കുറച്ചുനാളുകൾക്കുമുമ്പാണ് മക്ലാരെൻറ ഇന്ത്യ പദ്ധതികൾക്ക് തുടക്കമിട്ടത്. ഒരുപക്ഷെ ലോക്ഡൗൺ കാലത്ത് ഇന്ത്യയിലുണ്ടായ സൂപ്പർ കാറുകളുടെ വമ്പിച്ച വിൽപ്പനയാകാം മക്ലാരനെ ഇങ്ങോേട്ടക്ക് ആകർഷിച്ചത്. എന്തായാലും മിസ്റ്റർ ബീനിെൻറ ഇഷ്ട വാഹനമായ മക്ലാരൻ യൂറോപ്പിലും അമേരിക്കയിലുമൊക്കെ ശത കോടീശ്വരന്മാരുടെ സ്റ്റാറ്റസ് സിമ്പലാണ്. മക്ലാരെൻറ ഇന്ത്യയുടെ വിൽപ്പനക്ക് ചുക്കാൻ പിടിക്കുക ഇൻഫിനിറ്റി ഗ്രൂപ്പായിരിക്കും.
നിലവിൽ മക്ലാരൻ വാഹനങ്ങളുടെ ഇന്ത്യയിലേക്കുള്ള വില പ്രഖ്യാപിച്ചിട്ടുണ്ട്. കമ്പനിയുടെ ഇന്ത്യയിലെ ഏറ്റവും വിലകുറഞ്ഞ മോഡൽ മക്ലാരൻ ജിടി ആണ്. 3.72 കോടി രൂപ (എക്സ്-ഷോറൂം) യാണ്. ഇൗ വാഹനത്തിെൻറ വില. മശറ്റാരു മോഡലായ 720 എസ് കൂപ്പെയുടെ വില 4.65 കോടി രൂപയും 720 എസ് സ്പൈഡറിന് 5.04 കോടി രൂപയുമാണ് (എക്സ്-ഷോറൂം) വിലയിട്ടിരിക്കുന്നത്. കൂടുതൽ കൂട്ടിച്ചേർക്കലുകൾക്ക് അധിക പണവും നൽകേണ്ടിവരും. അടുത്തിടെ കമ്പനി പുറത്തിറക്കിയ അർച്യൂറ ഹൈബ്രിഡ് സൂപ്പർകാറിെൻറ വിലകൾ ഇതുവരെ പുറത്തുവിട്ടിട്ടില്ല. വാഹനങ്ങൾക്ക് നിരവധി ആക്സസറി പാക്കേജുകൾ മക്ലാരൻ വാഗ്ദാനം ചെയ്യുന്നുണ്ട്.
29.77 ലക്ഷം രൂപയുടെ പാക്കേജിൽ പാർക്കിങ് സെൻസറുകൾ, പിൻ ക്യാമറ, വെഹിക്കിൾ ലിഫ്റ്റ് തുടങ്ങിയവ ഉൾപ്പെടും. ട്രാക്ക്-ഓറിയൻറഡ് സൂപ്പർകാറുകളുമായി താരതമ്യപ്പെടുത്തിയാൽ മക്ലാരൻ ശ്രേണിയിലെ ഏറ്റവും മികച്ച ഓഫറാണ് ജിടി. വാഹനത്തിെൻറ ഒത്ത നടുവിൽ പിടിപ്പിച്ച 4.0 ലിറ്റർ എഞ്ചിൻ 620 എച്ച്പി, 630 എൻഎം ടോർക്ക് എഞ്ചിനാണ് വാഹനത്തിനുള്ളത്. 3.2 സെക്കൻഡിൽ 0-100 കിലോമീറ്റർ വേഗത കൈവരിക്കും. പരമാവധി വേഗം 326 കിലോമീറ്റർ ആണ്. എതിരാളികളിൽ പോർഷെ 911 ടർബോ എസ്, ബെൻറ്ലെ കോണ്ടിനെന്റൽ ജിടി, ഫെരാരി റോമ എന്നിവ ഉൾപ്പെടും.
മക്ലാരൻ 720 എസ് കൂപ്പെ
ആഗോളതലത്തിൽ മക്ലാരെൻറ ഏറ്റവും ജനപ്രിയ കാറുകളിലൊന്നാണ് 720 എസ് കൂപ്പെ. ജിടിയിലെന്നപോലെ, പ്രത്യേക പാക്കേജുകൾ ഇവയിലും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്. ഫ്രണ്ട് സസ്പെൻഷൻ ലിഫ്റ്റ്, പ്രീമിയം 12-സ്പീക്കർ ബോവേഴ്സ് ആൻഡ് വിൽക്കിൻസ് ഓഡിയോ സിസ്റ്റം എന്നിവയൊക്കെ നാം അധികം പണംകൊടുത്ത് വാങ്ങേണ്ട സാധനങ്ങളാണ്. 43.31 ലക്ഷമാണ് ഇൗ ആക്സസറി പാക്കേജിനായി മുടക്കേണ്ടത്. 4.0 ലിറ്റർ, ട്വിൻ-ടർബോ എഞ്ചിൻ 720 എച്ച്പി, 770 എൻഎം ടോർക്ക് എന്നിവ ഉത്പാദിപ്പിക്കും. കൂപ്പെ മോഡലിനൊപ്പം സ്പൈഡർ വേരിയൻറിലും ഇതേ എഞ്ചിൻ തന്നെയാണ് നൽകിയിരിക്കുന്നത്.
രണ്ട് കാറുകളും 0-100 കിലോമീറ്റർ വേഗതയിൽ 2.9 സെക്കൻഡിനുള്ളിൽ എത്തും. 341 കിലോമീറ്റർ ആണ് പരമാവധിവേഗം. സ്പൈഡറിെൻറ കൺവേർട്ടിബിൾ മേൽക്കൂര തുറക്കുന്നതിനോ അടയ്‌ക്കുന്നതിനോ 11 സെക്കൻഡ് മാത്രമേ എടുക്കൂ. ഇത് 50 കിലോമീറ്റർ വേഗതയിൽ പ്രവർത്തിപ്പിക്കാൻ കഴിയും. ഇന്ത്യയിലെ 720 എസിനുള്ള എതിരാളികളിൽ ലംബോർഗിനി ഹുറാക്കാൻ അല്ലെങ്കിൽ ഫെരാരി എഫ് 8 ട്രിബ്യൂട്ടോ എന്നിവ ഉൾപ്പെടും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.