Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Mahindra Bolero Neo top-spec N10(O) launched at
cancel
Homechevron_rightHot Wheelschevron_rightAuto Newschevron_rightമൾട്ടി ടെറയിൻ...

മൾട്ടി ടെറയിൻ ടെക്​നോളജിയുമായി ബൊലേറോ നിയോ; ഉയർന്ന വകഭേദം അവതരിപ്പിച്ച്​ മഹീന്ദ്ര

text_fields
bookmark_border

കഴിഞ്ഞ മാസമാണ്​ മഹീന്ദ്ര, ബൊലേറോ നിയോ ഇന്ത്യയിൽ അവതരിപ്പിച്ചത്​. ടി.യു.വി എന്ന മോഡലി​െൻറ പരിഷ്​കരിച്ച രൂപമായിരുന്നു വാഹനത്തിന്​. അടിസ്ഥാന ട്രിമ്മായ എൻ 4ന്​ 8.48 ലക്ഷം രൂപ മുതലാണ്​ വിലയിട്ടിരുന്നത്​. എൻ 10 ട്രിമ്മിന് 9.99 ലക്ഷം രൂപ വരെ വിലവരും. ലോഞ്ച് സമയത്ത് ടോപ്-സ്പെക്​ എൻ10 (o) വേരിയൻറി​െൻറ വില മഹീന്ദ്ര വെളിപ്പെടുത്തിയിരുന്നില്ല. കഴിഞ്ഞ ദിവസം നിയോ എൻ10 (o)​െൻറ വില കമ്പനി പ്രഖ്യാപിച്ചു. 10.69 ലക്ഷത്തിന്(എക്​സ്​ ഷോറൂം)​ വാഹനം ലഭ്യമാകും.


തൊട്ടുമുകളിലുള്ള ഒാപ്​ഷനുമായി താരതമ്യം ചെയ്​താൽ മെക്കാനിക്കൽ ലോക്കിങ്​ റിയർ ഡിഫറൻഷ്യൽ അഥവാ മൾട്ടി ടെറയിൻ ടെക്​നോളജി (എം.ടി.ടി) യാണ്​ ഉയർന്ന വകഭേദത്തി​െൻറ പ്രത്യേകത. തൊട്ട്​ താഴെയുള്ള മോഡലിനേക്കാൾ 70,000 രൂപ കൂടുതലാണ് പുതിയ വാഹനത്തിന്​.

എന്താണ്​ എം.ടി.ടി?

ഉപഭോക്താക്കളുടെ പ്രതികരണങ്ങ​ളിൽ നിന്ന്​ ഉൗർജം ഉൾക്കൊണ്ടാണ്​ കമ്പനി ടോപ്-സ്പെക്​ ബൊലേറോ നിയോ എൻ 10 (o) പുറത്തിറക്കിയിരിക്കുന്നത്​. ഒാഫ്​റോഡ്​ സാഹചര്യങ്ങളിൽ ഉപയോഗിക്കാവുന്ന പ്രത്യേകതകളിൽ ഒന്നാണ്​ എം.ടി.ടി. ചില പ്രതലങ്ങളിൽ സഞ്ചരിക്കു​​േമ്പാൾ ഒരു ചക്രം നിലത്തുനിന്ന് ഉയരുകയും വാഹനത്തിന്​ ഗ്രിപ്പ്​ നഷ്​ടപ്പെടുകയും ചെയ്യുന്ന അവസ്​ഥ ഉണ്ടാകാറുണ്ട്​. ഇൗ സമയത്താണ്​ മെക്കാനിക്കൽ ലോക്കിങ്​ ഡിഫറൻഷ്യൽ പ്രയോജനപ്പെടുക. നിലത്തുള്ള ചക്രത്തിലേക്ക് പവർ തിരിച്ചുവിടാൻ സഹായിക്കുന്ന സംവിധാനമാണിത്​. മറ്റ്​ പ്രത്യേകതകളെല്ലാം

തൊട്ടുമുകളിലുള്ള എൻ10 ട്രിമിന് സമാനമാണ്. ബ്ലൂടൂത്ത്, എൽഇഡി ഡിആർഎൽ, 15 ഇഞ്ച് അലോയ് വീലുകൾ, സ്റ്റിയറിങ്​ മൗണ്ടഡ് ഓഡിയോ കൺട്രോളുകൾ, ക്രൂസ് കൺട്രോൾ, ഇക്കോ മോഡ്, ഫ്രണ്ട് ആം റെസ്റ്റുകൾ, ഉയരം ക്രമീകരിക്കാവുന്ന ഡ്രൈവർ സീറ്റ്, ഇലക്ട്രോണിക്കലായി ക്രമീകരിക്കാവുന്ന ഒആർവിഎമ്മുകൾ എന്നിവയുള്ള ഏഴ്​ ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻറ്​ സംവിധാനം എന്നിവയെല്ലാം വാഹനത്തിലുണ്ട്.

മൂന്നാം തലമുറ ലാഡർ-ഫ്രെയിം ഷാസിയിലാണ്​ ബൊലേറോ നിയോ നിർമിച്ചിരിക്കുന്നത്​. ഥാർ, സ്കോർപിയോ എന്നിവയിലും ഇതേ ഷാസിയാണ്​ ഉപയോഗിക്കുന്നത്​. ഇൗ വിഭാഗത്തിലെ ഏക കോംപാക്റ്റ് ബോഡി-ഓൺ-ഫ്രെയിം എസ്‌യുവിയാണ്​ നിയോ. ഇതൊരു പിൻ-വീൽ ഡ്രൈവ് എസ്‌യുവി കൂടിയാണ്.

ബൊലേറോ നിയോയ്ക്ക് കരുത്തുപകരുന്നത്​ ബിഎസ് 6, 1.5 ലിറ്റർ മൂന്ന് സിലിണ്ടർ ഡീസൽ എഞ്ചിനാണ്. 100 എച്ച്പിയും 260 എൻഎം ടോർക്കും എഞ്ചിൻ ഉത്​പ്പാദിപ്പിക്കും. അഞ്ച്​ സ്പീഡ് മാനുവൽ ഗിയർബോക്‌സാണ്​ നൽകിയിട്ടുള്ളത്​. ഓട്ടോമാറ്റിക് ഓപ്ഷൻ നൽകിയിട്ടില്ല. ഇന്ധനക്ഷമത വർധിപ്പിക്കുന്നതിനുള്ള എഞ്ചിൻ സ്റ്റാർട്ട്-സ്റ്റോപ്പ് സാങ്കേതികവിദ്യയും ഇക്കോ, ഇഎസ്എസ് (മൈക്രോ-ഹൈബ്രിഡ്) ഡ്രൈവ് മോഡുകളുംവാഹനത്തിന് ലഭിക്കും.

എതിരാളികൾ

ലാഡർ ഫ്രെയിം, റിയർ-വീൽ ഡ്രൈവ് എസ്‌യുവി ആയതിനാൽ, ബൊലേറോ നിയോയ്ക്ക് ഈ വിഭാഗത്തിൽ നേരിട്ടുള്ള എതിരാളികളില്ല. എന്നാൽ വില പരിശോധിച്ചാൽ ഹ്യുണ്ടായ് വെന്യൂ, കിയ സോനറ്റ്, മാരുതി വിറ്റാര ബ്രെസ്സ, പോലുള്ള മറ്റ് മോണോകോക്ക് കോം‌പാക്റ്റ് എസ്‌യുവികളുമായി വാഹനം മത്സരിക്കുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MahindralaunchedBolero Neotop-spec
Next Story