ജിംനിയുടെ വില ഔദ്യോഗികമായി പ്രഖ്യാപിച്ച് മാരുതി സുസുകി. മാരുതിയുടെ ബെസ്റ്റ് സെല്ലറുകളിൽ ഒന്നായി മാറിയ എസ്.യു.വിയാണ് ജിംനി. ആഗോളതലത്തിൽ വിൽക്കുന്ന മൂന്ന് ഡോർ ജിംനിക്ക് പകരം അഞ്ച് ഡോർ പതിപ്പാണ് ഇന്ത്യയിൽ വിൽക്കുന്നത്.
ജിംനിക്ക് 12.74 ലക്ഷം മുതൽ 15.05 ലക്ഷം വരെയാണ് എക്സ്ഷോറൂം വിലയായി തീരുമാനിച്ചിരിക്കുന്നത്. സീറ്റ മാനുവൽ, ആൽഫ മാനുവൽ, ആൽഫ മാനുവൽ ഡ്യുവൽ-ടോൺ, സീറ്റ ഓട്ടോമാറ്റിക്, ആൽഫ ഓട്ടോമാറ്റിക്, ആൽഫ ഓട്ടോമാറ്റിക് ഡ്യുവൽ-ടോൺ എന്നിങ്ങനെ ആറ് വേരിയന്റുകളിൽ വാഹനം ലഭ്യമാണ്.വാഹനത്തിന്റെ ഡെലിവറികൾ രാജ്യത്തുള്ള എല്ലാ നെക്‌സ ഡീലർഷിപ്പുകളിലൂടെയും ഇന്നുമുതൽ ആരംഭിക്കും.
ഒന്നിലധികം സിംഗിൾ, ഡ്യുവൽ ടോൺ കളർ ഓപ്ഷനുകളിലാണ് മാരുതി സുസുകി ജിംനി വിപണിയിൽ എത്തുന്നത്. ബ്ലൂഷ് ബ്ലാക്ക്, കൈനറ്റിക് യെല്ലോ വിത്ത് ബ്ലൂഷ് ബ്ലാക്ക് റൂഫ്, സിസ്ലിംഗ് റെഡ് വിത്ത് ബ്ലൂഷ് ബ്ലാക്ക് റൂഫ്, നെക്സ ബ്ലൂ, സിസ്ലിംഗ് റെഡ്, ഗ്രാനൈറ്റ് ഗ്രേ, പേൾ ആർട്ടിക് വൈറ്റ് എന്നീ കിടിലൻ കളർ ഓപ്ഷനുകളിലാണ് ജിംനി തെരഞ്ഞെടുക്കാനാവുന്നത്. അഞ്ച് പതിറ്റാണ്ടിലേറെയായി സുസുക്കിയുടെ ആഗോള ലൈനപ്പിലെ പ്രധാന മോഡലാണ് ജിംനി.
പ്രധാന എതിരാളികളായ മഹീന്ദ്ര ഥാറിന്റേയും ഫോഴ്‌സ് ഗൂർഖയുടേയും വിലയേക്കാൾ കുറവാണ് ജിംനിയുടേത് എന്നത് വിപണിയിൽ മുൻതൂക്കം ലഭിക്കാൻ ഇടയാക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.