എഞ്ചിൻ പ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്തതിനെതുടർന്ന് വാഹനങ്ങൾ തിരിച്ചുവിളിക്കുമെന്ന് മഹീന്ദ്ര. 600 ഡീസൽ വാഹനങ്ങളാണ് തിരിച്ചുവിളിക്കുക. 2021 ജൂൺ 21 നും ജൂലൈ രണ്ടിനും ഇടയിൽ നാസിക് പ്ലാൻറിൽ നിർമിച്ചവയാണിവ. എഞ്ചിെൻറ പ്രവർത്തനത്തെ മലിനമായ ഇന്ധനം ബാധിച്ചതായാണ് കണ്ടെത്തയിരിക്കുന്നത്. തകരാർ കണ്ടെത്തിയ വാഹനങ്ങളേതാണെന്ന് കമ്പനി വെളിപ്പെടുത്തിയിട്ടില്ല.
തിങ്കളാഴ്ച്ചയാണ് ഇതുസംബന്ധിച്ച പ്രസ്താവന പുറത്തിറക്കിയത്. ഉടമകളെ നേരിട്ട് ബന്ധപ്പെടുമെന്നും പ്രശ്നമുള്ള വാഹനങ്ങളിൽ പരിശോധനവും തകരാർ പരിഹരിക്കലും സൗജന്യമായിരിക്കുമെന്നും കമ്പനി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.