ഇന്ത്യയിലെ ഏറ്റവും വലിയ കാർ നിർമാതാക്കളായ മാരുതി സുസുക്കി തങ്ങളുടെ ഉത്പാദനം ഒരാഴ്ചത്തേക്ക്കൂടി നിർത്തിവയ്ക്കാൻ തീരുമാനിച്ചു. കോവിഡ് രണ്ടാം തരംഗത്തിെൻറ ഭാഗമായി ഇൗ മാസം ആദ്യം പ്രഖ്യാപിച്ച അടച്ചുപൂട്ടൽ തിങ്കളാഴ്ച (മെയ് 9) അവസാനിക്കാനിരിക്കെയാണ് പുതിയ തീരുമാനം. ഇന്ത്യയിൽ വൈറസ് ഏറ്റവും മോശമായ ബാധിച്ച സംസ്ഥാനങ്ങളിലൊന്നാണ് ഹരിയാന. മാരുതിയുടെ ഏറ്റവും പ്രധാന നിർമാണ പ്ലാൻറുകളിലൊന്ന് ഹരിയാനയിലെ മനേസറിലാണ് സ്ഥിതി ചെയ്യുന്നത്.
ജീവനക്കാരുടെ ആരോഗ്യം പരിഗണിച്ചും മെഡിക്കൽ മേഖലയ്ക്ക് ഓക്സിജൻ ലഭ്യമാക്കുന്നതിനായി മേയിൽ ആദ്യ ഒമ്പത് ദിവസത്തേക്ക് ഹരിയാനയിലെ കമ്പനിയുടെ പ്ലാൻറുകൾ അടച്ചിടുമെന്ന് മാരുതി നേരത്തെ പ്രഖ്യാപിച്ചിരുന്നു. വാഹന നിർമാണ ഫാക്ടറികളിൽ ചെറിയ അളവിൽ ഒാക്സിജൻ ഉപയോഗിക്കുന്നുണ്ട്. ഇതുകൂടി ആരോഗ്യരംഗത്തേക്ക് ലഭ്യമാക്കുക എന്ന ലക്ഷ്യവും പ്ലാൻറുകൾ അടച്ചിടുന്നതിന് പിന്നിലുണ്ട്. നിലവിലെ കോവിഡ് നിയന്ത്രണങ്ങൾ കാരണം കാറുകളുടെ ആവശ്യം കുറയുമെന്നും മാരുതി കരുതുന്നുണ്ട്.
2021 മാർച്ചിനെ അപേക്ഷിച്ച് ഏപ്രിലിൽ മാരുതി സുസുക്കി ഉത്പാദനം ഏഴ് ശതമാനം കുറഞ്ഞിരുന്നു. പുതിയ സാഹചര്യങ്ങളിൽ കമ്പനിയുടെ ഉത്പാദനം കുറയ്ക്കുന്നതിനെക്കുറിച്ച് ചിന്തിക്കേണ്ടിവരുമെന്ന് മാരുതി സുസുക്കി ഇന്ത്യ ചെയർമാൻ ആർ.സി. ഭാർഗവ അടുത്തിടെ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.