത്ത്, എൽഇഡി ഡിആർഎൽ, 15 ഇഞ്ച് അലോയ് വീലുകൾ, സ്റ്റിയറിങ് മൗണ്ടഡ് ഓഡിയോ കൺട്രോളുകൾ, ക്രൂസ് കൺട്രോൾ, ഇക്കോ മോഡ്, ഫ്രണ്ട് ആം റെസ്റ്റുകൾ, ഉയരം ക്രമീകരിക്കാവുന്ന ഡ്രൈവർ സീറ്റ്, ഇലക്ട്രോണിക്കലായി ക്രമീകരിക്കാവുന്ന ഒആർവിഎമ്മുകൾ എന്നിവയുള്ള ഏഴ് ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻറ് സംവിധാനം എന്നിവയെല്ലാം വാഹനത്തിലുണ്ട്.
മൂന്നാം തലമുറ ലാഡർ-ഫ്രെയിം ഷാസിയിലാണ് ബൊലേറോ നിയോ നിർമിച്ചിരിക്കുന്നത്. ഥാർ, സ്കോർപിയോ എന്നിവയിലും ഇതേ ഷാസിയാണ് ഉപയോഗിക്കുന്നത്. ഇൗ വിഭാഗത്തിലെ ഏക കോംപാക്റ്റ് ബോഡി-ഓൺ-ഫ്രെയിം എസ്‌യുവിയാണ് നിയോ. ഇതൊരു പിൻ-വീൽ ഡ്രൈവ് എസ്‌യുവി കൂടിയാണ്.
ബൊലേറോ നിയോയ്ക്ക് കരുത്തുപകരുന്നത് ബിഎസ് 6, 1.5 ലിറ്റർ മൂന്ന് സിലിണ്ടർ ഡീസൽ എഞ്ചിനാണ്. 100 എച്ച്പിയും 260 എൻഎം ടോർക്കും എഞ്ചിൻ ഉത്പ്പാദിപ്പിക്കും. അഞ്ച് സ്പീഡ് മാനുവൽ ഗിയർബോക്‌സാണ് നൽകിയിട്ടുള്ളത്. ഓട്ടോമാറ്റിക് ഓപ്ഷൻ നൽകിയിട്ടില്ല. ഇന്ധനക്ഷമത വർധിപ്പിക്കുന്നതിനുള്ള എഞ്ചിൻ സ്റ്റാർട്ട്-സ്റ്റോപ്പ് സാങ്കേതികവിദ്യയും ഇക്കോ, ഇഎസ്എസ് (മൈക്രോ-ഹൈബ്രിഡ്) ഡ്രൈവ് മോഡുകളുംവാഹനത്തിന് ലഭിക്കും.
എതിരാളികൾ
ലാഡർ ഫ്രെയിം, റിയർ-വീൽ ഡ്രൈവ് എസ്‌യുവി ആയതിനാൽ, ബൊലേറോ നിയോയ്ക്ക് ഈ വിഭാഗത്തിൽ നേരിട്ടുള്ള എതിരാളികളില്ല. എന്നാൽ വില പരിശോധിച്ചാൽ ഹ്യുണ്ടായ് വെന്യൂ, കിയ സോനറ്റ്, മാരുതി വിറ്റാര ബ്രെസ്സ, പോലുള്ള മറ്റ് മോണോകോക്ക് കോംപാക്റ്റ് എസ്‌യുവികളുമായി വാഹനം മത്സരിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.