ഇക്കോ ആംബുലൻസിെൻറ വിലകുറച്ച് മാരുതി സുസുകി. വിലയിൽ 88,000 രൂപയുടെ ഇളവാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിൽ (ബിഎസ്ഇ) ഒരു റെഗുലേറ്ററി ഫയലിങിലൂടെയാണ് കമ്പനി പ്രഖ്യാപനം നടത്തിയത്. കേന്ദ്ര സർക്കാർ പുതുക്കിയ ജിഎസ്ടി നിരക്കുകൾ പ്രഖ്യാപിച്ചതിനെതുടർന്നാണ് ഒാഫർ നൽകുന്നത്. 28 ശതമാനത്തിൽ നിന്ന് 12 ശതമാനമായാണ് ജി.എസ്.ടി കുറഞ്ഞത്. ഇക്കോ ആംബുലൻസിെൻറ പുതുക്കിയ വില 6.16 ലക്ഷം രൂപയാണ് (എക്സ്ഷോറൂം, ഡൽഹി). 2021 സെപ്റ്റംബർ 30 വരെ വില സാധുവായിരിക്കും.
ധനകാര്യ മന്ത്രാലയം പുറത്തിറക്കിയ പുതുക്കിയ ജിഎസ്ടി നിരക്കനുസരിച്ച് ഇക്കോ ആംബുലൻസിെൻറ ചെലവ് 88,000 രൂപ കുറയുമെന്ന് റെഗുലേറ്ററി ഫയലിങിൽ കമ്പനി പറഞ്ഞു. 'ഇതനുസരിച്ച്, ഇക്കോ ആംബുലൻസിെൻറ എക്സ്ഷോറൂം വിലയിൽ കുറവുണ്ടാകും. ദില്ലിയിൽ ബാധകമായ പുതുക്കിയ വില 6,16,875 രൂപ ആയിരിക്കും'- റെഗുലേറ്ററി ഫയലിങിൽ മാരുതി സുസുക്കി ഇന്ത്യ പറഞ്ഞു.
2021 ജൂൺ 14 മുതൽ കമ്പനി ഡീലർമാർക്ക് ഇൻവോയ്സ് ചെയ്ത വാഹനങ്ങൾക്കും ഡീലർഷിപ്പുകൾ ഇൻവോയ്സ് ചെയ്ത വാഹനങ്ങൾക്കും മാറ്റം ബാധകമാണെന്നും കമ്പനി അധികൃതർ കൂട്ടിച്ചേർത്തു. 1.2 ലിറ്റർ, നാല് സിലിണ്ടർ എഞ്ചിനാണ് വാഹനത്തിനുള്ളത്. 72 ബിഎച്ച്പി കരുത്തും 98 എൻഎം ടോർക്കും എഞ്ചിൻ പുറത്തെടുക്കും. അഞ്ച് സ്പീഡ് മാനുവൽ ഗിയർബോക്സും ലഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.