വില വർധിപ്പിച്ച്​ മാരുതി; തെരഞ്ഞെടുത്ത മോഡലുകൾക്ക്​ ബാധകം

വാഹനവില വർധിപ്പിച്ച്​ മാരുതി സുസുക്കി. തിരഞ്ഞെടുത്ത മോഡലുകൾക്ക് 1.6 ശതമാനംവരെ വില വർധിപ്പിക്കുമെന്ന്​ കമ്പനി വൃത്തങ്ങൾ ഔദ്യോഗികമായി പ്രഖ്യാപിച്ചു. നിർമാണ ചെലവിലെ ഉയർച്ചയാണ്​ വിലവർധനവിന്​ കാരണം. പുതുക്കിയ വിലകൾ 2021 ഏപ്രിൽ 16 മുതൽ പ്രാബല്യത്തിൽ വന്നു. വ്യത്യസ്ത മോഡലുകൾക്ക് തുക വ്യത്യാസപ്പെടും. ഇത് രണ്ടാം തവണയാണ് മാരുതി സുസുക്കി ഇന്ത്യ ഈ വർഷം വാഹന വില ഉയർത്തുന്നത്.


2021 ജനുവരിയിൽ കമ്പനി തിരഞ്ഞെടുത്ത മോഡലുകളുടെ വില 34,000 രൂപ വരെ വർധിപ്പിച്ചിരുന്നു. മോഡലിനെയും വേരിയന്‍റിനെയും ആശ്രയിച്ച് ഇത്തവണ വിലവർധനവ് ഏകദേശം 20,000 രൂപ വരെ ആയിരിക്കും. മറ്റ് വാഹന നിർമാതാക്കളിൽ, ടൊയോട്ട മോട്ടോർ, ഇസുസു ഇന്ത്യ എന്നിവയും 2021 ഏപ്രിൽ മുതൽ രാജ്യത്ത്​ വാഹന വില വർധിപ്പിക്കാനുള്ള തീരുമാനം പ്രഖ്യാപിച്ചിരുന്നു. നിലവിൽ മാരുതി​ അരീന, നെക്സ ബ്രാൻഡുകളിലായി 15 മോഡലുകൾ ഇന്ത്യയിൽ വിൽക്കുന്നുണ്ട്​. ഏറ്റവും കുറഞ്ഞ മോഡലായ ആൾട്ടോയുടെ വില 3 ലക്ഷം മുതൽ 4.60 ലക്ഷം വരെയാണ്. പ്രധാന മോഡലായ എസ്-ക്രോസിന് 8.39 ലക്ഷം മുതൽ 12.39 ലക്ഷം വരെ വിലയുണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.