Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Mercedes Benz EQG concept previews electric G Class SUV
cancel
Homechevron_rightHot Wheelschevron_rightAuto Newschevron_rightജി വാഗണും ഇനിമുതൽ...

ജി വാഗണും ഇനിമുതൽ ഇ.വി; മ്യൂണിക്കിൽ തിളങ്ങാനൊരുങ്ങി ഇ.ക്യു.ജി

text_fields
bookmark_border

ലോക പ്രശസ്​ത മോ​േട്ടാർ ഷോകളിൽ ഒന്നായ ​​​െഎ.എ.എ മ്യൂണികിൽ തിളങ്ങാനൊരുങ്ങി ഇലക്​ട്രിക്​ വാഹനങ്ങൾ. ബെൻസി​െൻറ ഏറ്റവും മികച്ച എസ്​.യു.വിയായ ജി വാഗ​െൻറ ഇലക്​ട്രിക്​ പതിപ്പ്​ മ്യൂണിക്കിൽ അവതരിപ്പിക്കും. സെപ്​റ്റംബർ ഏഴ്​ ചൊവ്വാഴ്​ച്ചയാണ്​ മ്യൂണിക്​ മോ​േട്ടാർ ഷോ ആരംഭിക്കുക.1979ൽ ആദ്യമായി അവതരിപ്പിച്ചശേഷം ജി വാഗ​െൻറ സമൂലമായ പരിഷ്​കരണമാണ്​ ഇപ്പോൾ നടന്നത്​. നേരത്തേ, രൂപഭാവങ്ങളിൽപ്പോലും വലിയ മാറ്റമൊന്നും ജി വാഗണ്​ ബെൻസ്​ ഒരിക്കലും വരുത്തിയിരുന്നില്ല. ആരാധകർക്ക്​ ബിംബ സമാനമായ എസ്‌യുവിയുടെ ഏറ്റവും സമൂലമായ മെക്കാനിക്കൽ പരിവർത്തനങ്ങളിൽ ഒന്നായിരിക്കും ഇത്. പക്ഷെ വാഹനം എന്ന്​ നിരത്തിലെത്തിക്കുമെന്ന്​ ബെൻസ്​ വെളിപ്പെടുത്തിയിട്ടില്ല. 2025ഒാടെ ഒരു വകഭേദമായി ഇ.വി ഇ.ക്യു.ജി അവതരിപ്പിക്കാനാണ്​ സാധ്യത.

മാററങ്ങൾ

നിലവിലെ ജി-ക്ലാസിന് സമാനമായ ഓഫ്-റോഡ് ശേഷികൾ ഇ.വിക്കും ഉണ്ടായിരിക്കുമെന്നാണ്​ പ്രതീക്ഷിക്കപ്പെടുന്നത്​.ഫ്രണ്ട് ഗ്രില്ലിന് പകരം ത്രീഡി സ്റ്റാർ പാറ്റേണുള്ള സോളിഡ് പാനൽ, 22 ഇഞ്ച് അലുമിനിയം വീലുകൾ, സ്പെയർ വീൽ കാരിയറിന് പകരം വാൾ ബോക്​സ്​ ചാർജർ സ്റ്റോറേജ് ബോക്​സ്​ എന്നിവയാണ്​ നൽകിയിട്ടുള്ളത്​. കൺസെപ്റ്റ് ഇക്യുജിയുടെ മേൽക്കൂര റാക്ക് ശ്രദ്ധയാകർഷിക്കുന്നതാണ്​. ബാറ്ററി-ഇലക്ട്രിക് പവർട്രെയിൻ ജി-ക്ലാസി​െൻറ ട്രേഡ്​മാർക്​ ഓഫ്-റോഡ് ശേഷി വർധിപ്പിക്കുമെന്നാണ്​ ബെൻസ് പറയുന്നത്​. വ്യക്തിഗതമായി നിയന്ത്രിക്കാവുന്ന നാല് വീൽ മൗണ്ടഡ് മോട്ടോറുകളാണ് പവർ നൽകുന്നത്. ഇലക്ട്രിക് മോട്ടോറുകൾ നൽകുന്ന തൽക്ഷണ ടോർക്​ ഇക്യുജിക്ക് മികച്ച ശക്തിയും നിയന്ത്രണവും നൽകും. ഇത് കുത്തനെയുള്ള ചരിവുകളും പരുക്കൻ ഭൂപ്രദേശങ്ങളും നേരിടാനും കനത്ത ഭാരം വഹിക്കാനും വാഹന​െത്ത പ്രാപ്​തമാക്കും.


ലാഡർ ഫ്രെയിം ഷാസിയാണ്​ വാഹനത്തിന്​. ബാറ്ററി ഫ്രെയിമിലാണ്​ പിടിപ്പിച്ചിരിക്കുന്നത്​.ഇക്യുജിയുടെ ബാറ്ററി ശേഷിയും റേഞ്ചും ബെൻസ്​ വെളിപ്പെടുത്തിയിട്ടില്ല. പക്ഷേ, വി 8-പവർഡ് എഎംജി ജി 63 ​െൻറ പ്രകടനത്തിന്​ തുല്യമായ കരുത്ത്​ വാഹനത്തിന്​ ഉണ്ടാകും. 577 എച്ച്പി കരുത്തും 4.5 സെക്കൻഡിൽ 0-62 കിലോമീറ്റർ വേഗതയുള്ള ജി-ക്ലാസി​െൻറ ഏറ്റവും ശക്തവും വേഗതയേറിയതുമായ പതിപ്പാണ് ജി 63.

'ഉപഭോക്താക്കളെ ബോധ്യപ്പെടുത്തുന്ന ഉൽപ്പന്നങ്ങൾ നിർമിച്ച് ഇലക്ട്രിക് മൊബിലിറ്റിയിലേക്ക് മാറുകയാണ്​ ഞങ്ങളുടെ ലക്ഷ്യം. മികച്ച വാഹനങ്ങൾ വന്നാൽ ഉപഭോക്താക്കൾ ഇ.വികൾ തിരഞ്ഞെടുക്കും. ജി-ക്ലാസ് പോലുള്ള ഒരു ഐക്കൺ ഈ ജോലി കൃത്യമായി നിർവഹിക്കും'-ബെൻസ് ഗവേഷണ മേധാവി മാർക്കസ് ഷോഫർ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:electric vehicleMercedes BenzG WagonG Class
News Summary - Mercedes Benz EQG concept previews electric G Class SUV
Next Story