ലോകത്തിലെ ഏറ്റവും മികച്ച കാറെന്ന് അവകാശപ്പെടുന്ന മെഴ്‌സിഡസ് ബെൻസ് എസ് ക്ലാസ് തിരിച്ചുവിളിക്കുന്നു. സ്റ്റിയറിങ്ങിൽ തകരാർ കണ്ടെത്തിയതിനെതുടർന്നാണ് നടപടി. 2021 മോഡൽ എസ് ക്ലാസിന്‍റെ എല്ലാ ഉടമകളെയും അംഗീകൃത ഡീലറുമായി ബന്ധപ്പെടാൻ കമ്പനി നിർദ്ദേശിച്ചു. ഇതിനകം ഉപഭോക്താക്കൾക്ക് കൈമാറിയ 1,400 ഓളം കാറുകളാണ് പരിശോധനയ്ക്കായി തിരിച്ചുവിളിക്കുന്നത്.
സ്റ്റിയറിങിലെ ഇന്നർ ടൈ റോഡുകളിലാണ് തകരാർ കണ്ടെത്തിയിരിക്കുന്നത്. തകരാർ പരിശോധിക്കാനും ആവശ്യമെങ്കിൽ റോഡുകൾ മാറ്റിസ്ഥാപിക്കാനും കമ്പനി നിർദേശിച്ചിട്ടുണ്ട്. അധിക ചെലവുകളില്ലാതെതന്നെ കമ്പനി ഈ സേവനം നൽകും. ഈ മാസം ആദ്യം ബെൻസ് എസ്-ക്ലാസിന്‍റെ 'മാസ്ട്രോ പതിപ്പ്' പുറത്തിറക്കിയിരുന്നു. 1.51 കോടിയാണ് വാഹനത്തിന്‍റെ വില. മൂന്ന് പുതിയ സവിശേഷതകളുള്ള മെഴ്‌സിഡസ് മീ കണക്ട് ടെക്‌നോളജിയുടെ ഏറ്റവും പുതിയ പതിപ്പും പസ് ക്ലാസിലൂടെ കമ്പനി പുറത്തിറക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.