സുരക്ഷ വർധിപ്പിച്ച് ഇഗ്നിസ്; എന്നാൽ വിലയും കൂട്ടാമെന്ന് മാരുതി മുതലാളി

രൂപത്തിലും ഭാവത്തിലും വ്യത്യസ്ഥനായ ഇഗ്നിസ് എന്ന ഇന്ത്യക്കാരുടെ പ്രിയ ഹാച്ച്ബാക്ക് വാഹനത്തിന്‍റെ സുരക്ഷാസംവിധാനങ്ങളും വിലയും വർധിപ്പിച്ച് മാരുതി സുസുക്കി ഇന്ത്യ. എല്ലാ വേരിയന്റുകളിലും സ്റ്റാൻഡേർഡായി ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാമും (ഇ.എസ്.പി), ഹിൽ ഹോൾഡ് അസിസ്റ്റ് (എച്ച്.എച്ച്.എ) എന്നിവയാണ് സുസുക്കി സജ്ജീകരിച്ചിരിക്കുന്നത്. ഇതോടെ ഇഗ്നിസിന്റെ വില 27000 രൂപ വരെ വർധിക്കുമെന്നാണ് വിവരം. 5.82 ലക്ഷം മുതൽ 8.14 ലക്ഷം രൂപ വരെയാണ് നിലവിലെ വില (എക്സ്-ഷോറൂം, ന്യൂഡൽഹി).


83 പി.എസ് പരമാവധി കരുത്തും 113 എൻ.എം പീക്ക് ടോർക്കും ഉൽപാദിപ്പിക്കുന്ന 1.2 ലിറ്റർ പെട്രോൾ എഞ്ചിനാണ് ഇഗ്നിസിന്‍റെ ഹൃദയം. 5-സ്പീഡ് മാനുവൽ ട്രാൻസ്മിഷൻ(എം.ടി), 5-സ്പീഡ് ഓട്ടോമാറ്റിക് മാനുവൽ ട്രാൻസ്മിഷൻ (എ.എം.ടി) എന്നീ എഞ്ചിൻ ഓപ്ഷനുകളാണുള്ളത്. ലിറ്ററിന് 20.89 കിലോമീറ്റർ മൈലേജ് ലഭിക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.


സിഗ്മ, ഡെൽറ്റ, സീറ്റ, ആൽഫ എന്നീ നാല് വേരിയന്റുകളിലാണ് വാഹനം ലഭിക്കുന്നത്. വിവിധ വേരിയന്റുകളുടെ നിലവിലെ വില (എക്സ്-ഷോറൂം, ന്യൂഡൽഹി) ചുവടെ,

  • സിഗ്മ എം.ടി - 5.82 ലക്ഷം രൂപ
  • ഡെൽറ്റ എംടി - 6.36 ലക്ഷം
  • ഡെൽറ്റ എ.എം.ടി - 6.91 ലക്ഷം
  • സീറ്റ എം.ടി - 6.94 ലക്ഷം
  • സെറ്റ എ.എം.ടി - 7.49 ലക്ഷം
  • ആൽഫ എം.ടി - 7.59 ലക്ഷം
  • ആൽഫ എ.എം.ടി - 8.14 ലക്ഷം
Tags:    
News Summary - Maruti Suzuki Ignis prices hiked by up to Rs 27,000; gets additional safety features

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.