ടെസ്റ്റ് ഡ്രൈവിനിടെ മാരുതി സുസുക്കിയുടെ ഗ്രാൻഡ് വിറ്റാര എസ്.യു.വി അപകടത്തിൽപ്പെട്ട് ഇടിച്ചുതകർന്നു. ഉത്തർപ്രദേശിലെ മീറത്തിലാണ് സംഭവം. തുടർന്ന്, നഷ്ടപരിഹാരത്തിനായി വാഹനം ഓടിച്ച ഡ്രൈവർക്ക് 1.40 ലക്ഷം രൂപയുടെ ബില്ലാണ് ഡീലർഷിപ്പ് കൈമാറിയത്.
എതിരെ വന്ന മിനി ട്രക്കുമായി കാർ ഇടിച്ചാണ് അപകടമുണ്ടായത്. ഇടിയുടെ ആഘാതത്തിൽ കാറിന്‍റെ മുൻഭാഗത്തിന് കാര്യമായ കേടുപാടു സംഭവിച്ചു. വാഹനത്തിന്റെ മുൻ ബമ്പറും പ്രധാന ഗ്രില്ലും ഹെഡ്‌ലാമ്പുകളും തകർന്നു. കാറിലുണ്ടായിരുന്നവർക്ക് സാരമായ പരിക്കുകളില്ല. അപകടം നടന്നയുടനെ ഇവരെ പ്രാദേശിക ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കാർ ഡ്രൈവർ അശ്രദ്ധമായി വാഹനമോടിച്ചതാണ് അപകടത്തിന് കാരണമായതെന്ന് ഡീലർഷിപ്പ് ഏജന്റ് ആരോപിച്ചു. വാഹനം അമിതവേഗത്തിലായിരുന്നു എന്ന് ഇദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞതായി റിപ്പോർട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.