മാരുതി സുസുക്കി 40,453 ഇൗക്കോ വാനുകൾ തിരിച്ചുവിളിക്കുന്നു. ഹെഡ്ലാമ്പുകളിലെ സ്റ്റാൻഡേർഡ് അടയാളം ഇല്ലാത്തതാണ് പ്രശ്നം. ഇത്തരം വാഹനങ്ങളിൽ കമ്പനി സൗജന്യമായി മാറ്റിനൽകും.
2019 നവംബർ നാലിനും 2020 ഫെബ്രുവരി 25നും ഇടയിൽ നിർമിച്ച വാഹനങ്ങളാണ് തിരികെവിളിക്കുന്നത്. ഇൗ കാലയളവിലെ വാഹന ഉടമകളെ അംഗീകൃത സർവിസ് സെൻററുകളിൽനിന്ന് ബന്ധപ്പെടുമെന്ന് അധികൃതർ അറിയിച്ചു. കമ്പനിയുടെ വെബ്സൈറ്റിൽ കയറി വാഹനത്തിെൻറ ഷാസി നമ്പർ അടിച്ചുനൽകിയാൽ പ്രശ്നമുണ്ടോ എന്ന് മനസ്സിലാക്കാൻ സാധിക്കും. ലിങ്ക് - https://www.marutisuzuki.com/important-information-for-customers
ഇൗയിടെയാണ് മാരുതി സുസുക്കി ഇൗക്കോ വാനിെൻറ പത്താം വാർഷികം ആഘോഷിച്ചത്. പത്ത് വർഷത്തിനിടെ ഏഴ് ലക്ഷം യൂനിറ്റ് വാനുകളാണ് മാരുതി വിറ്റഴിച്ചത്. കൂടാതെ രാജ്യത്തെ വാൻ സെഗ്മെൻറിൽ 90 ശതമാനവും അടക്കിഭരിക്കുന്നത് ഇൗക്കോയാണ്.
1.2 ലിറ്റർ െപട്രോൾ ബി.എസ്6 എൻജിനാണ് പുതിയ ഇൗക്കോയുടെ ഹൃദയം. 72 ബി.എച്ച്.പി കരുത്തും 98 എൻ.എം ടോർക്കുമാണ് ഇൗ എൻജിൻ ഉൽപ്പാദിപ്പിക്കുന്നത്. 16.11 കിലോമീറ്ററാണ് ഇന്ധനക്ഷമത.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.