ഇന്ത്യൻ വിപണിയിൽ വിജയഗാഥ രചിച്ച് മുന്നേറുന്ന എക്സ്.യു.വി 700 എസ്.യു.വിയുടെ വില ഉയർത്തി മഹീന്ദ്ര ആന്‍റ് മഹീന്ദ്ര. തിരഞ്ഞെടുത്ത വേരിയന്റുകൾക്ക് 20,072 രൂപ മുതൽ 36,814 രൂപ വരെയാണ് വർധനവ് ഉണ്ടായിരിക്കുന്നത്. MX, AX3, AX5, AX7 എന്നീ നാല് വേരിയന്റുകളിലും രണ്ട് സീറ്റിങ് ലേഔട്ടുകളിലും രണ്ട് പവർട്രെയിൻ ഓപ്ഷനുകളിലും നിരവധി ട്രിം ലെവലുകളിലുമാണ് നിലവിൽ വാഹനം ലഭ്യമാവുന്നത്.
AX7 ഡീസൽ ഓട്ടോമാറ്റിക് ലക്ഷ്വറി പാക്ക് ഏഴ് സീറ്റുകളുള്ള മോഡലിനാണ് ഏറ്റവും കൂടുതൽ വില വർധിച്ചത്. 36,814 രൂപ. അതേസമയം, AX3 ഡീസൽ മാനുവൽ ട്രാൻസ്മിഷൻ അഞ്ച് സീറ്റ് മോഡലിനാണ് ഏറ്റവും കുറവ് വർധന. 20,072 രൂപ. ഇതോടെ എക്സ്.യു.വി 700 ന്‍റെ വില ആരംഭിക്കുന്നത് MX പെട്രോൾ മോഡലിന് 13.45 ലക്ഷം രൂപ മുതൽ ആൾ വീൽ ഡ്രൈവ് മോഡലായ AX7 ഡീസൽ ലക്ഷ്വറിക്ക് 24.95 ലക്ഷം രൂപ വരെയാണ്. എക്സ്-ഷോറൂം വിലകളാണ് മുകളിൽ സൂചിപ്പിച്ചിരിക്കുന്നത്.
മഹീന്ദ്ര എക്സ്.യു.വി 700 പെട്രോൾ വേരിയന്‍റുകളുടെ വില (എക്സ്-ഷോറൂം)
MX പെട്രോൾ മാനുവൽ 5-സീറ്റ്: 13.44 ലക്ഷം രൂപ
AX3 പെട്രോൾ മാനുവൽ 5-സീറ്റ്: 15.50 ലക്ഷം രൂപ
AX3പെട്രോൾ ഓട്ടോമാറ്റിക് 5-സീറ്റ്: 17.20 ലക്ഷം
AX5 പെട്രോൾ മാനുവൽ 5-സീറ്റ്: 16.79 ലക്ഷം രൂപ
AX5 പെട്രോൾ മാനുവൽ 7-സീറ്റ്: 17.43 ലക്ഷം രൂപ
AX7 പെട്രോൾ മാനുവൽ 7-സീറ്റ്: 19.44 ലക്ഷം രൂപ
AX7 പെട്രോൾ ഓട്ടോമാറ്റിക് 7-സീറ്റ്: 21.19 ലക്ഷം രൂപ
AX7 പെട്രോൾ ലക്ഷ്വറി പാക്ക് 7-സീറ്റ്: 23.10 ലക്ഷം രൂപ
ഡീസൽ വേരിയന്‍റുകളുടെ വില (എക്സ്-ഷോറൂം)
MX ഡീസൽ മാനുവൽ 5-സീറ്റ്: 13.96 ലക്ഷം രൂപ
AX3 ഡീസൽ മാനുവൽ 5-സീറ്റ്: 15.99 ലക്ഷം രൂപ
AX3 ഡീസൽ മാനുവൽ 7-സീറ്റ്: 16.80 ലക്ഷം രൂപ
AX3ഡീസൽ ഓട്ടോമാറ്റിക്5-സീറ്റ്: 17.91 ലക്ഷം രൂപ
AX5 ഡീസൽ മാനുവൽ 5-സീറ്റ്: 17.44 ലക്ഷം രൂപ
AX5 ഡീസൽ മാനുവൽ 7-സീറ്റ്: 18.09 ലക്ഷം രൂപ
AX5 ഡീസൽ ഓട്ടോമാറ്റിക് 5-സീറ്റ്: 19.23 ലക്ഷം രൂപ
AX5 ഡീസൽ ഓട്ടോമാറ്റിക് 7-സീറ്റ്: 19.84 ലക്ഷം രൂപ
AX7 ഡീസൽ മാനുവൽ 7-സീറ്റ്: 20.14 ലക്ഷം രൂപ
AX7 ഡീസൽ ഓട്ടോമാറ്റിക് 7-സീറ്റ്: 21.84 ലക്ഷം രൂപ
AX7 ഡീസൽ മാനുവൽ ലക്ഷ്വറി പാക്ക് 7-സീറ്റ്: 21.99 ലക്ഷം രൂപ
AX7 ഡീസൽ ഓട്ടോമാറ്റിക് AWD എക്സ്.യു.വി 700 വാങ്ങാൻ ഇനി ചിലവ് കൂടും; വില വർധിപ്പിച്ച് മഹീന്ദ്ര(ആൾ വീൽ ഡ്രൈവ്) 7-സീറ്റ്: 23.24 ലക്ഷം രൂപ
AX7 ഡീസൽ ഓട്ടോമാറ്റിക് ലക്ഷ്വറി പാക്ക് 7-സീറ്റ്: 23.70 ലക്ഷം രൂപ
AX7 ഡീസൽ ഓട്ടോമാറ്റിക് AWD ലക്ഷ്വറി പാക്ക് 7-സീറ്റ്: 24.95 ലക്ഷം രൂപ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.