ക്രാഷ് ടെസ്റ്റിൽ നിറംമങ്ങി മാരുതി കാറുകൾ; സ്വിഫ്റ്റ്, എസ് പ്രെസ്സോ, ഇഗ്നിസ് റേറ്റിങ്ങുകൾ ഇങ്ങിനെ

ഗ്ലോബൽ എൻ.സി.എ.പി ക്രാഷ്ടെസ്റ്റിൽ നിറംമങ്ങി മാരുതി കാറുകൾ. പുതിയ ടെസ്റ്റ് പ്രോട്ടോക്കോളുകൾക്ക് കീഴിലാണ് ക്രാഷ് ടെസ്റ്റ് നടത്തിയത്. മാരുതിയുടെ സ്വിഫ്റ്റ്, ഇഗ്നിസ്, എസ്-പ്രസ്സോ എന്നീ വാഹനങ്ങളാണ് ടെസ്റ്റിൽ പങ്കെടുത്തത്. അതേസമയം മഹീന്ദ്രയുടെ സ്കോർപ്പിയോ എൻ ക്രാഷ്ടെസ്റ്റിൽ അഞ്ച് സ്റ്റാറുകൾ നേടി.

പുതിയ ക്രാഷ് ടെസ്റ്റ് പ്രോട്ടോക്കോളുകൾ അനുസരിച്ചുള്ള രണ്ടമത്തെ സെറ്റ് ഫലങ്ങൾ ഗ്ലോബൽ ന്യൂ കാർ അസസ്‌മെന്റ് പ്രോഗ്രാം (ഗ്ലോബൽ എൻ.സി.എ.പി) തിങ്കളാഴ്ചയാണ് പ്രഖ്യാപിച്ചത്. ടെസ്റ്റ് ഫലങ്ങളിൽ മാരുതി സുസുകിയുടെ മൂന്ന് മോഡലുകളും ഉൾപ്പെടുന്നു. സ്വിഫ്റ്റ്, എസ്-പ്രസ്സോ, ഇഗ്നിസ് എന്നിവയുടെ, മുൻവശത്തെ രണ്ട് എയർബാഗുകളും എ.ബി.എസും ഉൾപ്പടെവരുന്ന അടിസ്ഥാന മോഡലുകളാണ് പരീക്ഷിക്കപ്പെട്ടത്.

മൂന്ന് മോഡലുകളും ക്രാഷ് ടെസ്റ്റുകളിൽ മോശം പ്രകടനമാണ് കാഴ്ചവെച്ചതെന്ന് എൻ.സി.എ.പി അധികൃതർ പറയുന്നു. മുതിർന്ന യാത്രക്കാരുടെ സുരക്ഷാ വിഭാഗത്തിൽ ഓരോ സ്റ്റാർ വീതമാണ് മൂന്ന് വാഹനങ്ങളും സ്കോർ ചെയ്തത്. ചൈൽഡ് ഒക്യുപന്റ് പ്രൊട്ടക്ഷൻ വിഭാഗത്തിൽ സ്വിഫ്റ്റ് ഒരു സ്റ്റാർ നേടിയപ്പോൾ ഇഗ്നിസും എസ്-പ്രസ്സോയും സീറോ സ്റ്റാറിൽ ഒതുങ്ങി.

Tags:    
News Summary - Maruti Swift, Ignis, S-Presso perform poorly in Global NCAP crash tests: Details

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.