അടുത്ത കാലത്താണ് പരിഷ്കരിച്ച ഥാറിനെ മഹീന്ദ്ര പുറത്തിറക്കിയത്. കടുപ്പക്കാരനായ എസ്.യു.വി എന്ന പ്രതിഛായ പൊളിച്ചെഴുതി കുടുംബവാഹനമെന്ന ബിംബത്തെ സ്ഥാപിക്കാനാണ് കമ്പനി ശ്രമിച്ചത്. അത് ഏറെക്കുറെ വിജയിക്കുകയും ചെയ്തു. കെട്ടിലും മട്ടിലും ആഢംബരം നിറച്ചും ഡീസൽ, പെട്രോൾ എഞ്ചിനുകളെ അവതരിപ്പിച്ചും ഒാേട്ടാമാറ്റിക് ട്രാൻസ്മിഷൻ ഉൾപ്പെടുത്തിയും ഇന്ത്യൻ മധ്യവർഗത്തെ ആകർഷിക്കുകയാണ് കമ്പനി ചെയ്തത്. ഇതിന് വ്യാപക പിൻതുണയും ഉപഭോക്താക്കളിൽ നിന്ന് ലഭിച്ചു
അടുത്തതായി വാഹനപ്രേമികൾ കാത്തിരുന്നത് ഥാറിെൻറ വിലവിവരം അറിയാനാണ്. ഇൗ മാസം 20ന് വില പരസ്യമാക്കുമെന്നായിരുന്നു മഹീന്ദ്ര പ്രഖ്യാപിച്ചിരുന്നത്. എന്നാൽ ഥാറിെൻറ വില സംബന്ധിച്ച അഭ്യൂഹങ്ങൾ വാഹനലോകത്ത് പരക്കുന്നുണ്ട്. അടിസ്ഥാന മോഡലിന് 10 ലക്ഷത്തിൽതാഴെ വിലയിടാനാണ് സാധ്യത.ഏറ്റവും കുറഞ്ഞ ഫിക്സഡ് സോഫ്റ്റ് ടോപ്പ് പെട്രോൾ മോഡലിന് 9.75ലക്ഷമാണ് പ്രതീക്ഷിക്കുന്നത്. ഏറ്റവും ഉയർന്ന ഹാർഡ് ടോപ്പ് ഡീസൽ ഒാേട്ടാമാറ്റികിന് 12.25 ലക്ഷവും വിലവരും (രണ്ടും എക്സ്ഷോറൂം).
10ലക്ഷത്തിൽ താഴെ ഥാറിന് വിലയിടാൻ കഴിഞ്ഞാൽ അത് മഹീന്ദ്രയെ സംബന്ധിച്ച് നേട്ടംതന്നെയാണ്. കൃത്യമായി വിവേചിക്കാവുന്ന എതിരാളികൾ വിപണിയിൽ ഥാറിന് ഇല്ല. കാരണം ഇതുപോലൊരു വാഹനം മറ്റൊരു കമ്പനിയും ഇറക്കുന്നില്ല. എന്നാൽ കോമ്പാക്ട് എസ്.യു.വികൾക്കും ക്രെറ്റ, സെൽറ്റോസ്, സോനറ്റ് തുടങ്ങിയ പുതുക്കക്കാർക്കുമൊക്കെ വിലയിലൂടെ ബദലാവാനും മേധാവിത്വം നേടാനും ഥാറിനാകും. വിവിധ ഒാൺലൈൻ പ്ലാറ്റ്ഫോമുകളിൽ പ്രചരിക്കുന്ന ഥാറിെൻറ വിലവിവരങ്ങൾ താഴെ.
Mahindra Thar Price (ex-showroom, India)
Fixed Soft Top Petrol Rs 9.75 lakh
Hard-Top Diesel-Manual Rs 11.2 lakh
Fixed Soft Top Diesel Rs 10.49 lakh
Hard-Top Petrol-Automatic Rs 12.49 lakh
AX Convertible Petrol Rs 10.25 lakh
Hard-Top Diesel-Automatic Rs 12.25 lakh
AX Convertible Diesel Rs 10.99 lakh
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.