ഇന്ത്യക്കാരുടെ ജനപ്രിയമായ മൂന്ന് മോഡലുകൾക്ക് സെപ്റ്റംബർ മാസം വമ്പൻ ആനുകൂല്യങ്ങളുമായി മാരുതി സുസുക്കി. ക്യാഷ് ഡിസ്‌കൗണ്ടുകൾ, എക്‌സ്‌ചേഞ്ച് ബോണസുകൾ, കോർപ്പറേറ്റ് ഡിസ്‌കൗണ്ടുകൾ എന്നിവ ഉൾപ്പെടെയാണ് ഈ വിലക്കുറവ് നേടാനാവുന്നത്. ഏതെല്ലാം കാറുകളാണ് പട്ടികയിൽ ഉള്ളതെന്ന് നോക്കാം.
ടോൾബോയ് ഹാച്ച്ബാക്ക് വിഭാഗത്തിൽ ഇന്ത്യക്കാരുടെ ഇഷ്ടവാഹനമാണ് വാഗൺആർ. രണ്ട് പതിറ്റാണ്ടുകൾക്ക് മുകളിൽ പരമ്പര്യമുള്ള ഈ മോഡലിന് ഇന്നും ആരാധകർ ഏറെയാണ്. ഫാമിലി കാര്‍ എന്ന വിശേഷണം ശരിക്കും യോജിക്കുന്ന വാഗൺആർ, കുടംബങ്ങളുടെ വിശ്വസ്‌തൻ കൂടിയാണ്.
35000 രൂപയുടെ ക്യാഷ് ഡിസ്‌കൗണ്ടാണ് സെപ്റ്റംബറിൽ വാഗൺആർ സ്വന്തമാക്കുന്നതിലൂടെ ലഭിക്കുക. കൂടാതെ, എക്‌സ്‌ചേഞ്ച് ബോണസായി 20,000 രൂപയും കോർപ്പറേറ്റ് ഡിസ്‌കൗണ്ടായി 4,000 രൂപയും കിഴിവ് നേടാം. സി.എൻ.ജി മോഡലിന് മൊത്തം 54000 രൂപയുടെ കുറവും നേടാം. മാനുവൽ ഗിയർബോക്‌സുമായി ഘടിപ്പിച്ച 1.0 ലിറ്റർ പെട്രോൾ, 1.2 ലിറ്റർ പെട്രോൾ എഞ്ചിനുകളാണ് വാഗൺആറിന് കരുത്ത് നൽകുന്നത്.
2005 മെയ് മാസത്തിലാണ് ആദ്യത്തെ മാരുതി സുസുക്കി സ്വിഫ്റ്റ് ലോഞ്ച് ചെയ്യുന്നത്. അന്നുമുതല്‍ കമ്പനിയുടെ ജനപ്രിയ മോഡലാണിത്. കഴിഞ്ഞ 17 വർഷത്തിനുള്ളിൽ ഈ ഹാച്ച്ബാക്ക് പ്രധാനപ്പെട്ട രണ്ട് ഫെയ്സ് ലിഫ്റ്റുകൾക്കാണ് സാക്ഷ്യംവഹിച്ചത്. 35000 പൂപയുടെ ക്യാഷ് ഡിസ്‌കൗണ്ടും 20000 രൂപയുടെ എക്‌സ്‌ചേഞ്ച് ബോണസുമാണ് ഇപ്പോൾ കമ്പനി വാഗ്ദാനം ചെയ്യുന്നത്.
എന്നാൽ, ഏഴ് വർഷത്തിലധികം പഴക്കമുള്ള വാഹനമായാൽ ഇത് 15000 ആയി കുറയും. കൂടാതെ, കോർപ്പറേറ്റ് ഡിസ്‌കൗണ്ടായി 5,000 രൂപയും നേടാം. അതേസമയം, ZXi, ZXi + എന്നീ മോഡലുകൾക്ക് ആനൂകൂല്യങ്ങൾ ലഭിക്കില്ല. സ്വിഫ്റ്റിന് കരുത്തേകുന്നത് 1.2 ലിറ്റർ ഡ്യുവൽജെറ്റ് പെട്രോൾ എഞ്ചിനാണ്. 90 ബി.എച്ച്.പി പവർ ഉത്പാദിപ്പിക്കുന്ന എൻജിൻ 5-സ്പീഡ് മാനുവൽ, എ.എം.ടി ഗിയർബോക്‌സുമായാണ് ബന്ധിപ്പിച്ചിരുക്കുന്നത്.
ഇന്ത്യയിലെ സാധാരണക്കാരുടെ കാര്‍ എന്ന സ്വപ്‌നം യാഥാര്‍ഥ്യമാക്കിയ വാഹനമാണ് മാരുതി സുസുക്കി ആള്‍ട്ടോ എന്ന കുഞ്ഞന്‍ ഹാച്ച്ബാക്ക്. ഇന്ത്യയില്‍ ഏറ്റവുമധികം വിറ്റഴിച്ചിട്ടുള്ള കാര്‍ എന്ന നേട്ടം സ്വന്തമാക്കിയിട്ടുള്ളതും ആള്‍ട്ടോ തന്നെ.2000-ത്തില്‍ ഇന്ത്യന്‍ വിപണിയില്‍ എത്തിയ ഈ വാഹനം 23 വര്‍ഷത്തിനുള്ളിലാണ് 45 ലക്ഷത്തിലധികം യൂണിറ്റിന്റെ വില്‍പ്പന പൂര്‍ത്തിയാക്കിയാണ് റെക്കോഡ് സൃഷ്ടിച്ചത്.
ആള്‍ട്ടോ മുതല്‍ ആള്‍ട്ടോ കെ10 വരെയുള്ള മോഡലുകള്‍ ചേര്‍ന്നാണ് നേട്ടം സ്വന്തമാക്കിയത്. 35000 രൂപയുടെ ക്യാഷ് ഡിസ്‌കൗണ്ടും 15000 രൂപയുടെ എക്‌സ്‌ചേഞ്ച് ബോണസുമാണ് സെപ്റ്റംബറിൽ മോഡലിനുള്ളത്. കോർപ്പറേറ്റ് ഡിസ്‌കൗണ്ടായി 4,000 രൂപയും നേടാം. കെ10-ന്റെ പെട്രോൾ ഓട്ടോമാറ്റിക്, സി.എൻ.ജി പതിപ്പുകൾക്ക് 20,000 രൂപയുടെ ക്യാഷ് ഡിസ്‌കൗണ്ടാണുള്ളത്. 67 ബി.എച്ച്.പി പവറും 89 എൻ.എം ടോർക്കും ഉൽപ്പാദിപ്പിക്കുന്ന 1.0 എൽ 3സിലിണ്ടർ കെ10 സി പെട്രോൾ എഞ്ചിനാണ് ആൾട്ടോ കെ10 ന് കരുത്തേകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.