ഇന്ത്യക്കാരുടെ പ്രിയപ്പെട്ട ഹാച്ച്ബാക്കായ സുസുകി സ്വിഫ്റ്റ് തലമുറ മാറ്റത്തിനൊരുങ്ങുന്നു. നിലവിലെ സ്വഫ്റ്റ് 2017 ലാണ് അന്താരാഷ്ട്ര മാർക്കറ്റിലെത്തിയത്. 2018 ൽ വാഹനം ഇന്ത്യയിൽ അവതരിപ്പിക്കപ്പെട്ടു. ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന ഹാച്ച്ബാക്കുകളിൽ ഒന്നാണിത്. സ്വിഫ്റ്റിെൻറ നാലാം തലമുറയാണ് ഇനി പുറത്തിറങ്ങേണ്ടത്. 2022 പകുതിയോടെ വാഹനം ആഗോള വിപണിയിൽ എത്തിക്കാനാണ് സുസുകി ലക്ഷ്യമിടുന്നത്. സുസുകിയുടെ ഹോം വിപണിയായ ജപ്പാനിലായിരിക്കും സ്വിഫ്റ്റ് ആദ്യം എത്തുക.
പ്രത്യേകതകൾ
നാലാം തലമുറ സ്വിഫ്റ്റിന് പുതിയ ഡിസൈൻ ഭാഷ നൽകുമെന്ന് സുസുകി പറയുന്നു. പുതിയ പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയായിരിക്കും വാഹനം നിർമിക്കുക. പുതിയ പ്ലാറ്റ്ഫോം ഇന്ത്യയിലേയ്ക്ക് എത്തുമോ എന്നത് ഇനിയും സ്ഥിരീകരിച്ചിട്ടില്ല. നിലവിൽ, മാരുതി സുസുക്കിയുടെ മിക്ക വാഹനങ്ങളും ഹാർടെക് പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയാണ് നിർമിച്ചിരിക്കുന്നത്. 1.2 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ്, നാല് സിലിണ്ടർ പെട്രോൾ എഞ്ചിെൻറ കൂടുതൽ പരിഷ്കൃതവും പുനർനിർമിച്ചതുമായ പതിപ്പായിരിക്കും സ്വിഫ്റ്റിന് കരുത്ത് പകരുക. ഇന്ധനക്ഷമത വർധിപ്പിക്കുന്നതിനും മാലിന്യം പുറന്തള്ളൽ കുറയ്ക്കുന്നതിനും ഇത് ഹൈബ്രിഡ് സാങ്കേതികവിദ്യയുമായി ബന്ധിപ്പിക്കും. 90 പിഎസ് പരമാവധി കരുത്തും 113 എൻഎം ടോർക്കും എഞ്ചിൻ ഉത്പാദിപ്പിക്കും.
ഇൗ എഞ്ചിൻ ഇന്ത്യൻ വിപണിയിലെ ഏറ്റവും ഇന്ധനക്ഷമതയുള്ള ഹാച്ച്ബാക്കുകളിലൊന്നായി സ്വിഫ്റ്റിനെ മാറ്റിയിട്ടുണ്ട്. അഞ്ച് സ്പീഡ് മാനുവൽ ഗിയർബോക്സ് അല്ലെങ്കിൽ അഞ്ച് സ്പീഡ് എഎംടി ഗിയർബോക്സാണ് വാഹനത്തിലുള്ളത്. മാനുവൽ ഗിയർബോക്‌സിന് 23.20 കിമീ/എഎംടി വേരിയൻറിന് 23.76 കിമീ/ലിറ്റർ ഇന്ധനക്ഷമതയാണ് കമ്പനി അവകാശപ്പെടുന്നത്. 2023 മേയിൽ സ്വിഫ്റ്റ് സ്പോർട്സ് അവതരിപ്പിക്കാനും സുസുകിക്ക് പദ്ധതിയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.