ജിംനി എസ്.യു.വിക്ക് ലക്ഷം രൂപയുടെ ഡിസ്കൗണ്ട് പ്രഖ്യാപിച്ച് നെക്സ ഡീലർമാർ. ഒക്ടോബറിൽ മാത്രമാകും ഓഫർ ലഭ്യമാവുക. ഒരു ലക്ഷം രൂപയുടെ ഡിസ്കൗണ്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. രാജ്യത്തുടനീളമുള്ള മാരുതി സുസുകി നെക്‌സ ഡീലർഷിപ്പുകളിൽ ഓഫർ ലഭ്യമാകുമെന്ന് ഓട്ടോകാർ ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.
സീറ്റ മാനുവൽ, ഓട്ടോമാറ്റിക്, ആൽഫാ മാനുവൽ, ഓട്ടോമാറ്റിക് എന്നിങ്ങനെ മൊത്തം നാല് വേരിയന്റുകളിലാണ് മാരുതി സുസുകി ജിംനി അവതരിപ്പിച്ചിരിക്കുന്നത്. 12.74 ലക്ഷം മുതൽ 15.05 ലക്ഷം രൂപ വരെയാണ് എസ്‌യുവിക്ക് മുടക്കേണ്ടി വരുന്ന എക്സ്ഷോറൂം വില. എൻട്രി ലെവൽ സീറ്റ വേരിയന്റിന് ഒരു ലക്ഷം രൂപവരെ കിഴിവുകളും ആനുകൂല്യങ്ങളുമാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്.
നിലവിൽ സീറ്റ വേരിയന്‍റിന് 50,000 രൂപയുടെ ഫ്ലാറ്റ് ഡിസ്‌കൗണ്ട് ലഭ്യമാണ്. ഇതുകൂടാതെ 50,000 രൂപ എക്‌സ്‌ചേഞ്ച് അല്ലെങ്കിൽ ലോയൽറ്റി ബോണസ് ആണ് ഓഫറായി നൽകുന്നത്. സീറ്റ മാനുവലിന് 12.74 ലക്ഷം രൂപയും ഓട്ടോമാറ്റിക്കിന് 13.94 ലക്ഷം രൂപയുമാണ് എക്സ്ഷോറൂം വില വരുന്നത്.
4WD ഓഫ്-റോഡ് ഗിയർ ഉൾപ്പെടെ ടോപ്പ്-എൻഡ് ആൽഫയുടെ അതേ 1.5 ലിറ്റർ K15B പെട്രോൾ എഞ്ചിനിലാണ് ഈ വേരിയന്റും വരുന്നത്. പക്ഷേ ടോപ്പ് എൻഡിനെ അപേക്ഷിച്ച് ചില ഫീച്ചറുകൾ കുറവാണ്. സ്റ്റീൽ വീലുകൾ, 7.0 ഇഞ്ച് ടച്ച്‌സ്‌ക്രീൻ, വയർലെസ് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ, ആറ് എയർബാഗുകൾ, ESP എന്നിവയാണ് ജിംനി സീറ്റയിലെ പ്രധാന ഫീച്ചറുകൾ.
സിസ്‌ലിങ് റെഡ്, നെക്‌സ ബ്ലൂ, ഗ്രാനൈറ്റ് ഗ്രേ, പേൾ ആർട്ടിക് വൈറ്റ്, ബ്ലൂഷ് ബ്ലാക്ക്, ബ്ലൂഷ് ബ്ലാക്ക് റൂഫുള്ള സിസ്ലിംഗ് റെഡ്, ബ്ലൂഷ് ബ്ലാക്ക് റൂഫുള്ള കൈനറ്റിക് യെല്ലോ എന്നിങ്ങനെ ഏഴ് കളർ ഓപ്ഷനുകളാണ് എസ്‌യുവിക്കുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.