നിരത്തുവാഴാൻ എക്​സ്​.യു.വി 700 എത്തി; വമ്പിച്ച വിലക്കുറവ്​, ഫീച്ചറുകളാൽ സമ്പന്നം

പുത്തൻ​ എക്​സ്​.യു.വി 700 നെ അവതരിപ്പിച്ച്​ മഹീന്ദ്ര. പെട്രോൾ, ഡീസൽ എഞ്ചിൻ ഓപ്ഷനുകളിൽ വാഹനം ലഭ്യമാകും. നൂതനമായ നിരവധി സവിശേഷതകളും പുത്തൻ സാങ്കേതികവിദ്യയും ഉൾപ്പെടുത്തിയാണ്​ എക്​.യു.വി അവതരിപ്പിച്ചിരിക്കുന്നത്​. എസ്‌യുവി ശ്രേണിക്കുമാത്രമായി മഹീന്ദ്ര തയ്യാറാക്കിയ ലോഗോയും വാഹനത്തിൽ ഉപയോഗിച്ചിട്ടുണ്ട്​.

എക്​സ്​.യു.വി 700: വിലവിവരം

രണ്ട്​ വിഭാഗങ്ങളിലായി നിരവധി വകഭേദങ്ങളാണ്​ എക്​സ്​.യു.വി 700ന​​ുള്ളത്​. അടിസ്ഥാന വേരിയൻറുകൾ എം.എക്​സ്​ സീരീസിൽ എത്തും. അഡ്രിനോ എക്​സ്​ അഥവാ എ.എക്​സ്​ സീരീസിലാവും ഉയർന്ന വകഭേദങ്ങൾ എത്തുക. എം.എക്​സ് പെട്രോൾ മാനുവൽ വാഹനത്തിന്​ 11.99 ലക്ഷം രൂപയാണ്​ വിലയിട്ടിരിക്കുന്നത്​. എം.എക്​സ്​ ഡീസൽ മാനുവലിന് 12.49 ലക്ഷം രൂപയാണ്​ വില. കുടുതൽ സവിശേഷതകളുള്ള എ.എക്​സ്​ 3 സീരീസി​െൻറ പെട്രോൾ മാനുവലിന്​ 13.99 ലക്ഷം രൂപ മുതൽ ആരംഭിക്കും. എ.എക്​സ്​ 5 പെട്രോൾ മാനുവലിന് 14.99 ലക്ഷം രൂപ വിലവരും. വെളിപ്പെടുത്തിയിരിക്കുന്ന എല്ലാ വിലകളും 5 സീറ്റ് പതിപ്പുകൾക്കുള്ളതാണ്. ഒക്ടോബറിലാകും എക്​സ്​.യു.വി 700​െൻറ വാഹന നിരയ്ക്കുള്ള സമ്പൂർണ്ണ വില മഹീന്ദ്ര പ്രഖ്യാപിക്കുക. എൻ‌ട്രി ലെവൽ വേരിയൻറുകളുടെ പ്രാരംഭ വില വളരെ മത്സരാധിഷ്​ടിതമായാണ്​ കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്​​. എന്നാൽ ഓട്ടോമാറ്റിക് ഗിയർ‌ബോക്​സ്​, അഡാസ്​ സുരക്ഷാ സാങ്കേതികവിദ്യ, ത്രീ ഡി സൗണ്ട് സിസ്റ്റം തുടങ്ങിയ സവിശേഷതകളുള്ള ഉയർന്ന വേരിയൻറുകളിൽ ഇൗ വിലക്കുറവ്​ നിലനിർത്താൻ കമ്പനിക്കാവുമോ എന്ന്​ കണ്ടറിയണം.


അലക്​സ വോയ്​സ്​ എ.​​​െഎ

അലക്​സ വോയ്​സ്​ എ.​​​െഎ സംവിധാനമുള്ള ഇന്ത്യയിലെ ആദ്യത്തെ വാഹനമായിരിക്കും എക്​സ്​.യു.വി 700​. വോയ്‌സ് കമാൻഡുകൾ ഉപയോഗിച്ച് ഒരാൾക്ക് വാഹനത്തി​െൻറ നിരവധി സവിശേഷതകൾ പ്രവർത്തിപ്പിക്കാനാവും. ആമസോൺ എക്കോ ഉപകരണങ്ങളുമായി വാഹനത്തിൽ നിന്ന് ആശയവിനിമയം നടത്താനും കഴിയും. വീട്ടിലായിരിക്കുമ്പോൾ, ഈ ഉപകരണങ്ങൾ വഴി വാഹനത്തിലെ ചില പ്രവർത്തനങ്ങളും നിയന്ത്രിക്കാം.

സോണി ത്രീ ഡി സറൗണ്ട്​

എക്​സ്​.യു.വിയിലെ ഓഡിയോ സിസ്​റ്റം ലോകോത്തരമാണെന്നാണ്​ മഹീന്ദ്ര പറയുന്നത്​. സോണി ത്രീഡി സൗണ്ട് സിസ്റ്റമാകും എക്​സ്​​​.യു.വിയുടെ ഉയർന്ന വകഭേദങ്ങളിൽ വരിക. റൂഫ് മൗണ്ടഡ് സ്​പീക്കറുകൾ, ആംപ്ലിഫയർ, സബ് വൂഫർ എന്നിവ ഉൾപ്പെടുന്ന 445 വാട്ട്​ ഒാഡിയോ സിസ്​റ്റമാണ്​ സോണി എക്​സ്​.യു.വിക്കായി നൽകുന്നത്​. ഇന്ത്യയിൽ പ്രീമിയം ത്രീഡി സറൗണ്ട്​ സൗണ്ട് ടെക്നോളജി ഉപയോഗിക്കുന്ന ആദ്യത്തെ കാറായിരിക്കും എക്​സ്​.യു.വി.

ഒാഡി​യോ സിസ്റ്റത്തിൽ 12 കസ്റ്റം ബിൽറ്റ് സ്പീക്കറുകൾ ഉൾപ്പെടും. വാതിലുകൾ, ഡാഷ്‌ബോർഡ്, ബൂട്ട് തുടങ്ങിയ സ്​ഥലങ്ങളിലെല്ലാം സ്​പീക്കറുകൾ ഉണ്ടാകും. കംപ്രസ് ചെയ്​ത ഓഡിയോ ഫയലുകളുടെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനും പുതിയ ഒാഡിയോ സിസ്​റ്റത്തിനാകും. റേഡിയോ മുതൽ യുഎസ്ബി, ഓൺലൈൻ സ്ട്രീമിങ്​ വരെയുള്ള ഇൻപുട്ടുകൾക്കെല്ലാം ത്രീ ഡി ഓഡിയോ സാങ്കേതികവിദ്യ അനുയോജ്യമാണ്. സിസ്റ്റത്തിലെ മറ്റൊരു സവിശേഷത, വാഹനത്തി​െൻറ വേഗതക്കനുസരിച്ച്​ ശബ്​ദം ക്രമീകരിക്കാനാവും എന്നതാണ്​. ബാഹ്യ ശബ്ദങ്ങളുടെ സ്വാധീനം കുറയ്ക്കുന്നതിന്​ ഇത്​ സഹായിക്കും.


ക്ലിയർവ്യൂ ഹെഡ്​ലൈറ്റ്​, ടെയിൽ ലൈറ്റ്​

എക്​സ്​.യു.വി 700​ൽ ക്ലിയർ-വ്യൂ സാങ്കേതികവിദ്യ ഉപയോഗിച്ച്​ തയ്യാറാക്കിയ ഹെഡ് ലൈറ്റ്, ടെയിൽ ലൈറ്റ് സംവിധാനം ആണ്​ ഉണ്ടാവുക. ഓട്ടോ ബൂസ്റ്റർ ഹെഡ്‌ലാമ്പുകൾ എന്നാണ്​ ഇവയെ മഹീന്ദ്ര വിളിക്കുന്നത്​. എൽ.ഇ.ഡി ഹെഡ്‌ലാമ്പുകൾ പുറത്തെ പ്രകാശത്തിനനുസരിച്ച്​ ലൈറ്റ്​ ബീമുകളെ ക്രമീകരിക്കാൻ സാധിക്കുന്നതാണ്​.

സ്​മാർട്ട് ഫിൽറ്റർ ടെക്നോളജി

ശുദ്ധമായ ക്യാബിൻ എയർ ഉറപ്പാക്കുന്ന സ്​മാർട്ട്​ ഫിൽറ്റർ ടെക്നോളജി എക്​സ്​.യു.വിയുടെ പ്രത്യേകതയാണ്​. ഡ്രൈവർ മോണിറ്ററിങ്​ സിസ്​റ്റം, സ്​മാർട്ട് ഡോർ ഹാൻഡിലുകൾ എന്നിങ്ങനെ നിരവധി സവിശേഷതകളും എസ്‌യുവിക്കുണ്ട്​. മഹീന്ദ്ര എസ്‌യുവി ശ്രേണിക്കായി അവതരിപ്പിച്ച പുതിയ ലോഗോയാവും വാഹനത്തിൽ ഉപയോഗിക്കുക. ഇൻഫോടെയിൻമെൻറിനും ഇൻസ്ട്രുമെൻറ് ക്ലസ്റ്ററിനുമായി ഡ്യൂവൽ സ്​ക്രീൻ ഒാപ്​ഷനും നൽകിയിട്ടുണ്ട്​.


ശക്​തിയേറിയ എഞ്ചിൻ

പുതിയ പെട്രോൾ, ഡീസൽ എഞ്ചിനുകളാണ്​ വാഹനത്തിന്​ കരുത്തുപകരുന്നത്. 2.0 ലിറ്റർ, നാല് സിലിണ്ടർ, ടർബോ-പെട്രോൾ എംസ്റ്റാലിയൻ യൂനിറ്റ് 200എച്ച്​.പി കരുത്തും 380എൻ.എം ടോർക്കും ഉത്​പ്പാദിപ്പിക്കും. 2.2 ലിറ്റർ, നാല് സിലിണ്ടർ എം ഹോക്​​ ടർബോചാർജ്​ഡ്​ യൂനിറ്റാണ് ഡീസലിൽ ഉൾപ്പെടുത്തിയിരിക്കുന്നത്​. രണ്ട്​ ടൂണിങുകളിൽ ഡീസൽ എഞ്ചിൻ ലഭ്യമാകും. 155എച്ച്​.പി, 360എൻ.എം ഉത്​പാദിപ്പിക്കുന്നതാണ്​ ഒരു വകഭേദം. ഉയർന്ന വേരിയൻറുകളിൽ 185എച്ച്​.പി, 420എൻ.എം (450എൻ.എം ഓട്ടോമാറ്റിക് ഗിയർബോക്​സ്​) പുറപ്പെടുവിക്കുന്ന ഡീസൽ എഞ്ചിനും ഉണ്ട്​. നാല് ഡ്രൈവ് മോഡുകൾ വാഹനത്തിന്​ നൽകിയിട്ടുണ്ട്​. സിപ്പ്, സാപ്പ്, സൂം, കസ്റ്റം എന്നിവയാണവ.

രണ്ട് എൻജിനുകളിലും ആറ്​ സ്പീഡ് മാനുവൽ, ആറ്​ സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സ് ഓപ്ഷനുകൾ ഉണ്ടായിരിക്കും. ലോവർ-സ്പെക്ക് ഡീസൽ മാനുവലിൽ മാത്രമേ ലഭ്യമാകൂ. ഓൾ-വീൽ ഡ്രൈവ് മോഡലും ഓഫറിൽ ഉണ്ട്.

എതിരാളികൾ

ഹ്യുണ്ടായ് ക്രെറ്റ, കിയ സെൽറ്റോസ്, എംജി ഹെക്​ടർ, സ്കോഡ കുഷാക്ക്, വരാനിരിക്കുന്ന ഫോക്‌സ്‌വാഗൺ ടൈഗൺ, ടാറ്റാ സഫാരി, എംജി ഹെക്ടർ പ്ലസ് എന്നിങ്ങനെ മൂന്ന് നിര എസ്‌യുവികളെല്ലാം എക്​സ്​.യു.വിയുടെ എതിരാളികളാണ്​.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.