ആഡംബരത്തിന്റെ അവസാന വാക്കായ ബെൻസ് എസ് ക്ലാസിന്റെ ഇലക്ട്രിക് വകഭേദം ഇന്ത്യയിൽ അവതരിപ്പിച്ചു. 1.55 കോടി എക്സ്ഷോറും പ്രൈസിൽ വിപണിയിൽ എത്തുന്ന വാഹനം അസംബിൾ ചെയ്യുന്നത് ഇന്ത്യയിലാണ്. ബെൻസിന്റെ ഛക്കൻ പ്ലാന്റിലാകും ഇ.ക്യൂ.എസ് 580 ഫോർമാറ്റിക് എന്ന് പേരുള്ള ഇ.വി ഇണക്കിച്ചേർക്കുക. ലോക്കലായി അസംബിൾ ചെയ്യുന്ന ഇന്ത്യയിലെ ആദ്യ ആഡംബര ഇ.വികൂടിയാണ് ഇ.ക്യു.എസ്. ഒറ്റച്ചാർജിൽ 857 കിലോമീറ്റർ സഞ്ചരിക്കാൻ ശേഷിയുള്ള വാഹനം അക്കാര്യത്തിലും എതിരാളികളെ ഞെട്ടിച്ചിരിക്കുകയാണ്. ലോകത്തിലെ ഏറ്റവും എയറോഡൈനാമിക് ആയ വാഹനമാണിതെന്നാണ് കമ്പനി അവകാശപ്പെടുന്നത്.
ഇന്ത്യയിൽ കൂട്ടിയിണക്കുന്നതുകൊണ്ടുതന്നെ വാഹനത്തിന് കാര്യമായി വിലകുറയുമെന്നതും പ്രത്യേകതയാണ്. നേരത്തേ ബെൻസ് പുറത്തിറക്കിയ എ.എം.ജി. ഇ.ക്യു.എസ്. പ്ലസ് ഫോര്‍മാറ്റിക് എന്ന ഇ.വി മോഡലിന് 2.45 കോടി രൂപയാണ് എക്‌സ്‌ഷോറൂം വന്‍വരുന്നത്. പൂര്‍ണമായും വിദേശത്ത് നിര്‍മിച്ച് ഇന്ത്യയില്‍ വില്‍പ്പനയ്ക്ക് എത്തിക്കുന്ന വാഹനമാണിത്. ഇതിനേക്കാൾ 90 ലക്ഷം രൂപ കുറവാണ് പുതിയ വാഹനത്തിന്.
5,126 എംഎം നീളമുള്ള ഇക്യുഎസ് 580 ഫോർമാറ്റിക് പെട്രോൾ എസ്-ക്ലാസിനേക്കാൾ നീളത്തിൽ ചെറുതാണ്. എന്നാൽ രണ്ടിനും സമാനമായ വീൽബേസ് (3,210 എംഎം) ആണ്. അഞ്ച് സ്‌പോക്ക് ഡിസൈനുള്ള 20 ഇഞ്ച് വീലുകളാണ് വാഹനത്തിന്. മൊത്തം അഞ്ച് എക്സ്റ്റീരിയർ കളർ ഓപ്ഷനുകളും രണ്ട് ഇന്റീരിയർ അപ്ഹോൾസ്റ്ററി ഓപ്ഷനുകളുമാണ് വാഹനത്തിൽ വരുന്നത്. ഫോർവേഡ്, കൂപ്പെ ശൈലിയിലുള്ള ഡിസൈനാണ് ലോകത്തിലെ ഏറ്റവും എയറോഡൈനാമിക് പ്രൊഡക്ഷൻ കാറെന്ന വിശേഷണത്തിന് വാഹനത്തെ പ്രാപ്തമാക്കുന്നത്.
107.8kWh ലിഥിയം-അയൺ ബാറ്ററി പായ്ക്ക് രണ്ട് ഇലക്ട്രിക് മോട്ടോറുകളിലേക്ക് കരുത്തുപകർന്നാണ് വാഹനത്തെ ചലിപ്പിക്കുന്നത്. ഓരോ ആക്സിലിലും ഒാരോ മോട്ടോറുകൾ ചേർന്ന് ഒരുമിച്ച് 523hp, 855Nm എന്നിവയുടെ സംയുക്ത ശക്തി ഉണ്ടാക്കുന്നു. എ.എം.ജി മോഡലിനേക്കാൾ 238hp ഉം 165Nm ഉം കുറവാണിത്. 0-100 വേഗതയാർജിക്കാൻ 4.3 സെക്കഡ് മതിയാകും. 210kph ആണ് പരമാവധി വേഗം.
ബാറ്ററി പായ്ക്ക് 200kW DC ഫാസ്റ്റ് ചാർജിംഗുമായി പൊരുത്തപ്പെടുന്നു. വെറും 15 മിനിറ്റിൽ 300km സഞ്ചരിക്കാൻ പാകത്തിന് വാഹനം ചാർജ് ചെയ്യാനാകുമെന്ന് മെഴ്‌സിഡസ് പറയുന്നു. 'ഹൈപ്പർസ്‌ക്രീൻ' ആണ് ഉള്ളിലെ പ്രധാന പ്രത്യേകത. മൂന്ന് സ്‌ക്രീനുകൾ ഒരുമിച്ച് തുടർച്ചയായ ഗ്ലാസ് പാനൽ കൊണ്ട് നിർമ്മിച്ചതാണിത്. ഡ്രൈവർക്കും ഫ്രണ്ട് പാസഞ്ചറിനും 12.3 ഇഞ്ച് സ്‌ക്രീനുകളും മധ്യഭാഗത്തുള്ള ഇൻഫോടെയ്ൻമെന്റ് സിസ്റ്റം 17.7 ഇഞ്ചുമാണ്. ഹൈപ്പർസ്‌ക്രീനിൽ മുൻകൂട്ടി ഇൻസ്റ്റാൾ ചെയ്ത ഗെയിമുകളും ലഭിക്കും.
3D മാപ്പുകൾ, ഹെഡ്‌സ്-അപ്പ് ഡിസ്‌പ്ലേ, മുൻ സീറ്റുകൾക്കുള്ള മസാജ് ഫംഗ്‌ഷൻ, ബർമെസ്റ്റർ 3D സൗണ്ട് സിസ്റ്റം, എയർ ഫിൽട്രേഷൻ, പിൻസീറ്റ് യാത്രക്കാർക്കായി S-ക്ലാസ് പോലുള്ള MBUX ടാബ്‌ലെറ്റ് എന്നിവയും ലഭിക്കും. സുരക്ഷക്കായി ഒമ്പത് എയർബാഗുകൾ, എമർജൻസി സ്റ്റോപ്പ് സിസ്റ്റം എന്നിവ സജ്ജീകരിച്ചിരിക്കുന്നു. കൂടാതെ കാറിന് യൂറോ എൻസിഎപിയുടെ ഫുൾ ഫൈവ് സ്റ്റാർ ക്രാഷ് ടെസ്റ്റ് റേറ്റിംഗും ലഭിച്ചിട്ടുണ്ട്. നിലവില്‍ ഇന്ത്യയില്‍ വില്‍പ്പനയിലുള്ള ഔഡി ഇ-ട്രോണ്‍ ആര്‍.എസ്, പോര്‍ഷെ ടെയ്കാന്‍ തുടങ്ങിയ വാഹനങ്ങളുമായാണ് എതിരാളികൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.