നിരത്തുകൾ വാഴാൻ റോക്സ്; എതിരാളികളുടെ ചങ്കിടിക്കും, ഫീച്ചറുകളാൽ സമ്പന്നം

റെ കാത്തിരിപ്പിനൊടുവില്‍ മഹീന്ദ്ര ഥാര്‍ ഫൈവ് ഡോര്‍ മോഡല്‍ റോക്‌സ് നിരത്തിലിറങ്ങി. കൂടുതല്‍ ഫീച്ചറുകളും സ്ഥല സൗകര്യവും നല്‍കിയാണ് വാഹനം ഒരുക്കിയിരിക്കുന്നത്. ത്രീ ഡോര്‍ ഥാറുമായി താരതമ്യപ്പെടുത്തുമ്പോള്‍, നിലവിലുള്ള ഏഴ് സ്ലോട്ടുകളില്‍ നിന്ന് വ്യത്യസ്തമായി, ആറ്, ഡബിള്‍ സ്റ്റാക്ക് സ്ലോട്ടുകളായി തിരിച്ചിരിക്കുന്ന പുതിയ ഗ്രില്ല് ഡിസൈനാണ് റോക്‌സിനു നല്‍കിയിരിക്കുന്നത്. ഹെഡ്ലാമ്പുകള്‍ പരമ്പരാഗത വൃത്താകൃതിയിലുള്ള ഡിസൈന്‍ മാറ്റമില്ലാതെ നിലനിര്‍ത്തിയിട്ടുണ്ട്. എന്നാല്‍ അവയ്ക്ക് ഇപ്പോള്‍ സി രൂപത്തിലുള്ള ഡേ ടൈം റണ്ണിങ് ലാമ്പുകളോട് കൂടിയ എല്‍.ഇ.ഡി പ്രൊജക്ടര്‍ സജ്ജീകരണം ചേര്‍ത്തിരിക്കുന്നു. കൂടുതല്‍ വലിയ വീല്‍ബേസാണ് മറ്റൊരു സവിശേഷത. സ്‌കോര്‍പിയോ എന്നിലെ ലാഡര്‍ ഫ്രെയിം ചേസിസിനോടാണ് പുതിയ ഥാറിന് സാമ്യത കൂടുതല്‍. സ്‌കോര്‍പിയോ എന്നിന്റെ സസ്പെന്‍ഷനും പുതിയ ഥാറിലേക്കെത്തുന്നതോടെ റോഡിലെ പ്രകടനം മെച്ചപ്പെടും.

 

പെട്രോള്‍, ഡീസല്‍ വേരിയെന്റുകളില്‍ ഇറങ്ങുന്ന വാഹനത്തിന്റെ ഉയര്‍ന്ന വേരിയന്റുകളില്‍ എല്‍.ഇ.ഡി ഫോഗ് ലാമ്പുകള്‍ ലഭ്യമാക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഫ്രണ്ട് ബമ്പറിന് സവിശേഷമായ ചില ഡിസൈന്‍ ഘടകങ്ങളും അതോടൊപ്പം ഇന്റഗ്രേറ്റഡ് ഫോഗ് ലാമ്പ് ഹൗസിങ്ങുകളും മധ്യഭാഗത്ത് ഫോക്‌സ് ബ്രഷ്ഡ് അലുമിനിയം ബിറ്റുകളും നല്‍കിയിട്ടുണ്ട്. ഉയര്‍ന്ന വകഭേദങ്ങളില്‍ ചങ്കി വീല്‍ ആര്‍ച്ചുകളും സ്‌റ്റൈലിഷ് 19 ഇഞ്ച് ഡയമണ്ട് കട്ട് അലോയി വീലുകളും മിഡ് വേരിയന്റുകള്‍ക്ക് 18 ഇഞ്ച് അലോയി വീലുകളും നല്‍കിയിരിക്കുന്നു. പിന്‍ ഡോറിന് പുതുതായി യുണീക്ക് വെര്‍ട്ടിക്കലായി പ്ലേസ് ചെയ്ത ഒരു ഹാന്‍ഡില്‍ ലഭ്യമാക്കിയിട്ടുണ്ട്. 

ഡ്യുവല്‍ ടോണ്‍ മെറ്റല്‍ ടോപ്, പനോരമിക് സണ്‍റൂഫ്, എല്‍.ഇ.ഡി പ്രൊജക്റ്റര്‍ ഹെഡ്ലാമ്പ്, എല്‍.ഇ.ഡി ടെയില്‍ ലാമ്പ്, വലിയ ടച്ച് സക്രീന്‍ ഇന്‍ഫോടെയിന്‍മെന്റ് സിസ്റ്റം, പുഷ് ബട്ടന്‍ സ്റ്റാര്‍ട്ട്, റിയര്‍ എ.സി വെന്റ്, യു.എസ്.ബി-സി പോര്‍ട്ട്, ഇലക്ട്രിക് പവര്‍ സ്റ്റിയറിങ്, ഉയരം ക്രമീകരിക്കാവുന്ന ഡ്രൈവര്‍ സീറ്റ്, ഫ്രണ്ട് ആൻഡ് സെന്റര്‍ ആംറെസ്റ്റ്, ലെതറേറ്റ് സീറ്റ് അപ്‌ഹോള്‍സറി, ആറ് എയര്‍ ബാഗുകള്‍, ഇ.എസ്.സി, 360 ഡിഗ്രി ക്യാമറ, പ്രീമിയം എംബോസിഡ് ഫാബ്രിക് അപ്‌ഹോള്‍സറി തുടങ്ങിയ ഫീച്ചറുകള്‍ ബേസ് മോഡലിലുണ്ട്. സുരക്ഷയുടെ കാര്യത്തിലും ഥാര്‍ റോക്സ് പിന്നിലല്ല. അഡാസ് ലെവല്‍ 2 സുരക്ഷാ ഫീച്ചറുകളാണ് ഥാര്‍ റോക്സില്‍ മഹീന്ദ്ര ഒരുക്കിയിരിക്കുന്നത്. ബ്രേക് ലോക് ഡിഫ്രന്‍ഷ്യല്‍, പിന്നിലും ഡിസ്‌ക് ബ്രേക്കുകള്‍ എന്നിവ നല്‍കിയിട്ടുണ്ട്. 

 

റോക്സിന്റെ ബേസ് വേരിയന്റില്‍ മാനുവല്‍ ഗിയര്‍ബോക്സിനൊപ്പം 162 ബി.എച്ച്.പി യും 330 എന്‍.എം പീക്ക് ടോര്‍ക്കും പുറപ്പെടുവിക്കുന്ന 2.0 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എൻജിനും, അതോടൊപ്പം മാനുവല്‍ ഗിയര്‍ബോക്‌സില്‍ 152 ബി.എച്ച്.പിയും 330 എന്‍.എം ടോര്‍ക്കും സൃഷ്ടിക്കുന്ന 2.2 ലിറ്റര്‍ ഡീസല്‍ എൻജിനും നിര്‍മാതാക്കള്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. ഥാര്‍ റോക്‌സ് പെട്രോള്‍ മോഡലിന് 12.99 ലക്ഷം രൂപയും ഡീസല്‍ മോഡലിന് 13.99 ലക്ഷം രൂപയിലുമാണ് വില ആരംഭിക്കുന്നത്.

Tags:    
News Summary - Mahindra Thar Roxx 5-door arrives in India with enhanced practicality; price and specs

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.