ഗ്രാൻഡ് വിറ്റാരയും സി.എൻ.ജിയിലേക്ക്; 75,000-95,000 അധികം നൽകി സ്വന്തമാക്കാം

ടൊയോട്ട അർബൻ ക്രൂസർ ഹൈറൈഡറിന് പിന്നാലെ മാരുതി ഗ്രാൻഡ് വിറ്റാരയും സി.എൻ.ജി പതിപ്പ് പുറത്തിറക്കുന്നു. ഹൈറൈഡറുടെ എസ്‍, ജി വകഭേദങ്ങളിലായി സി.എൻ.ജി ചുരുങ്ങുമെങ്കിൽ ഗ്രാൻഡ് വിറ്റാരയുടെ അടിസ്ഥാന വകഭേദങ്ങൾ മുതൽ സി.എൻ.ജി പതിപ്പ് ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പെട്രോൾ മോഡലിനെക്കാൾ 75,000 രൂപ മുതൽ 95,000 രൂപ വരെ ഉയർന്ന വിലയായിരിക്കും സി.എൻ.ജി പതിപ്പിന് ഈടാക്കുക.

മൈൽഡ് ഹൈബ്രിഡ് എഞ്ചിനിലാണ് സി.എൻ.ജി മോഡലുകൾ വരുന്നത്. മാരുതിയിൽ നിന്നുള്ള 1.5-ലിറ്റർ K15C, ഫോർ സിലിണ്ടർ എഞ്ചിനൊപ്പമാണ് സി.എൻ.ജി കിറ്റ് വാഗ്ദാനം ചെയ്യുന്നത്. ഈ എഞ്ചിൻ XL6-ൽ CNG മോഡിൽ 88hp കരുത്തും 121.5Nm ടോർക്കും ഉത്പാദിപ്പിക്കും. 5-സ്പീഡ് മാനുവൽ ഗിയർബോക്‌സിൽ മാത്രമേ ലഭ്യമാകൂ. വാഹനത്തിന്റെ ഇന്ധനക്ഷമത 26.10 കി.മീ/കിലോ ആണ് പ്രതീക്ഷിക്കുന്നത്. അടുത്ത മാസം മാരുതി ഗ്രാൻഡ് വിറ്റാര സി.എൻ.ജി പുറത്തിറങ്ങും. 

Tags:    
News Summary - Maruti Suzuki Grand Vitara CNG launch next month

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.