നെക്സ ലൈനപ്പിന് വമ്പൻ ഓഫറുമായി മാരുതി; ഇഗ്‌നിസിന് 59,000 രൂപയുടെ ആനുകൂല്യങ്ങൾ

മാരുതി സുസുകി തങ്ങളുടെ നെക്സ ലൈനപ്പ് കാറുകൾക്ക് വമ്പൻ ജൂൺ ഓഫറുകൾ പ്രഖ്യാപിച്ചു. ഈ മാസത്തിൽ നെക്സ നിരയിലെ മിക്ക വാഹനങ്ങൾക്കും വൻ ഡിസ്കൗണ്ടുകളാണ് ലഭിക്കുക. നെക്സയിലെ എൻട്രി ലെവൽ വാഹനമായ ഇഗ്നിസിനാണ് ഏറ്റവും കൂടുതൽ കിഴിവുകൾ ലഭിക്കുക. 59,000 രൂപയുടെ ആനുകൂല്യങ്ങൾ ഇഗ്നിസിന് മാരുതി വാഗ്ദാനം ചെയ്യുന്നു.

35,000 രൂപ ക്യാഷ് ഡിസ്‌കൗണ്ട്, 15,000 രൂപ ഫ്ലാറ്റ് ബോണസ് 4,000 രൂപ കോർപ്പറേറ്റ് ഡിസ്‌കൗണ്ട്, 10,000 രൂപ അഡീഷണൽ എക്‌സ്‌ചേഞ്ച് ബോണസ് എന്നിങ്ങനെയാണ് ഇഗ്നിസിന്റെ ഓഫർ. മൊത്തം 59,000 രൂപയുടെ ആനുകൂല്യങ്ങൾ കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്.

ഇഗ്‌നിസിന്റെ എ.എം.ടി വേരിയന്റും ഓഫറുകളോടെ ലഭ്യമാണ്. ഇഗ്‌നിസ് ലിമിറ്റഡ് എഡിഷൻ സിഗ്മ 5,000 രൂപ ക്യാഷ് ഡിസ്‌കൗണ്ടും, 4,000 രൂപ കോർപ്പറേറ്റ് ഡിസ്‌കൗണ്ടും 15,000 രൂപ ഫ്ലാറ്റ് ബോണസും 10,000 രൂപ എക്‌സ്‌ചേഞ്ച് ബോണസും ചേർത്ത് മൊത്തം 34,000 രൂപ വരെ ഓഫർ നൽകുന്നു. ഇഗ്‌നിസ് ലിമിറ്റഡ് എഡിഷൻ ഡെൽറ്റയ്ക്ക് 44,500 രൂപ വരെ ഓഫറുണ്ട്.

എൻട്രി ലെവൽ മാരുതി സുസുകി ബലേനോ സിഗ്മ വേരിയന്റിന് 10,000 രൂപ ക്യാഷ് ഡിസ്‌കൗണ്ടും 10,000 രൂപ ഫ്ലാറ്റ് ബോണസും ലഭിക്കും. ഹാച്ച്ബാക്കിന്റെ ഡെൽറ്റ മാനുവൽ & ഓട്ടോമാറ്റിക് വേരിയന്റുകൾ 20,000 രൂപ ക്യാഷ് ഡിസ്കൗണ്ടും 10,000 ഫ്ലാറ്റ് ബോണസും വാഗ്ദാനം ചെയ്യുന്നു. മൊത്തം 30,000 രൂപയുടെ ആനുകൂല്യങ്ങൾ ജൂണിൽ ബലേനയ്ക്കുണ്ട്.

ബലേനോ സീറ്റയും ആൽഫയും മൊത്തം 20,000 രൂപ ഓഫറുമായിട്ടാണ് വരുന്നത്, ഇതിൽ 10,000 രൂപ ക്യാഷ് ഡിസ്‌കൗണ്ടും 10,000 രൂപ ഫ്ലാറ്റ് ബോണസും ഉൾപ്പെടുന്നു. ഇത് കൂടാതെ പ്രീമിയം ഹാച്ചിന്റെ എല്ലാ CNG വേരിയന്റുകളും 10,000 രൂപ ക്യാഷ് ഡിസ്കൗണ്ടും 10,000 രൂപ ഫ്ലാറ്റ് ബോണസുമായി സ്വന്തമാക്കാം.

നെക്സ ലൈനപ്പിലെ അടുത്ത മോഡലായ മാരുതി സുസുകി സിയാസ് 3,000 രൂപ കോർപ്പറേറ്റ് ഡിസ്കൗണ്ടും 25,000 രൂപ ഫ്ലാറ്റ് ബോണസുമായി ടോട്ടൽ 28,000 രൂപയുടെ ഓഫറുകളുമായിട്ടാണ് ജൂണിൽ വിപണിയിൽ എത്തുന്നത്. അടുത്തിടെ പുറത്തിറക്കിയ ഫ്രോങ്ക്സ് കോംപാക്ട് എസ്‌യുവി, XL6 എംപിവി, ഗ്രാൻഡ് വിറ്റാര മിഡ്‌സൈസ് എസ്‌യുവി എന്നിവയ്ക്ക് ഓഫറുകളില്ല.

Tags:    
News Summary - Maruti Nexa Discounts June 2023 - Baleno, Ignis, Ciaz & More

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.