ഇഗ്നിസ്, ബലേനോ, സിയാസ്, എക്സ്.എൽ 6, ഗ്രാൻഡ് വിറ്റാര എന്നീ ജനപ്രിയ മോഡലുകൾക്ക് ബ്ലാക്ക് എഡിഷൻ അവതരിപ്പിച്ച് മാരുതി സുസുക്കി. നെക്‌സ ഔട്ട്‌ലെറ്റുകൾ വഴി വിൽക്കുന്ന ഈ അഞ്ച് മോഡലുകളും പുതിയ പേൾ മിഡ്‌നൈറ്റ് ബ്ലാക്ക് കളർ ഓപ്ഷനിൽ ലഭിക്കും.
ഇന്ത്യയിൽ അവതരിച്ചിട്ട് 40 വർഷം തികയുന്നതിന്‍റെ ആഘോഷങ്ങളുടെ ഭാഗമായിട്ടാണ് നെക്സ ബ്ലാക്ക് എഡിഷനുമായുള്ള മാരുതിയുടെ വരവ്. ഇതിന് പുറമെ എല്ലാ നെക്‌സ മോഡലുകൾക്കും എക്‌സ്‌ക്ലൂസീവ് ലിമിറ്റഡ് എഡിഷൻ ആക്‌സസറി പാക്കേജും കമ്പനി പ്രഖ്യാപിച്ചു.
സിയാസിന്‍റെ എല്ലാ വേരിയന്റുകളിലും ഇഗ്‌നിസിന്റെയും ബലേനോയുടെയും സെറ്റ, ആൽഫ, ഗ്രാൻഡ് വിറ്റാരയുടെ സെറ്റ, സെറ്റ പ്ലസ്, ആൽഫ , ആൽഫ പ്ലസ്, എക്സ്എൽ 6ന്റെ ആൽഫ, ആൽഫ പ്ലസ് എന്നീ വേരിയന്‍റുകളിൽ ബ്ലാക്ക് എഡിഷൻ ലഭ്യമാവും. ബ്ലാക്ക് എഡിഷൻ കാറുകളുടെ വില സാധാരണ ശ്രേണിക്ക് അനുസൃതമായി തുടരുമെന്നാണ് കരുതുന്നത്.
'മാരുതി സുസുക്കിയുടെ 40-ാം വാർഷികം ആഘോഷിക്കുന്ന വേളയിൽ തന്നെയാണ് നെക്‌സ ആരംഭിച്ചിട്ട് ഏഴ് വർഷം തികയുന്നതും. അതിനാൽ 'നെക്‌സ ബ്ലാക്ക് എഡിഷൻ' അവതരിപ്പിക്കുന്നതിൽ ഞങ്ങൾ സന്തുഷ്ടരാണ്. വാർഷികാഘോഷങ്ങളുടെ നാഴികകല്ലായി ബ്ലാക്ക് എഡിഷൻ വാഹനങ്ങൾ ഉടൻ നിരത്തിലിറങ്ങും'- മാരുതി സുസുക്കി ഇന്ത്യ മാർക്കറ്റിങ് ആൻഡ് സെയിൽസ് സീനിയർ എക്സിക്യൂട്ടീവ് ഓഫീസർ ശശാങ്ക് ശ്രീവാസ്തവ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.