ന്യൂഡൽഹി: വാഗൺ ആർ, സെലേറിയോ, ഇഗ്നിസ് മോഡലുകളിൽപെട്ട 9,925 കാറുകൾ മാരുതി തിരിച്ചു വിളിക്കുന്നു. ബ്രേക്ക് സംവിധാനത്തിൽ സംഭവിക്കാൻ സാധ്യതയുള്ള തകരാർ പരിഹരിക്കാനാണിത്.
ഈ വർഷം ആഗസ്റ്റ് മൂന്നിനും സെപ്റ്റംബർ ഒന്നിനുമിടയിൽ നിർമിച്ച വാഹനങ്ങളാണിവ. ഇക്കാലത്ത് വിൽപന നടത്തിയ വാഹനങ്ങൾ പരിശോധിച്ച് തകരാർ സംഭവിക്കാൻ സാധ്യതയുള്ള ഭാഗങ്ങൾ സൗജന്യമായി മാറ്റിനൽകുമെന്ന് കമ്പനി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.