റോക്‌സര്‍ ഡിസൈൻ വിവാദത്തിൽ തിരിച്ചടി നേരിട്ട് മഹീന്ദ്ര. യു.എസ്. വിപണിക്കായി മഹീന്ദ്ര നിര്‍മിച്ച എസ്.യു.വിയാണ് റോക്‌സര്‍. ഇതിന്റെ ഡിസൈനുമായ ബന്ധെപ്പട്ട് നേരത്തേതന്നെ ജീപ്പുമായി തർക്കത്തിലായിരുന്നു കമ്പനി. ജീപ്പ് റാങ്ക്‌ളറിന്റെ ഡിസൈന്‍ കോപ്പിയടിച്ചാണ് ഈ വാഹനം നിര്‍മിച്ചതെന്ന ഫിയറ്റ് ക്രെസ്‍ലറിന്റെ ആരോപണമാണ് നിയമയുദ്ധത്തിന് വഴിവെച്ചത്. ഫിയറ്റിന്റെ ആരോപണം ശരിവെച്ച് ആറാമത് യു.എസ് സര്‍ക്യൂട്ട് കോര്‍ട്ട് വിധി കഴിഞ്ഞ ദിവസം പുറത്തുവന്നു. ഇതോടെ മഹീന്ദ്രയും ഫിയറ്റ് ക്രൈസ്ലര്‍ കമ്പനിയുടെ മേധാവികളായ സ്റ്റെല്ലാന്റീസുമായി വീണ്ടും നിയമ പോരാട്ടത്തിന് വഴിയൊരുങ്ങിയിരിക്കുകയാണ്. അമേരിക്കയില്‍ റോക്‌സറിന്റെ വില്‍പ്പന തടയണമെന്നായിരുന്നു ഫിയറ്റ് ക്രൈസ്ലറിന്റെ ആവശ്യം.
2018 മുതലാണ് റോക്‌സര്‍ വാഹനത്തിന്റെ ഡിസൈന്‍ സംബന്ധിച്ച് ഇരുകമ്പനികളും നിയമപോരാട്ടം ആരംഭിച്ചത്. മിഷിഗണ്‍ കോടതിയിലും യു.എസ്. ഇന്റര്‍നാഷണല്‍ ട്രേഡ് കമ്മീഷനിലുമാണ് റോക്‌സറിന്റെ ഡിസൈനിനെതിരേ ഫിയറ്റ് ക്രെസ്‍ലര്‍ നിയമനടപടികള്‍ സ്വീകരിച്ചത്. 2020-ല്‍ മഹീന്ദ്ര റോക്‌സറില്‍ വരുത്തിയ മാറ്റത്തോടെ ഡിസൈനിലെ ആശയക്കുഴപ്പം അവസാനിച്ചെന്ന് ഡെട്രോയിറ്റ് ഫെഡറല്‍ കോടതി വിധിച്ചിരുന്നു. ഈ വിധിക്കെതിരേയാണ് ഫിയറ്റ് ക്രെസ്‍ലര്‍ അപ്പീല്‍ പോയത്.
ഒടുവില്‍ ഫിയറ്റ് ക്രെസ്‍ലറിന്റെ വാദം ശരിവെച്ച ഡെട്രോയിറ്റ് ഫെഡറല്‍ കോടതി 2020 വരെയുള്ള റോക്‌സര്‍ എസ്.യു.വി. വില്‍ക്കുന്നതില്‍ നിന്ന് മഹീന്ദ്രയെ വിലക്കിയിരുന്നു. ഇതിനുപിന്നാലെ മഹീന്ദ്ര റോക്‌സറില്‍ വന്‍ അഴിച്ചുപണി നടത്തുകയും ഡിസൈനില്‍ മാറ്റം വരുത്തുകയും ചെയ്തു. പുതിയ വാഹനത്തിന് ജീപ്പിന്റെ ഡിസൈനുമായി സാമ്യമില്ലെന്നും വില്‍പ്പന തുടരാമെന്നും കോടി വിധിക്കുകയായിരുന്നു. ഈ വിധിയെ ചോദ്യം ചെയ്തുള്ള ഹര്‍ജിയിലാണ് പുതിയ നിരീക്ഷണം.
ജീപ്പ് ഡിസൈനുമായി 'സുരക്ഷിത അകലം" നിലനിർത്താൻ മഹീന്ദ്രയുടെ പുതിയ ഡിസൈൻ ആവശ്യമാണെന്ന് യു.എസ് സർക്യൂട്ട് ജഡ്ജി ഹെലിൻ വൈറ്റ് മൂന്ന് ജഡ്ജിമാരുടെ പാനലിന് എഴുതി. വിധിയക്കുറിച്ച് മഹീന്ദ്രയെ ഇതുവരെ പ്രതികരിച്ചിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.