ലോക പ്രശസ്ത മോേട്ടാർ ഷോകളിൽ ഒന്നായ െഎ.എ.എ മ്യൂണികിൽ തിളങ്ങാനൊരുങ്ങി ഇലക്ട്രിക് വാഹനങ്ങൾ. ബെൻസിെൻറ ഏറ്റവും മികച്ച എസ്.യു.വിയായ ജി വാഗെൻറ ഇലക്ട്രിക് പതിപ്പ് മ്യൂണിക്കിൽ അവതരിപ്പിക്കും. സെപ്റ്റംബർ ഏഴ് ചൊവ്വാഴ്ച്ചയാണ് മ്യൂണിക് മോേട്ടാർ ഷോ ആരംഭിക്കുക.1979ൽ ആദ്യമായി അവതരിപ്പിച്ചശേഷം ജി വാഗെൻറ സമൂലമായ പരിഷ്കരണമാണ് ഇപ്പോൾ നടന്നത്. നേരത്തേ, രൂപഭാവങ്ങളിൽപ്പോലും വലിയ മാറ്റമൊന്നും ജി വാഗണ് ബെൻസ് ഒരിക്കലും വരുത്തിയിരുന്നില്ല. ആരാധകർക്ക് ബിംബ സമാനമായ എസ്‌യുവിയുടെ ഏറ്റവും സമൂലമായ മെക്കാനിക്കൽ പരിവർത്തനങ്ങളിൽ ഒന്നായിരിക്കും ഇത്. പക്ഷെ വാഹനം എന്ന് നിരത്തിലെത്തിക്കുമെന്ന് ബെൻസ് വെളിപ്പെടുത്തിയിട്ടില്ല. 2025ഒാടെ ഒരു വകഭേദമായി ഇ.വി ഇ.ക്യു.ജി അവതരിപ്പിക്കാനാണ് സാധ്യത.
മാററങ്ങൾ
നിലവിലെ ജി-ക്ലാസിന് സമാനമായ ഓഫ്-റോഡ് ശേഷികൾ ഇ.വിക്കും ഉണ്ടായിരിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.ഫ്രണ്ട് ഗ്രില്ലിന് പകരം ത്രീഡി സ്റ്റാർ പാറ്റേണുള്ള സോളിഡ് പാനൽ, 22 ഇഞ്ച് അലുമിനിയം വീലുകൾ, സ്പെയർ വീൽ കാരിയറിന് പകരം വാൾ ബോക്സ് ചാർജർ സ്റ്റോറേജ് ബോക്സ് എന്നിവയാണ് നൽകിയിട്ടുള്ളത്. കൺസെപ്റ്റ് ഇക്യുജിയുടെ മേൽക്കൂര റാക്ക് ശ്രദ്ധയാകർഷിക്കുന്നതാണ്. ബാറ്ററി-ഇലക്ട്രിക് പവർട്രെയിൻ ജി-ക്ലാസിെൻറ ട്രേഡ്മാർക് ഓഫ്-റോഡ് ശേഷി വർധിപ്പിക്കുമെന്നാണ് ബെൻസ് പറയുന്നത്. വ്യക്തിഗതമായി നിയന്ത്രിക്കാവുന്ന നാല് വീൽ മൗണ്ടഡ് മോട്ടോറുകളാണ് പവർ നൽകുന്നത്. ഇലക്ട്രിക് മോട്ടോറുകൾ നൽകുന്ന തൽക്ഷണ ടോർക് ഇക്യുജിക്ക് മികച്ച ശക്തിയും നിയന്ത്രണവും നൽകും. ഇത് കുത്തനെയുള്ള ചരിവുകളും പരുക്കൻ ഭൂപ്രദേശങ്ങളും നേരിടാനും കനത്ത ഭാരം വഹിക്കാനും വാഹനെത്ത പ്രാപ്തമാക്കും.
ലാഡർ ഫ്രെയിം ഷാസിയാണ് വാഹനത്തിന്. ബാറ്ററി ഫ്രെയിമിലാണ് പിടിപ്പിച്ചിരിക്കുന്നത്.ഇക്യുജിയുടെ ബാറ്ററി ശേഷിയും റേഞ്ചും ബെൻസ് വെളിപ്പെടുത്തിയിട്ടില്ല. പക്ഷേ, വി 8-പവർഡ് എഎംജി ജി 63 െൻറ പ്രകടനത്തിന് തുല്യമായ കരുത്ത് വാഹനത്തിന് ഉണ്ടാകും. 577 എച്ച്പി കരുത്തും 4.5 സെക്കൻഡിൽ 0-62 കിലോമീറ്റർ വേഗതയുള്ള ജി-ക്ലാസിെൻറ ഏറ്റവും ശക്തവും വേഗതയേറിയതുമായ പതിപ്പാണ് ജി 63.
'ഉപഭോക്താക്കളെ ബോധ്യപ്പെടുത്തുന്ന ഉൽപ്പന്നങ്ങൾ നിർമിച്ച് ഇലക്ട്രിക് മൊബിലിറ്റിയിലേക്ക് മാറുകയാണ് ഞങ്ങളുടെ ലക്ഷ്യം. മികച്ച വാഹനങ്ങൾ വന്നാൽ ഉപഭോക്താക്കൾ ഇ.വികൾ തിരഞ്ഞെടുക്കും. ജി-ക്ലാസ് പോലുള്ള ഒരു ഐക്കൺ ഈ ജോലി കൃത്യമായി നിർവഹിക്കും'-ബെൻസ് ഗവേഷണ മേധാവി മാർക്കസ് ഷോഫർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.