ആൾട്ടോ കെ 10 സി.എൻ.ജി അവതരിപ്പിച്ച് മാരുതി; വില 5.95 ലക്ഷം

ഇ.വികൾക്ക് പകരക്കാരായി സി.എൻ.ജി വാഹനങ്ങളിൽ പരീക്ഷണങ്ങൾ നടത്തുന്ന മാരുതി തങ്ങളുടെ പുതിയൊരു മോഡൽകൂടി അവതരിപ്പിച്ചു. ആൾട്ടോ കെ 10 സി.എൻ.ജി ആണ് കമ്പനി പുതുതായി പുറത്തിറക്കിയത്. 5.95 ലക്ഷം രൂപ (എക്സ്-ഷോറൂം, ഡൽഹി) പ്രാരംഭ വിലയിൽ വാഹനം വാങ്ങാം. മാരുതി നിരയിലെ 13-ാമത്തെ സി.എൻ.ജി മോഡലാണ് ഇത്.

വി.എക്സ്.ഐ എന്ന ഒറ്റ വേരിയന്റിൽ മാത്രമാവും വാഹനം ലഭ്യമാവുക. പെട്രോളിൽ പ്രവർത്തിക്കുന്ന ആൾട്ടോ കെ 10 നേക്കാൾ സി.എൻ.ജി പതിപ്പിന്ന് 95,000 രൂപ കൂടുതലാണ്. സെലേറിയോ സി.എൻ.ജി, എസ്പ്രെസോ സി.എൻ.ജി എന്നിവയിൽ കാണുന്ന അതേ 1.0-ലിറ്റർ K10C എഞ്ചിനാണ് ആൾട്ടോ സി.എൻ.ജിക്കും നൽകിയിരിക്കുന്നത്. പെട്രോൾ മോഡിൽ, 65 എച്ച്‌പിയും 89 എൻഎം ടോർക്കും എഞ്ചിൻ പുറത്തെടുക്കും. എന്നാൽ സി.എൻ.ജിയിലെത്തുമ്പോൾ 57 എച്ച്‌പിയും 82 എൻഎമ്മും ആണ് കരുത്ത്.

പുതിയ ആൾട്ടോ K10 സി.എൻ.ജിക്ക് 33.85km/kg ഇന്ധനക്ഷമത നൽകാനാകുമെന്നാണ് മാരുതി അവകാശപ്പെടുന്നത്. എസ്പ്രെസോ സി.എൻ.ജിയെക്കാൾ 1.12km/kg കൂടുതലാണിത്. എന്നാൽ സെലേറിയോ സി.എൻ.ജിയെക്കാൾ 1.75km/kg കുറവാണ്. ആൾട്ടോ കെ10 സി.എൻ.ജിയുടെ സസ്പെൻഷൻ സജ്ജീകരണം അതിന്റെ മൊത്തത്തിലുള്ള റൈഡ് ഗുണനിലവാരവും സുഖവും സുരക്ഷയും വർധിപ്പിക്കുന്നതിനായി വീണ്ടും കാലിബ്രേറ്റ് ചെയ്തതായി മാരുതി പറയുന്നു.

ആൾട്ടോ കെ10 സിഎൻജിയുടെ ഇന്റീരിയറിൽ മാറ്റങ്ങളൊന്നുമില്ല. പെട്രോൾ പതിപ്പിലെ വിഎക്‌സ്‌ഐ ട്രിമ്മിന്റെ അതേ സവിശേഷതകൾ വാഹനത്തിന് ലഭിക്കും. ബ്ലൂടൂത്ത്, AUX, USB പോർട്ട് എന്നിവയുള്ള ഒരു 2-Din SmartPlay ഓഡിയോ സിസ്റ്റം, സ്പീഡ് സെൻസിംഗ് ഓട്ടോ ഡോർ ലോക്ക്, ഇംപാക്ട് സെൻസിംഗ് ഡോർ അൺലോക്ക്, ഗിയർ ഷിഫ്റ്റ് ഇൻഡിക്കേറ്റർ എന്നിവ ലഭികകും. ഡ്യുവൽ എയർബാഗുകൾ, EBD ഉള്ള എബിഎസ്, പിൻ പാർക്കിംഗ് സെൻസറുകൾ, സീറ്റ് ബെൽറ്റ് റിമൈൻഡറുകൾ എന്നിവ സുരക്ഷാ ഫീച്ചറുകളിൽ ഉൾപ്പെടുന്നു.

Tags:    
News Summary - Maruti Suzuki Alto K10 CNG launched at Rs 5.95 lakh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.